ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

മരുതക്കുന്നേൽ മണ്ണയ്ക്കനാട് കുടുംബ ലഘു ചരിത്രം

മണ്ണയ്ക്കനാട്

മരുതക്കുന്നേൽ എന്ന പേരിൽ മൂന്നര നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള ശങ്കരപുരി തറവാടിന്റെ ശാഖ കുടുംബമാണ് ആദ്യം ചേർപ്പുങ്കൽ പിന്നീട് കടപ്ലാമറ്റം പാളയം ഇവയായിരുന്നു ആദ്യ കുടുംബക്കാർ മരുതക്കുന്നേൽ കുടുംബയോഗം ശ്രീ ജേക്കബ് ചെറിയാൻ മരുതക്കുന്നേൽ, ആദ്യ പ്രസിഡന്റ് ആയി 1946 ൽ ആദ്യ യോഗം ചേർന്നു. ഈ കുടുംബത്തിന്റെ പൂർവ്വ ശാഖ ആയിരുന്നു കുറവിലങ്ങാട് തറപ്പേൽ കുടുംബം. കുടുംബത്തിന് ശാഖകളും ഉപശാഖകളും ആയി 30 കുടുംബയോഗങ്ങൾ ഉണ്ട്.


പൂവത്തിങ്കൽ ശാഖ / ഉപശാഖകളും
മാറിയിടേം കടപ്ലാമറ്റോം മലബാർ

പൂവത്തിങ്കൽ - പെരുംതോട്ടം ശാഖ
മാറിയിടേം
ചിറ്റൂർ
പാലക്കാട്

പൂവത്തിങ്കൽ - പറമ്പേട്ട് ശാഖ
കുമ്മണ്ണൂർ

പൂവത്തിങ്കൽ വാഴപ്പിള്ളിൽ ശാഖ
മറിയിടേം
മടലിയങ്കൽ
മാറിയിടേം,
മലബാർ,
ചെറുതോടുക, - പുഴയകണ്ടം

തൊണ്ണൂറാനാൽ ശാഖ
മലബാർ മേഖല കൂടരഞ്ഞി
വെള്ളവള്ളി - കുട്ടമ്പുഴ - കോതമംഗലം,
കുഴിതോട്ടി (ഇട്ടിയെപ്പര), കടപ്ലാമറ്റോം ഇടുക്കി, മലബാർ
മാന്ത്ര - കൊഴുവനാൽ
പെരുമ്പള്ളിത്താനം - തൊടുപുഴ ചിലവ്, കഞ്ഞിക്കുഴി , ഇടുക്കി
പെണ്ണാമ്പറമ്പിൽ - കടപ്ലാമറ്റോം, ഇടുക്കി മലബാർ മേഖല.
കൂടെറിഞ്ഞി, പുതുപ്പള്ളി - കടപ്ലാമറ്റോം, മലബാർ മേഖല .

പള്ളത്തുകുഴി - ശാഖ
കടപ്ലാമറ്റോം, മാറിയിടേം
ഇലഞ്ഞികുളം, കടപ്ലാമറ്റോം മാറിയിടേം , മലബാർ,
മരുതുകുന്നേൽ - മലബാർ മേഖല .

മറ്റത്തിങ്കര ശാഖ
മാറിയിടേം
രുതുകുന്നേൽ മങ്കത്തനം കുമണ്ണൂർ
മരുതുകുന്നേൽ മലബാർ മേഖല
പരിന്തിരിക്കൽ - മരുതുകുന്നേൽ മലബാർ മേഖല
പരിന്തിരിക്കൽ - മരുതുകുന്നേൽ പന്തതല
മറ്റത്തിങ്കര - മരുതുകുന്നേൽ കൂടരഞ്ഞി

ഉതുനിയേൽ - ശാഖാ
പെരുകിലം തറപ്പേൽ
കുട്ടൻ തറപ്പേൽ

പതിനഞ്ചാം നൂറ്റാണ്ടിലെ ആദ്യഘട്ടത്തിൽ കുറവിലങ്ങാട് വിശുദ്ധ മർത്തമറിയം പള്ളി ഇടവകയിൽ പെട്ട കാളിക്കാവ് കരയിലെ തറപ്പേൽ എന്ന പുരാതന കുടുംബത്തിലെ ഒരു കുടുംബം കുറവിലങ്ങാട് കിഴക്കുഭാഗത്തുള്ള മണ്ണക്കനാട് കരയിൽ താമസിച്ചു. ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാ ശ്ലീഹായിൽ നിന്ന് ആദിമ നൂറ്റാണ്ടിൽ ക്രൈസ്തവ മാർഗം സ്വീകരിച്ച കള്ളി, കാളികാവ്, ശങ്കുരി അഥവാ ശങ്കരപുരി, പകലോമറ്റം എന്നീ പൗരാണിക നാല് ബ്രാഹ്മണ ഇല്ലങ്ങളിൽ ഒന്നായ ശങ്കരപുരിയുടെ അനന്തര അവകാശികൾ ആയിരുന്നു മുൻപറഞ്ഞ കാളികാവ് കരയിലെ തറപ്പേൽ കുടുംബം.

മണ്ണക്കനാട് നാട്ടിൽനിന്ന് ഒരു കുടുംബ ശാഖ തെക്കോട്ട് നീങ്ങി അന്നത്തെ തെക്കുംകൂർ - വടക്കൻകൂർ രാജ്യങ്ങളുടെ അതിർത്തിയായ കോട്ടമതിൽ കടന്നുപോകുന്ന കിടങ്ങൂരിനു കിഴക്കുവശം സ്ഥിതി ചെയ്യുന്ന കുമ്മണ്ണൂർ കരയിലെ കരയിലെ പ്രസിദ്ധമായ നടക്കാം കുന്ന് ക്ഷേത്രത്തിനടുത്ത് ഉണ്ടായിരുന്ന സ്ഥലം വാങ്ങി അവിടെ താമസം തുടങ്ങിയ ക്രൈസ്തവ കുടുംബക്കാരെ അന്നാട്ടുകാരയ ഹൈന്ദവർ "നടക്കാൻ കുന്നേൽ മാപ്പിള" എന്നാണ് വിളിച്ചിരുന്നത്. ക്ഷേത്ര ആവശ്യങ്ങൾക്കായി പുറത്തുനിന്നും വാങ്ങുന്നതും വഴിപാടുകളായി വരുന്നതുമായ വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ സ്നേഹദ്രവ്യങ്ങൾ അതിന്റെ അശുദ്ധി മാറുന്നതിന് ഒരു നല്ല തറവാടിയായ നസ്രാണിയെ കൊണ്ട് തൊടുവിക്കണം എന്ന വിശ്വാസം കാലത്ത് നിലനിന്നിരുന്നു.
"സ്നേഹാദി വസ്തുക്കൾ അശുദ്ധമായാൽ
നസ്രാണി തൊട്ടാലത് ശുദ്ധമാകും."

പ്രസിദ്ധമായ കൊട്ടാരക്കര ദേവി ക്ഷേത്രത്തിൽ ഈ നസ്രാണി ബന്ധവും അതിനുള്ള അവകാശങ്ങളും ഇന്നും നിലനിന്നു വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെ പ്രസിദ്ധമായ ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയുടെ ആരംഭം മീനച്ചിൽ ആറിന്റെ വടക്കേക്കരയിൽ കുമ്മണ്ണൂർ ഉള്ള മൂന്ന് പീടികക്ക ൽ പുരയിടത്തിൽ ആയിരുന്നു എന്നത് ഒരു ചരിത്ര വസ്തുതയാണ്. ആദ്യ നൂറ്റാണ്ടുകളിൽ ഈ ദേവാലയത്തിന് വേണ്ടി നല്ല പങ്ക് ആദ്യം നടക്കാനംകുന്നേൽ മാപ്പിളമാരും അൽമാർത്ഥമായി പരിശ്രമിച്ചിരുന്നു. അങ്ങനെ നടക്കാനംകുന്നേൽ മാപ്പിള എന്ന് കൂടി പൂർവ നാമമുള്ള ക്രിസ്ത്യാനി കുടുംബമാണ് മാറിയിടം കരയിലെ മരുതക്കുന്നേൽ പുരയിടത്തിൽ താമസം ആരംഭിച്ചത് .

കിഴക്കേ മാറിയിടംത്ത് ഉണ്ടായിരുന്ന പള്ളിയോടിൽ തറവാട്ടിലെ ഒരു സ്ത്രീയെ കല്യാണം കഴിച്ചത് വഴി ശ്രീധന അവകാശമായി നടക്കാനംകുന്നേൽ മാപ്പിളക്ക് ലഭിച്ചതാണ് മരുതുകുന്നേൽ പുരയിടം. അതിനോട് ചേർന്ന് തന്നെയായിരുന്നു പള്ളിയോടിൽ തറവാട്. കുറവിലങ്ങാട് ഇടവകയിലെ കള്ളിക്കാവിൽ നിന്ന് വണ്ണയ്ക്കൽ വന്ന് താമസിച്ച കുടുംബത്തിന് മൂന്ന് പുത്രന്മാർ ഉണ്ടായിരുന്നു അവരിൽ ഇളയ ആൾ ചാണ്ടി കുമ്മന്നൂർ കരയിലെ നടക്കാനംകുന്നേൽലും. അവിടെനിന്ന് മാറിയിടം കരയിലെ മരുതക്കുന്നേൽ താമസിച്ചു മൂത്ത പുത്രൻ മരങ്ങാട്ടുപള്ളി ഇടവക അതിർത്തിയിൽ നെല്ലിത്താനത്ത് മലകരയിൽ മഞ്ഞക്കാട്ടിൽ വന്നു താമസിച്ചു രണ്ടാമത്തെ മകൻ ചെറിയാൻ പാലായ്ക്ക് വടക്കുവശം കിഴതടിയൂർ കരയിൽ കദളിക്കാട്ടിൽ എന്ന സ്ഥലത്തും താമസം ഉറപ്പിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ ചരിത്രകാരനും പ്രസിദ്ധ സാഹിത്യകാരനും ആയ ഗ്രാൻഡ് ഷെവലിയർ V C ജോർജ് രചിച്ച "കുറവിലങ്ങാട് മർത്ഥ മറിയം പള്ളിയും ആദിമ ക്രിസ്ത്യാനികളും " എന്ന ഗ്രന്ഥത്തിൽ കാണാം ശ്രീ തോമസ് ചെറിയാൻ കദളിക്കാട്ടിൽ എഴുതിയ പദവി കദളിക്കാട്ടിൽ കുടുംബ ചരിത്രത്തിലും മരുതക്കുന്നേൽ കുടുംബവും തമ്മിലുള്ള ബന്ധത്തെ പറ്റി വ്യക്തമായ തെളിവുകൾ ഉണ്ട്. ബാബിലോണിയൻ ചക്രവർത്തി നെബുക്കതു നാസർ ഇസ്രയേൽ ആക്രമിച്ചു കീഴ്പ്പെടുത്തിയ യുദ്ധ ജനതയെ അടിമകളാക്കി കൊണ്ടുപോയവർ പിന്നീട് ഇസ്രായേലിലേക്ക് തിരിച്ചു പോയില്ല. ഇവരാണ് നഷ്ടപ്പെട്ട ജൂത ദശ ഗോത്രങ്ങൾ. ക്രിസ്തുവിന് ശേഷം നഷ്ടപ്പെട്ട ജൂത ഗോത്രങ്ങളുടെ അടുക്കലേക്ക് ആണ് അപ്പസ്തോലന്മാർ അയക്കപ്പെട്ടത്. അങ്ങനെ A D 52ൽ പാലയൂരിൽ എത്തിച്ചേർന്ന തോമാശ്ലീഹാ 72 കുടുംബങ്ങളെ ക്രിസ്തു വിശ്വാസികളാക്കി എന്ന് ചരിത്രരേഖ.

വളരെ വർഷങ്ങൾക്കുശേഷം കള്ളി, കാളികാവ്, ശങ്കരപുരി (ശങ്കുരി), പകലോമറ്റം എന്നീ നാലു കുടുംബക്കാർ ഇന്നത്തെ എംസി റോഡിന് കിഴക്കുവശം പതിനൊന്നാം മൈലിന് അടുത്ത് ഫലപുഷ്ടിയുള്ള നല്ല പ്രദേശങ്ങൾ കണ്ട് പിടിക്കുകയും കടുത്തുരുത്തിയിൽ നിന്ന് കുടുംബസമേതം കുറവേലൻ കാട്ടിൽ എന്ന് പറഞ്ഞ സ്ഥലത്ത് താമസിച്ചു . അന്നത്തെ അവിടത്തെ ഭരണാധികാരി ആയിരുന്നു വടക്കും കൂർ രാമവർമ്മ രാജാവ് അവരെ സഹായിച്ചു പ്രോത്സാഹിപ്പിച്ചു. ഈ വിവരം കേട്ടവർ കൊടുങ്ങല്ലൂർ മഹാദേവ പട്ടണം കോക്കമംഗലം മുതലായ സ്ഥലങ്ങളിൽ നിന്ന് കുടിയേറി പാർക്കുവാൻ തുടങ്ങി . അന്ന് യാത്രാസൗകര്യം കുറവായതിനാലും ജനസംഖ്യ വർദ്ധിച്ചതിനാലും കുറവേലൻ കാട്ടിൽ തന്നെ ഒരു പള്ളി തീർക്കണമെന്ന് ആഗ്രഹത്തിന്റെ ഫലമായി കള്ളി , കളിക്കാവ് , ശങ്കരപുരി പകലോമറ്റം എന്നീ നാലു കുടുംബങ്ങളുടെ നേതൃത്വത്തിൽ പള്ളിപണി പൂർത്തിയാക്കി . മാതാവിന്റെ നാമധേയവും നൽകി. ഇപ്പോൾ കുറവിലങ്ങാട് എന്ന് ആ പ്രദേശം അറിയപ്പെടുന്നു. അവിടെയും ജന നിബിടം ആയപ്പോൾ കുടുംബങ്ങൾ സമീപത്തുള്ള പല സ്ഥലങ്ങളിലേക്കും മാറി താമസിച്ചു. വിവിധ വീട്ടുപേരുകളാൽ അറിയപ്പെട്ടു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശങ്കരപുരിയിൽ കുടുംബത്തിൽപ്പെട്ട ദേവസ്യ എന്നയാൾ തന്റെ സന്താനങ്ങളായ കുര്യൻ ചെറിയത് ചാണ്ടി എന്നിവരോടൊപ്പം നരിപ്പാറ എന്ന സ്ഥലത്ത് മാറി താമസിച്ചു. മരങ്ങാട്ട് പള്ളിക്ക് പടിഞ്ഞാറ് ആയിട്ടാണ് സ്ഥലം. പിന്നീട് ദേവസിയ കുടുംബസമേതം പണക്കാട് മന്നക്കനാട് എന്ന സ്ഥലത്തേക്ക് മാറി താമസിച്ചു . അവിടെ മൂലേച്ചാലിൽ എന്നും മഞ്ഞക്കാട്ടിൽ എന്നും വീട്ടു പേരിട്ടു കഴിഞ്ഞു. ഇതിൽ മൂത്തമകൻ കുര്യന്റെ സന്താന പരമ്പരകളിൽ പെട്ട ആറാംതലമുറക്കാരനാണ് റൈറ്റ് റവ ഡോക്ടർ സബാസ്റ്റ്യൻ വള്ളോപള്ളി തിരുമേനി രണ്ടാമത്തെ മകൻ ചെറിയത് പാല നിന്ന് ഒരു mile മാറി പാലാ - ഈരാറ്റുപേട്ട റോഡരികിൽ എടപ്പാടി പാലത്തിന് പടിഞ്ഞാറ് സ്ഥലം വാങ്ങി താമസിച്ചു. മൂന്നാമത്തെ മകൻ ചാണ്ടി മന്നക്കനാട്നിന്നും തെക്കു മാറി സ്ഥലം എടുത്ത് "മരുതക്കുന്ന " വീട്ടുപേരിൽ താമസിച്ചു. ചാണ്ടിയുടെ താവഴിയിൽപ്പെട്ട നാലാം തലമുറക്കാരൻ ആയിരുന്നു പാലാ സെൻട്രൽ ബാങ്ക് സ്ഥാപകനായ ജേക്കബ് ചെറിയാൻ മരുതക്കുന്നേൽ . ഈ കുടുംബത്തിൽപ്പെട്ട അനേകം വീട്ടുകാർ ചേർപ്പുങ്കൽ, കുമ്മനൂർ, കിടങ്ങൂർ മരങ്ങാട്ട് പള്ളി എന്നിവിടങ്ങളിൽ ഇപ്പോൾ താമസിച്ചുവരുന്നു .

1946 മരുതക്കുന്നേൽ കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് മരുതക്കുന്നേൽ കുടുംബയോഗം സ്ഥാപിച്ചു . പ്രഥമ പ്രസിഡണ്ട് ആയിരുന്ന ജേക്കബ് ചെറിയാൻ മരുതക്കുന്നേൽ. തുടർന്ന് പ്രതിമാസം കുടുംബയോഗങ്ങളും വാർഷികവും നടന്നുവരുന്നു. തറപ്പേൽ മൂല കുടുംബത്തിൽ നിന്നുള്ള P C ജോസഫ് പൂവത്തിങ്കൽ ഗാന്ധിയനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖനും ആയിരുന്നു.

തോമസ് ചെറിയാൻ കദളികാട്ടിൽ പ്രസിദ്ധീകരിച്ച പദവി കദളികാട്ടിൽ കുടുംബ ചരിത്രത്തിൽ കുടുംബത്തെക്കുറിച്ചും മഞ്ഞക്കാട്ടിൽ എന്ന സഹോദര ശാഖയെ പറ്റിയും വിശദമായി തെളിവുകളുടെ വിവരിച്ചിട്ടുണ്ട്. മരുതക്കുന്നേൽ നിന്നും ഓരോ സഹോദരന്മാർ മാറിയിടേം, കരയിൽ തന്നെ ഉള്ള തോന്നുരാൽ, പള്ളത്തു കുഴിയിൽ, മറ്റത്തിൻകര, ഉതുനിയേൽ , പെരുകിലം തറപ്പേൽ എന്നീ പുര ഇടങ്ങളിലേക്ക് മാറി താമസിച്ചു. കുടുംബത്തിലെ വൈദിക പാരമ്പര്യവും ശ്രദ്ധേയമാണ്.

ബഹുമാനപ്പെട്ട യാക്കോബച്ചൻ മറ്റത്തിൻകര,
ബഹുമാനപ്പെട്ട വലിയ തോമാച്ചൻ,
ബഹുമാനപ്പെട്ട പൂവത്തിങ്കൽ സക്കറിയാസ്
ബഹുമാനപ്പെട്ട ജോസഫ് (സീനിയർ) പൂവത്തിങ്കൽ പാലാ രൂപത ബഹുമാനപ്പെട്ട
റവ ഡോക്ടർ ജെയിംസ് M S c , സി എം ഐ മരുതക്കുന്നേൽ (കോഴിക്കോട്) പ്രിൻസിപ്പാൾ സെന്റ് ജോസഫ് കോളേജ് ദേവഗിരി

ബഹുമാനപ്പെട്ട ഇമ്മാനുവേൽ പൂവത്തിങ്കൽ തലശ്ശേരി അതിരൂപത ബഹുമാനപ്പെട്ട ജോസ് അച്ഛൻ (ജൂനിയർ ) പാലാ അതിരൂപത
റെവ fr ജോസ് ജേക്കബ് മരുതക്കുന്നേൽ
ഡോക്ടർ ജോസഫ് മരുതക്കുന്നേൽ പി എച്ച് ഡി എന്നിവർ കുടുംബത്തിന്റെ അഭിമാന സ്തംഭങ്ങൾ ആണ്. എന്നിവരെ കൂടാതെ 40ലേറെ സന്യാസിനികൾ കേരളത്തിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും വിദേശത്തും വിവിധ സന്യാസ സഭകളെയും സേവനം ചെയ്യുന്നു. നടക്കാംകുന്നേൽ മാപ്പിള എന്ന് പൂർവ നാമമുള്ള ക്രിസ്ത്യാനി കുടുംബം ആണ് മാറിയിടം കരയിലെ മരുതക്കുന്നേൽ. നടക്കാംകുന്നേൽ കുടുംബത്തിന്റെ ആദ്യ മാപ്പിള ആയിരുന്ന ഇത്താക്ക് ഇട്ടിയവിര തൊമ്മൻ.

കുടുംബത്തിന് ധാരാളം ഉപ ശാഖകൾ ഉണ്ടായിട്ടുണ്ട്.
പള്ളത്തുകുഴി
പൂവത്തിങ്കൽ
മാറ്റത്തിക്കര
മടലിയാങ്കൽ
പുതുപ്പള്ളിയിൽ
ചെറുതോടുക
പെണ്ണാമ്പറമ്പിൽ
ചേർപ്പുങ്കൽ മാറിയിടം
തറപ്പേൽ പെരുകിലം
വാഴപ്പിള്ളിൽ
കുരുവരാകുന്നു
പറമ്പേട്ട്
കടപ്ലാമറ്റം
വള്ളിയാങ്കൽ
പന്നെക്കട്ടിൽ
വട്ടമല
കല്ലേരിക്കയിൽ
മരുതക്കുന്നേൽ കുമാരനല്ലൂർ - കോട്ടയം
മരുതക്കുന്നേൽ മലബാർ മേഖല
പെരുകിലം തറപ്പേൽ
കുട്ടന്‍ തറപ്പേൽ
പന്തിരിക്കൽ - മലബാർ മേഖല
മുത്തോലി പന്തത്തല
മറ്റത്തിങ്കര കൂടരഞ്ഞി
മങ്കാത്തനം
ഇലഞ്ഞിക്കുളം കടപ്ലാമറ്റം
വെള്ളാവള്ളി
കുഴിത്തോട്ടി
പെരുമ്പിള്ളിത്തനം
കുടുംബാംഗങ്ങളിൽ പരസ്പര സ്നേഹവും ഐക്യവും വർധിപ്പിക്കുന്നതിന് കുടുംബയോഗ കൂട്ടായ്മകൾ കൂടുതൽ കെട്ടുറപ്പും നൽകുന്നു .