ചെട്ടിയാകുന്നേൽ കുടുംബയോഗം
കുറവിലങ്ങാട്
ശങ്കരപുരി മഹാകുടുംബ യാശാഖയായ ചെട്ടികുന്നേൽ 500 ഓളം വർഷങ്ങൾക്ക് മുമ്പ് കുറവിലങ്ങാട് അടുത്ത് കളത്തൂരിൽ പിറവിയെടുത്തു. ശങ്കരപുരി കുടുംബക്കാർ പാലയൂരിൽ നിന്നും പുറപ്പെട്ടു കുറവിലങ്ങാട്ടിന്റെ പരിസരപ്രദേശമായ കാളിക്കാവിൽ വന്നെത്തി താമസിച്ചുവെങ്കിലും നാലാം നൂറ്റാണ്ടിൽ കുറവിലങ്ങാട് പള്ളി പണി പൂർത്തിയായപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്തിന്റെ തെക്കുഭാഗത്തേക്ക് അവർ താമസം മാറ്റി. കാലം കടന്നു പോകവേ അവരിൽ ഒരു ശങ്കരപുരി കുടുംബം ഏതാനും കിലോമീറ്റർ പടിഞ്ഞാറ് കുളത്തൂരിലേക്ക് വന്നെത്തി. വിശാലമായ ഒരു പ്രദേശമാകെ അന്ന് കുളത്തൂർക്കര എന്നാണ് അറിയപ്പെട്ടിരുന്നത്. കുറവിലങ്ങാട് - ഏറ്റുമാനൂർ റോഡിൽ (എം.സി റോഡ്) കുര്യം കവലയിൽ ഇന്നുള്ള ശങ്കരപുരി കപ്പേളയിൽ നിന്നും ഏകദേശം പടിഞ്ഞാറ് മാറി (കുളത്തൂർ) അകമ്പടിപറമ്പ് എന്ന ഇടത്താണ് ഈ ശങ്കരപുരി കുടുംബം വന്ന് താമസം ആരംഭിച്ചത്.
പണ്ടൊരു കാലത്ത് നാട്ടുരാജാക്കന്മാർ അകമ്പടി പോകുന്നവരും പല്ലക്ക് ചുമക്കുന്നവരും ഒക്കെ പാർത്തിരുന്ന സ്ഥലമത്രെ അകമ്പടി . താമസിയാതെ അകമ്പടിയിൽനിന്ന് സൗകര്യമുള്ള ജലലഭ്യതയുള്ള അടുത്ത പുരയിടത്തിൽ ആ കുടുംബം വസമുറപ്പിച്ചതോടെ അത് കുടുംബത്തിന്റെ പുതിയ ഇടമായി . ക്രമേണ വിളിപ്പേരും . ഒരു പുരാതന ഇല്ലത്തിന്റെ ഭാഗമായിരുന്ന പുതിയിടത്തു ഒരു ചിറയുണ്ടായിരുന്നു . പുതിയിടാം ചിറയുടെ അവശേഷിപ്പുകൾ ഇപ്പോഴും പ്രായമുള്ളവരുടെ ഓർമ്മകളിൽ ഉണ്ട്. പ്രസ്തുത തറവാട്ടിൽ നിന്നു തൊട്ടു കിഴക്ക് ഭാഗത്തുള്ള ചെട്ടിയാകുന്നിലേക്കു ഒരു മകനും കുടുംബവും വിവാഹാനന്തരം മാറി താമസിച്ചു ചെട്ടിയാകുന്നേൽ കുടുംബത്തിന്റെയും തറവാടിന്റെയും ആരംഭമായി. ഈ ആരംഭം പതിനാറാം നൂറ്റാണ്ടിൽ ആയിരിക്കണം.
എല്ലായിടത്തുനിന്നും യഥേഷ്ടം കാറ്റും വിസ്തൃതമായ കാഴ്ചവട്ടങ്ങളും ഉള്ള ഒരു ചെറുകുന്നിൻപുറം ആയിരുന്നു ചെട്ടിയാകുന്നേൽ അവിടെ വടക്കോട്ട് ദർശനമായി മൂല തറവാടിരുന്ന വിശാലമായ പുരയിടം ഇപ്പോൾ തിരിച്ചറിയാം എന്ന് മാത്രം. വളരെ മുമ്പേ ആൽവാസമൊഴിഞ്ഞ് ഇന്ന് അത് തോട്ടകൃഷിയുടെ ഭാഗമായിരിക്കുന്നു. മണ്ണിന്റെ ആയം വെളിവാക്കുന്ന തറവാട്ട് കിണർ അരഞ്ഞാണങ്ങൾ ഇല്ലാത്ത ഒറ്റത്താഴ്ചയിൽ ജലസമൃദ്ധിയോടെ അടുത്ത നാൾ വരെ നിലനിന്നിരുന്നു. ചുറ്റുവട്ടങ്ങളിൽ ഇലക്കൊഴുപ്പുള്ള മരങ്ങളും, വള്ളികളും ഉണ്ടായിരുന്നു. കാർഷികവൃത്തിയിൽ മാത്രം ശ്രദ്ധിച്ചിരുന്ന ചെട്ടിയാകുന്നേൽ മാർക്ക് ജലലഭ്യതയും മേന്മയുമുള്ള മണ്ണും, വാസയോഗ്യമായ ഇടവും ഉണ്ടെങ്കിൽ എങ്ങോട്ടും മാറിപർക്കുന്നതിനു വൈമനസ്യം ഉണ്ടായിരുന്നില്ല .
പുതിയ മേച്ചിൽ പുറങ്ങൾ തേടി പാലാ - ഏഴാച്ചേരിയിലേക്കും ഏറ്റുമാന്നൂർ -കൂടല്ലൂർ ഭാഗത്തേക്കും തറവാടിന് ഏറെ അകലെയല്ലാത്ത തോട്ടുവാ, കാഞ്ഞിരത്താനം, കാടൻ കുഴി, നസ്‌റത്തുഹിൽ, ജയ്‌ഗിരി , സ്ലീവാപുരം , ഓമല്ലൂർ , കാപ്പുന്തല , ഞീഴൂർ എന്നിവിടങ്ങളിലേക്കും കാലം കടന്നു ഇരുപതാം നൂറ്റാണ്ടിലെ പകുതിയോടെ കേരളത്തിന്റെ തെക്കും കിഴക്കും വടക്കും ഉള്ള മിക്കവാറും എല്ലാ കുടിയേറ്റ മേഖലകളിലേക്കും ചെട്ടിയാകുന്നേൽ കുടിയേറി.
തികഞ്ഞ കാർഷിക ഗ്രാമമായ കുളത്തൂരിലേക്കുള്ള വരവാകാം കുടുംബക്കാർക്ക് തികച്ചും കാർഷികമായ ഒരു കാഴ്ചപ്പാട് തീർത്ത് തീർത്തത്. പൊതുവേ ഉൾനാടുകളിൽ ഒതുങ്ങി കൃഷി , മൃഗപരിപാലനം തുടങ്ങിയ പരമ്പരാഗതചര്യകളിൽ മുമ്പോട്ട് പോയിരുന്ന കുടുംബം താരതമ്യേന വൈകിയാണ് മറ്റു മേഖലകളിലേക്ക് തിരിഞ്ഞത് . എങ്കിലും ഭൂരിപക്ഷവും പരിചിതമായ, ഉറപ്പുള്ള കാർഷിക മേഖല വിട്ടുള്ള പരീക്ഷണങ്ങൾക്ക് താല്പര്യപ്പെട്ടില്ല.
നിലവിലെ നേതൃത്വം
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നെതൃത്വം വഹിക്കുന്നത് പാസ്റ്റർ ജോണി (പ്രസിഡണ്ട് ) ഡോക്ടർ പി വി ജോർജ് (വൈസ് പ്രസിഡണ്ട്) പി എം അലക്സ് (സെക്രട്ടറി) റിനോ പി റോയി ( ജോയിൻ സെക്രട്ടറി ) പി ജി മാത്യു (ട്രഷറർ) എന്നിവരാണ് .
രാജ്യസേവനം, പൊതു പ്രവർത്തനം മുതലായയൊന്നും കുടുംബക്കാർക്ക് കാര്യമായ താൽപര്യം ഉണ്ടാക്കിയതുമില്ല . കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും തന്നെയും വിവിധ ഭാഗങ്ങളിലേക്ക് വിദ്യാസമ്പന്നരായ ചെട്ടിയാകുന്നേൽ കുടുംബങ്ങൾ നീങ്ങി തുടങ്ങിയത്. അവരുടെ കർമ്മ മേഘലകൾ വിപുലമായി. നാട്ടിലും മറുനാടുകളിലുമായി ചെട്ടിയാക്കുന്നവരുടെ കുടുംബങ്ങൾ 1500 ഓളം വരും.
മാർത്തോമാ നസ്രാണി പാരമ്പര്യത്തിൽ ഉറച്ച വിശ്വാസത്തിന്റെ നേർസാക്ഷ്യമായി രണ്ട് വൈദിക മേലധ്യക്ഷന്മാരെയും (മാർ ജോസ് കല്ലുവേലിൽ മിസ്സിസാഗാ രൂപത കാനഡ, മാർ ജോസഫ് കൊല്ലംപറമ്പിൽ ജഗദൽപൂർ രൂപത) 39 വൈദികരെയും, 142 സന്യാസിനികളെയും, ഒരു സന്യാസിയെയും സഭയ്ക്കും സമൂഹത്തിനുമായി ഈ കുടുംബം സമർപ്പിച്ചിട്ടുണ്ട് .
നാട്ടിലും എത്തിച്ചേർന്ന മറ്റെല്ലായിടങ്ങളിലും തങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ ദേവാലയങ്ങളുടെ നിർമ്മാണത്തിന് , പുനരുദ്ധാരണത്തിന് , നടത്തിപ്പിനും കുടുംബക്കാർ കാലാകാലങ്ങളായി നിസ്തുലമായ പങ്കുവഹിക്കുന്നു . കർമ്മവേദികളിൽ പരമ്പരയാ സിധിച്ച സത്യവിശ്വാസവും കൈമുതലായ അധ്വാനശീലവും ജീവിതത്തിൽ പുലർത്തിയ ലാളിത്യവും, ധനാര്‍ജനത്തിന് നേർവഴികളും, കരുതലും ഇവരെ വേറിട്ടു നിർത്തി.
ചെട്ടിയാകുന്നേൽ കുടുംബത്തിന്റെ ഇന്നറിയപ്പെടുന്ന പത്ത് ശാഖാ കുടുംബങ്ങൾ വിഭിന്ന പ്രദേശങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപശാഖകളും , പിരിവുകളുമായി വേറിട്ട പേരുകളോടെ അറിയപ്പെടുന്നു .