About the event
ശങ്കര പുരി പാണം തുണ്ടിൽ കുടുംബയോഗത്തിൻ്റെ 28ാം വാർഷികം 2025 ഡിസംബർ 27-ാം തീയതി ശനിയാഴ്ച അടൂർ വെള്ളകുളങ്ങറ ചിറ്റുണ്ടയിൽ തരകൻ ചാരിറ്റബിൾ ട്രസ്റ്റ് ആഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. പാസ്റ്റർ റ്റി. ജോണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. സുമി അലക്സ് സ്വാഗതം പറഞ്ഞു. അടൂർ ഹോളി എയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാനേജർ,ഫാ. ഡോ. ശാന്തൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. ശങ്കരപുരി മഹാകുടുംബം സീനിയർ വൈസ് പ്രസിഡൻ്റ് ഡോ. ജോസ് എബ്രഹാം കാലായിൽ ആശംസപ്രസംഗം നടത്തി. കലാകായിക അക്കാദമിക മികവ് തെളിയിച്ചവർക്കുള്ള സമ്മാനങ്ങൾ കുടുംബയോഗ പ്രസിഡൻ്റ് ഡോ. പി.വി ജോർജ്ജ് വിതരണം ചെയ്തു. 2024 ൽ കേന്ദ്ര അഭ്യന്തര വകുപ്പിൻ്റെ എക്സലൻസ് മെഡൽ കരസ്ഥമാക്കിയ കുടുംബാംഗം കൊല്ലം നർക്കോട്ടിക്ക് സെൽ ആൻ്റ് ജെൻഡർ ജസ്റ്റിസ് ACP ശ്രീ ജോസ് ഫിലിപ്പിനെയും ശങ്കരപുരി മഹാകുടുംബം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോഷി അരയ്ക്കപറമ്പിൽ കുറവിലങ്ങാടിനെയും ഗ്ലോബൽ എക്ക്യൂമെനിക്കൽ ഫോറത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ.പി.വി ജോർജ്ജിനെയും മുതിർന്ന കുടുംബാംഗമായ ശ്രീ കുഞ്ഞുക്കുട്ടി പരുത്തിപ്പാറയേയും യോഗത്തിൽ ആദരിച്ചു. സ്നേഹ വിരുന്നോടെ യോഗം സമാപിച്ചു.


