ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

അടങ്ങാപുറത്ത് ലഖു കുടുംബ ചരിത്രം

സഭയുടെ റമ്പാൻപാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് - എഡി 52 ൽ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന മാർ തോമ്മ സ്ലീഹ പാലയൂർ അമ്പലക്കുളത്തിൽ വച്ച് നാല് ബ്രാഹ്മണ കുടുംബങ്ങളിലെ അംഗങ്ങളെ ക്രിസ്ത്യാനികൾ ആക്കുകയുണ്ടായി. ആ നാല് കുടുംബങ്ങളിൽ ശ്രേഷ്ഠകുടുംബം ആയിരുന്നു ചെമ്പിൽ കുലശേഖരമംഗലത്ത് നിന്നും വന്ന ശങ്കരപുരി തറവാട്. ശങ്കരപുരി തറവാട്ടിലെ അവിര ഇട്ടി എന്ന പിതാവിന് രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. മൂത്തമകൻ ഇട്ടൂപ് അങ്കമാലി പള്ളിയിലെ പട്ടക്കാരൻ ആയി. ഇളയ പുത്രൻ അവിര തരകൻ ഇടപ്പള്ളി രാജകുടുംബവുമായി നല്ല ബന്ധത്തിൽ ആയിരുന്നു. രാജാവിന്റെ പുത്രി ദേവകി അന്തർജ്ജനത്തെ വൈക്കം ചെമ്പ് എന്ന സ്ഥലത്ത് ബ്രാഹ്മണ കുടുംബമായ കല്ലൂർ മനക്കലെ അംഗമായ നാരായണൻ ഭട്ടതിരിപ്പാട് വിവാഹം കഴിച്ചു.

ഈ ദമ്പതികൾക്ക് ഒരു പുത്രൻ ജനിച്ചു. കുട്ടിക്ക് ഒരു വയസ്സായപ്പോൾ മരിച്ചു. പിന്നീട് ഭട്ടതിരിപ്പാട് - ദേവകി ദമ്പതികൾക്ക് ഒരു മകൾ ജനിച്ചു. ആ കുഞ്ഞിനെ ശ്രീദേവി എന്ന പേരിട്ടു. ശ്രീദേവിക്ക് പെട്ടെന്ന് അസുഖം ബാധിച്ചു. കൊട്ടാര വൈദ്യന്മാരുടെ ചികിത്സകളിൽ ശമനം ഉണ്ടാകാതെ വന്നപ്പോൾ പരിഭ്രാന്തരായ മാതാപിതാക്കളുടെ അന്വേഷണത്തിൽ അന്ത്യോഖ്യയിൽ നിന്ന് വടക്കൻ പറവൂർ പള്ളിയിൽ വന്ന് താമസിക്കുന്ന മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് രോഗ ശാന്തി വരം ഉണ്ടെന്നും അറിഞ്ഞു. മാതാപിതാക്കൾ തിരുമേനിയെ കണ്ടു. ശ്രീദേവിയെ കർതൃ പ്രാർത്ഥനയും, കന്യകാമറിയത്തിന്റെ പ്രാർത്ഥനയും പഠിപ്പിച്ചു. ദിവസവും പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് അയച്ചു. അതുപോലെ പ്രവർത്തിച്ചപ്പോൾ ശ്രീദേവിയുടെ അസുഖം പൂർണമായും മാറുകയും ശ്രീദേവിയും കുടുംബവും ക്രിസ്തുവിൽ വിശ്വസിച്ചു . ക്രിസ്ത്യാനികൾ ആയി.

ശ്രീ ദേവിക്ക് വിവാഹപ്രായം ആയപ്പോൾ അനുരൂപനായ വരനെ കണ്ടുപിടിക്കുവാൻ മാതാപിതാക്കൾ തീരുമാനിച്ചു. വടക്കൻ പറവൂർ പള്ളിയിൽ താമസിച്ചിരുന്ന മെത്രാപ്പോലീത്തയുടെ അറിവിൽ ഈ ആലോചന എത്തിയപ്പോൾ കൂടെ താമസിച്ചിരുന്നവരുടെ സഹോദരനായ അവിര തരകനെ നിർദേശിക്കുകയും അവരുടെ വിവാഹം 1699 ഒന്നാം മാർത്തോമായുടെ ആശിർവാദത്തോടെ ശ്രീദേവിയും അവിര തരകനും വിവാഹിതരായി. ഈ ശ്രീദേവിയാണ് അടങ്ങാപുറത്ത് കുടുംബ സ്ഥാപകനായ ഇട്ടിഅവിരതരകന്റെ മാതാവ്. ഇവരെ 1670 ൽ കല്ലുപ്പാറയിൽ കൊണ്ടുവന്നു പത്തു ഇല്ലങ്ങൾ ആയി കുടുംബ സുഹൃത്തുക്കൾ ഒപ്പം താമസിപ്പിച്ചു . രാജാവിന്റെ നിർദ്ദേശപ്രകാരം കല്ലുപ്പാറയിൽ ഫലഭൂവിഷ്ടമായ ആയിരം നൽകി. തുടർന്ന് അവിരതരകൻ തടി വ്യാപാരത്തിൽ വലിയ ധനാഢ്യനായി. ഈ അവിരാ - മറിയം (ശ്രീദേവി) ദമ്പതികളുടെ സന്താന പരമ്പരകളാണ് അടങ്ങാപുറത്തുള്ള 5 കുടുംബ ശാഖകൾ. ഇടപ്പള്ളി രാജാവിന്റെ നിർദ്ദേശം അനുസരിച്ച് അവരുടെ കുടുംബത്തിന് "അടങ്ങാപ്പുറം" എന്ന പേരിടുകയും ചെയ്തു . ഇതാണ് അടങ്ങാപുറത്ത് കുടുംബം. ഈ ഭവനം ഇപ്പോഴും നിലനിൽക്കുന്നതായി അറിയുന്നു.

തുടർന്ന് അവിരതരകൻ 1700 സെപ്റ്റംബർ 24 നും, ശ്രീദേവി (മറിയ) 1711 ഏപ്രിൽ 20നും നിര്യാതരായി. അവരുടെ സംസ്കാരകർമ്മങ്ങൾ നിരണം പള്ളിയിൽ വച്ചായിരുന്നു. കുടുംബാംഗങ്ങളുടെ ഭൗതികവും ആത്മീയവും ആയ പ്രവർത്തനങ്ങളിലും ജാതി മത വ്യത്യാസ കൂടാതെ നേതൃത്വം നൽകി വന്നിരുന്നതിൽ സംപ്രീതനായ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ അടങ്ങപുറത്ത് കുടുംബത്തിന് 1756 പണിക്കർ എന്ന സ്ഥാനപ്പേര് നൽകി പ്രഖ്യാപനം നടത്തി. പണിക്കർ എന്ന പേര് ഹിന്ദുക്കൾക്കുള്ളതാണെങ്കിലും അടങ്ങാപുറത്ത് പണിക്കർ ക്രിസ്ത്യാനികൾ ആണ് . ഈ അവരാ - മറിയം ദമ്പതികളുടെ കുടുംബ പരമ്പരയാണ് അടങ്ങപുറത്ത് അഞ്ചു ശാഖകൾ.

അഞ്ചു ശാഖകൾ ഓലശ്ശേരിൽ കാഞ്ഞിരവേലിൽ കാലമണ്ണിൽ അടങ്ങാപുറത്ത് തലവടി അടങ്ങാപുറത്ത് പുറമറ്റം ഉപ ശാഖകൾ ഓലശ്ശേരി ശാഖയുടെ ഉപ ശാഖകൾ കുഴിവെയിൽ, വള്ളുരിക്കൽ കാഞ്ഞിരവേലിൽ ഉപ ശാഖകൾ പുത്തൻപുരയ്ക്കൽ, പെരുമണ്ണിൽ, പടപ്പറമ്പിൽ, കീരുവള്ളിൽ അടങ്ങാപ്പുറം തലവടി ഉപ ശാഖകൾ: കോടിക്കൽ, മാമൂട്ടിൽ, ആലുവ, എറണാകുളം , കോഴിക്കോട് അടങ്ങാപ്പുറം പുരക്കൽ ഉപ ശാഖകൾ :- ജബൽപൂർ, മുട്ടാർ, ബോംബെ, മദ്രാസ്. കാലമണ്ണിൽ ഉപ ശാഖകൾ - പൊയ്കയിൽ, കിളിയാമ്പിലാക്കൽ. അടങ്ങാപ്പുറം തറവാടിന്റെ ഉപ ശാഖകൾ - തെക്കേ കലമണ്ണിൽ, കാരോട്ട് , മേടക്കൽ പെരുമ്പഴ കുടുംബയോഗത്തിന്റെ പ്രാധാന്യം മനസിലാക്കിയ കുടുംബ പിതാക്കന്മാരായ പീലിപ്പോസ് മാർ ക്രിസോർസ്റ്റം തിരുമേനി , എ ജി ജോസഫ് പണിക്കർ, എം എം തലവടി പിസി വർഗീസ്, തലമണ്ണിൽ പൊയ്കയിൽ പി ഓ അബ്രഹാം, ഓലശ്ശേരി വർഗീസ് , കാഞ്ഞിരവേലിൽ ,ജോസഫ് പണിക്കർ എന്നിവരെ ഉൾപ്പെടുത്തി 1981 മെയ് മാസം കുടുംബത്തിന്റെ ആദ്യ യോഗം അടങ്ങാപുറത്ത് ഇട്ടീച്ചാണ്ടി പണിക്കരുടെ ഭവനത്തിൽ ക്രിസോർസ്റ്റം തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. തുടർന്ന് 1986 അടങ്ങാപുറത്ത് കുടുംബ ചരിത്രം പ്രസിദ്ധീകരിച്ചു . സാമൂഹിക രാഷ്ട്രീയ ഭരണ രംഗങ്ങളിലും മലങ്കര പുരാതന സുറിയാനി പള്ളികളിൽ ഒന്നായ കല്ലുപ്പാറ പള്ളിയിൽ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള കുടുംബമാണ് അടങ്ങാപുറത്ത്. മാർത്തോമാ സഭയ്ക്ക് ഒരു മെത്രാപ്പോലീത്ത , ഒരു വികാരി ജനറൽ, ധാരാളം വിശുദ്ധരായ വൈദികന്മാരെ നൽകിയ കുടുംബമാണ് കല്ലുപാറയിൽ അടിത്തറ ഇട്ടിട്ടുള്ള അടങ്ങാപുറത്ത് യാക്കോബ് കശീശ , കുടുംബം. തലവടി ശാഖ അംഗമായ ഫാദർ A E ബഹനാൻ, അങ്ങാടിപ്പുറത്ത് യാക്കോബ് കശീശ, കല മണ്ണിൽ ഈപ്പന്റെ പുത്രനായ റവ കെ ഇ ജേക്കബ് കശീശ എന്നിവർ.
അടങ്ങാപുറത്ത് കുടുംബത്തിൽ നിന്നുള്ള പ്രശസ്തരായ ചില വ്യക്തികൾ: ഒ. ഇ. ഉമ്മൻ IAS- ജനറൽ മാനേജർ, ഇന്ത്യൻ റെയിൽവേ
ഈപ്പൻ അവരാ - ജഡ്ജി
അടങ്ങാപുറത്ത് യൗസെഫ് കത്തനാർ
മാർ ക്രിസോർസ്റ്റം സഫ്രഗൻ മെത്രാപോലിത്ത തിരുമേനി
എ എം മാത്യു ചീഫ് എഞ്ചിനീയർ പിഡബ്ല്യുഡി കേരള
Dr ജേക്കബ് ഉമ്മൻ F R C S
A O ഉമ്മൻ ചർമം & ചീഫ് എഞ്ചിനീയർ, ചെയർമാൻ ടെൽക് കേരള
ഡോക്ടർ ജോർജ് ജോസഫ് M A , P h D മാഞ്ചസ്റ്റർ USA എഫ് ആർ സി എസ്
ഈ ഉമ്മൻ ചെയർമാൻ ജോർജ് ജോസഫ്
ഡോക്ടർ ജേക്കബ് ഹിസ്ബൻ, പ്രിൻസിപ്പാൾ ഡെന്റൽ കോളേജ് തിരുവനന്തപുരം .ഡോക്ടർ വർഗീസ്
ഡോക്ടർ എ കെ എബ്രഹാം M D, D M കാർഡിയോളജി എറണാകുളം
ഡോക്ടർ തമ്പി നൈനാൻ സൈന്റിസ്റ്റ് USA
ഡോക്ടർ എ കെ എബ്രഹാം എംഡി ഡി എം കാർഡിയോളജി എറണാകുളം
ഡോക്ടർ A എബ്രഹാം (തമ്പി ) സർജൻ കമാൻഡർ ചീഫ് നേവൽ റിസർച്ച് ഇന്ത്യൻ നേവി
A V വർഗീസ് എം എ, റിട്ടയേർഡ് പ്രൊഫസർ ഹിസ്റ്ററി മദ്രാസ് , ക്രിസ്ത്യൻ കോളേജ്

കല്ലുപ്പാറയിലെ ക്രിസ്ത്യാനികളും ഹൈന്ദവ സുഹൃത്തുക്കളും ഏകോദര സഹോദരങ്ങളെ പോലെയാണ് കഴിഞ്ഞിരുന്നത് . ക്ഷേത്രത്തിനോട് അടുത്ത് തന്നെ പള്ളിയും ദേശവാഴി തന്നെ നിർമ്മിച്ചുകൊടുത്തു. ഇത് നാട്ടുകാരുടെ മതസഹിഷ്ണതക്കുള്ള മകുടോദഹരണം ആണ്.

അടങ്ങാ പുറത്ത് വലിയ അവര തരകന്റെ പുത്രനായ അവര തോമസ് മല്പാൻ വലിയ ദിവാനോസിന്റെ ഉപദേഷ്ടാവായും സഭ ഭരണത്തിൽ വളരെ സ്വാധീനമുള്ള വൈദികനായിരുന്നു.

ക്രിസ്തുമത പ്രേമിയായിരുന്ന റസിടെന്റ് ജനറൽ മൺറോ സുറിയാനി ക്രിസ്ത്യാനികളുടെ യെശസ് വർദ്ധിപ്പിക്കുന്നതിനായി ആദ്യമായി ക്രൈസ്തവ ജഡ്ജിമാരെ നിയമിക്കുകയും അടങ്ങാ പുറത്ത് മല്പാനെ സഹോദരനായ ഈപ്പൻ അവിരയെ ഒരു ജഡ്ജിയായി നിയമിക്കുകയും ചെയ്തു.

ശങ്കരപുരി മൂല കുടുംബത്തിൽ നിന്നുള്ള അടങ്ങാപുറത്ത് കുടുംബത്തിന്റെ വൈദിക പാരമ്പര്യം തികച്ചും ശ്രേഷ്ഠവും അഭിനന്ദവുമാണ് . അവർ ആർജിച്ച മഹാതുവും യെസ്സ്സ്സും എന്നാളും ജഗദീശൻ അനുഗ്രഹിക്കട്ടെ.