ശങ്കരപുരി തട്ടുങ്കൽ ശാഖ
(കോട്ടയം താഴ്ത്തങ്ങാടി)
ലഘു ചരിത്രം
AD 1110 -യിൽ കോട്ടയം ഭരിച്ചിരുന്ന മുഞ്ഞനാട്ടു ദേശാദിപന്റെ ക്ഷണം സ്വീകരിച്ച് ശങ്കരപുരിയിലെ തൊമ്മൻ പണിക്കർ "കുറവിലങ്ങാട് " തെക്കേടം എന്ന ശാഖയിൽ നിന്ന് കോട്ടയത്ത് വന്ന് മീനച്ചിലാറിന്റെ കരയിൽ "ഇനാം ആധാരം" പ്രകാരം ലഭിച്ച കരം ഒഴിച്ച് ഭൂമിയിൽ വീട് വെച്ച്, ഈ ശാഖയ്ക്ക് തുടക്കമിട്ടു. തിരുവിതാംകൂർ സർക്കാർ 1943-യിൽ നടത്തിയ സർവ്വേയിൽ ഈ ശാഖയുടെ കൈവശത്തിൽ ഇരിക്കുന്ന ഭൂമിയെ "ഇനാം ആധാരം" എന്ന പേരിൽ നാമകരണം ചെയ്ത് അംഗീകരിച്ചിരിക്കുന്നു.
കോട്ടയത്തിന്റെ വ്യാപാര മേഖലയ്ക്ക് സുരക്ഷ നൽകാൻ. തൊമ്മൻ പണിക്കർ രണ്ട് കളരികൾ സ്ഥാപിച്ചു അനേകം യുവാവ യോദ്ധാക്കളെ പരിശീലിപ്പിച്ചു . ഈ വലിയ രാജസ്നേഹത്തിന് പാരിതോഷികമായി, കോട്ടയം രാജാവ് ഒരു എട്ടുകെട്ട് പണിത് ഈ കുടുംബത്തിന് നൽകി അത് A D 13-അം നൂറ്റാണ്ടിൽ ആയിരുന്നു. തേക്ക് തടിയിലും വലിയ വെട്ടുകല്ലിലും പണിത ആ കെട്ടിടം "തട്ടുംകല്ലുങ്കൽ" എന്നും പിന്നീട് തട്ടുങ്കൽ എന്ന് ചുരുക്കപ്പേരിലും അറിയപ്പെട്ടു. അക്കാലം തൊട്ട് 5000 പറ (₹500 ഏക്കർ) പാടംങ്ങൾ കുമ്മനം പ്രദേശത്തും 200 ഏക്കർ പണിയതെങ്ങിൻതോപ്പ് പള്ളി കോണത്ത് തട്ടുങ്കൽ കുടുംബത്തിന്റെ വകയായിരുന്നു പതിനാറാം നൂറ്റാണ്ടിൽ പണിയപ്പെട്ടു. കോട്ടയം ചെറിയപള്ളി എ ഡി 1573 യുടെ സ്ഥാപനത്തിനു വേണ്ടി വന്ന ധനം ചെലവ് ചെയ്ത് തട്ടുങ്കൽ തൊമ്മൻ മന്ത്രിയും അദ്ദേഹത്തിന്റെ മകൾ തട്ടുങ്കൽ കുഞ്ഞമ്മയും ആയിരുന്നു. അത് കണക്കിലെടുത്ത് കുടുംബത്തിന് ചില പ്രത്യേക പദവികൾ ലഭിച്ചു . മുൻപന്തിയിൽ നിന്ന്, ആരാധനയിൽ പങ്കെടുക്കാൻ അവരെ അനുവദിച്ചിരുന്നു "തല തട്ടുംങ്കൽ" എന്ന പ്രയോഗം അക്കാലം തൊട്ട് നിലവിൽ വന്നു .
കൊച്ചി, കുറവിലങ്ങാട് , രാമപുരം, കടുത്തുരുത്തി, പാലാ, വൈക്കം എന്നീ വടക്കൻ പ്രദേശങ്ങളിൽ നിന്ന് അനേകം നസ്രാണി കുടുംബങ്ങൾ കോട്ടയത്ത് വരികയും അവിടെ സ്ഥിരമായി താമസം ഉറപ്പിക്കുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ കോട്ടയം ചെറിയപള്ളി ഇടവകയിൽ 3000 അംഗങ്ങൾ ഉണ്ടായിരുന്നു .
തെക്കും കുറിന്റെ സൈന്യാധിപൻ മാരിൽ പലരും തട്ടുംങ്കൽ പണിക്കർ മാരായിരുന്നു എഡി 1549 ലെ 'വടയാർ യുദ്ധത്തിന്' തെക്കുംകൂർ രണ്ടായിരത്തോളം നസ്രാണി യോദ്ധാക്കൾക്ക് നേതൃത്വം നൽകിയത് തട്ടുംങ്കൽ കുഞ്ഞന്നമ്മ എന്ന വീര വനിത ആയിരുന്നു. കൊച്ചിയിലെ പറങ്കികളുടെ ഒരു കരസേന വടക്കുംകൂർ ആക്രമിച്ച് അവിടത്തെ രാജാവിനെ വധിച്ചത് അറിഞ്ഞ് തട്ടുങ്കൽ കുഞ്ഞന്ന യുടെ നേതൃത്വത്തിൽ ഒരു സൈന്യം തെക്കും കൂറിൽ നിന്ന് പുറപ്പെട്ട, കൊച്ചി സൈന്യത്തെ പരാജയപ്പെടുത്തി ഓടിച്ചു വിട്ടു എന്ന് കൊച്ചി മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട് . കൊച്ചി രാജാവ് നേരിട്ട് ഇടപെട്ടതിനാൽ കൊച്ചി പട്ടണം നശിപ്പിച്ചില്ല. താഴെത്തങ്ങാടി വള്ളംകളി നടന്നിരുന്നപ്പോൾ തട്ടുംങ്കൽ തറവാടിന്റെ മുമ്പിൽ വള്ളങ്ങൾ നിർത്തി നോയമ്പ് ഉയർത്തി "താഴ്ത്തങ്ങാടിക്ക് ഒരു മാണിക്യക്കല്ലാകും തട്ടുങ്കൽ കുഞ്ഞന്നമ്മയെ ശരണം" എന്ന് ഉറക്കെ പാടിയിരുന്നു അക്കാലത്ത് മത്സര വള്ളംകളി അല്ല ഉണ്ടായിരുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ തട്ടുംങ്കൽ kകുടുംബത്തിന് വലിയ നഷ്ടം സംഭവിച്ചു എഡി 1749 ലാണ് തിരുവിതാംകൂർ സൈന്യം തട്ടുംങ്കൽ തറവാട് നശിപ്പിച്ചത്, വലിയ തേക്ക് തടിയിൽ പണിതിരുന്ന അറയുടെ വാതിൽ പൊളിക്കാൻ സൈന്യത്തിന് സാധിച്ചില്ല. ചില പാളികൾ നീക്കം ചെയ്ത് അറയിൽ കടന്ന് പഴയ ആധാരങ്ങളും സ്വർണ്ണ ഉരുപ്പടികളും ആയുധങ്ങളും അവർ ഒരു ലിസ്റ്റ് എഴുതി എടുത്തുകൊണ്ടുപോയി. പഴയ എടുത്തു കൊണ്ടുപോയില്ല , അറയുടെ പാളികളിൽ അതിമനോഹരമായി "വട്ടെഴുത്തിൽ കൊത്തിയ അക്കങ്ങൾ"എഡി 13ാം നൂറ്റാണ്ടിന്റെ സ്മരണകൾ നിലനിർത്തി അവശേഷിക്കുന്നു. അറയും നിലയറയും ചേർത്ത് വീട് പുതുക്കി പണിയേണ്ടി വന്നു.
മാർത്താണ്ഡവർമ്മയുടെ സൈന്യം കോട്ടയം ആക്രമിച്ചപ്പോൾ തിരുവിതാംകൂർ നാവികപ്പടയുടെ തലവൻ ഡച്ചുകാരനായ ക്യാപ്റ്റൻ ഡീലനായിയും കര സൈന്യത്തിന്റെ തലവൻ രാമയ്യൻ ദളവായും ആയിരുന്നു , "ചാരുകുന്നിൽ" നടന്ന ഏറ്റുമുട്ടലിൽ തെക്കും കൂർ സൈന്യം പരാജയപ്പെട്ടു. തട്ടുങ്കൽകുടുംബത്തിന് അവകാശപ്പെട്ട അതിവിശാലമായ പാടശേഖരം (5000 പറ നിലം) തട്ടുങ്കൽ ആറിന്റെ പാർശ്വങ്ങളിൽ വ്യാപിച്ചു കിടന്നു. അതിലെ ന്നെല്ല് ശേഖരിച്ച് വെച്ചിരുന്ന വലിയ കെട്ടിടം "തട്ടുംങ്കൽ കൊട്ടാരം " എന്ന അക്കാലത്ത് അറിയപ്പെട്ടിരുന്നു . കുമ്മനംകരയിലെ നെൽപ്പാടവും പള്ളികോണത്തെ 200 ഏക്കർ തെങ്ങിൻതോപ്പും തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്ത് ലേലത്തിൽ വിറ്റു. എന്നാൽ ദൈവകൃപ ഈ ശങ്കരപുരി ശാഖയെ ഉപേക്ഷിച്ചില്ല.തിരുവിതാംകൂർ സൈന്യo താഴെത്തങ്ങാടിയിൽ എത്തുന്നതിന് മുൻപ്, തട്ടുംങ്കൽ കുര്യൻ മാപ്പിളയുടെ ശാഖ അയ്മനം പ്രദേശത്ത് പറക്കൽ (മൂരിക്കൽകുടുംബം) പണിക്കർ കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച് താമസം മാറ്റിയിരുന്നു . എഡി 1730ന് അടുത്തായിരുന്നു കുര്യന്റെ ശാഖ താഴത്തങ്ങാടിയിൽ നിന്ന് മാറി താമസിച്ചത് . പ്രസ്തുത കുടുംബത്തിൽ ഇപ്പോൾ 300 ഓളം അംഗങ്ങൾ ഉണ്ട് താഴത്തങ്ങാടിയിലെ തൊമ്മൻ മാപ്പിളയുടെ ശാഖയിൽ അംഗസംഖ്യ 100- ൽ കുറവാണ്. തിരുവിതാംകൂർ ആക്രമണത്തിൽ വലിയ നഷ്ടം സഹിച്ച ഈ ശാഖയിൽ അനേകം പേർക്ക് പിന്നീട് ഉന്നത പദവികൾ ലഭിച്ച ജനസേവ നടത്തുവാൻ സാധിച്ചു. തട്ടുങ്കൽ പുത്തൻപുരക്കൽ ഉതുപ്പ് തൊമ്മന് (1813-1836) കൊച്ചിയിലെ സദിൽ കോർട്ട് നസ്രാണി ജഡ്ജിയായി സ്ഥാനം ലഭിച്ചു. അദ്ദേഹത്തിന്റെ ശമ്പളം 1863-ൽ പ്രതിമാസം 700 ബ്രിട്ടീഷ് രൂപ ആയിരുന്നു. പഴയകാലത്ത് സംഭവിച്ച നഷ്ടത്തിന്റെ എത്ര മടങ്ങായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം എന്ന് ഊഹിക്കാവുന്നതാണ്. വിവാഹത്തിലൂടെ തട്ടുംങ്കൽ കുടുംബത്തിന് ദറ്റു നൽകിയതാണ്. കാതോലിക്ക ബാവാക്ക് ജന്മം നൽകിയ "വട്ടാക്കുന്നേൽ കുടുംബവും" 3 "പത്മവിഭൂഷണമാർക്ക്" ജന്മം കൊടുത്ത പള്ളത്ത് പടനിലം കുടുംബവും. വിശദാംശങ്ങൾ ഈ ലഘു ചരിത്രത്തിൽ ഒഴിവാക്കുന്നു .
തട്ടുംങ്കൽ കുടുംബത്തിന്റെ മറ്റു ശാഖകൾ പവാനക്കുഴക്കുഴി, തുണ്ടപ്പറമ്പ് ,കല്ലുങ്കത്തറ, തേലക്കാട്ടുശ്ശേരി, അഞ്ച് തുരത്തെൽ, പറയാകുളം, എലപ്പാനൽ, തകടിയേൽ, വട്ടാശ്ശേരി, ആര്യാടം പാക്കിൽ എന്നിവയാണ് ഈ ശാഖകളിൽ 23 വൈദികരുണ്ട് അവയിൽ രണ്ട് മെത്രാന്മാരും 6 കോറസ് ഉറപ്പിസ്കോപ്പമാരും ഉൾപ്പെടുന്നു.
വിദ്യാഭ്യാസ വിചക്ഷണർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ സെക്രട്ടറി സ്ഥാനി കൾ സർക്കാർ കമ്പനികളിൽ, എംഡി പദവിയിലെത്തിയവർ, മജിസ്ട്രട്മാർ, വൈദികർ, കേരളത്തിലും ഭാരതത്തിലും ഉദ്യോഗസ്ഥർ, സംഘടനകളിൽ അധ്യക്ഷ പദവിയിലിരുന്നവർ, പള്ളി കൈകാരന്മാർ, സഭാ മാനേജിങ് കമ്മിറ്റികളിൽ ഉൾപ്പെട്ടവർ, "മിശിഹായുടെ മാതാവ്" ഖാരിതി യോൻ ഗ്രീക്ക് നാടകത്തിൽ കാണുന്ന തോമ ക്രിസ്ത്യാനികളുടെ കുർബാന എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിയ ഗ്രന്ഥകാരൻമാർ, ആദായ നികുതി, കസ്റ്റംസ് എന്നി സർക്കാർ വിഭാഗങ്ങളിൽ ഉന്നതസ്ഥാനം അലങ്കരിച്ചവർ തുടങ്ങി നിരവധി വ്യക്തികൾ ഈ കുടുംബത്തിൽ ജന്മം ധരിക്കാൻ ഇട നൽകിയ ദൈവകൃപയെ സ്മരിച്ചു ചരിത്രം ഉപസംഹരിക്കുന്നു.
Details provided by
സി. സക്കറിയ മാണി. ഐ ആർ എസ്
തട്ടുങ്കൽ ശാഖ പ്രസിഡന്റ് ൻ (മുൻ ആദായ നികുതി മുഖിയാ കമ്മീഷണർ)
കർണാടക ഗോവ സംസ്ഥാനങ്ങൾ
തോമസ് പോൾ
തട്ടുങ്കൽ ശാഖ സെക്രട്ടറി,BR> ഡെപ്യൂട്ടി ജനറൽ മാനേജർ എഫ്എസിടി