ശങ്കരപുരി തെക്കേടം കുടുംബ ചരിത്രം
ആർപ്പൂക്കര
ശങ്കരപുരി തെക്കേടത്ത് കുടുംബയോഗം ആർപ്പൂക്കര ശാഖ പ്രവർത്തനം ആരംഭിച്ചതു 1879 മുതലാണ്. ഈ കുടുംബയോഗത്തിൽ 63 വീടുകളും, മുന്നൂറിൽ പരം അംഗങ്ങളുമുണ്ട്. പ്രാർത്ഥന തയ്യാറാക്കിയത് ആയുഷ്കാല കൺവീനറായ ജോസഫ് പനത്തറയാണ് . ആദ്യത്തെ പ്രസിഡന്റ് . കുടമാളൂർ പുളിഞ്ചുവട്, തെക്കേടത്ത് തുണ്ടത്തിൽ ടി. ടി. ജോസഫ് (കുഞ്ഞപ്പൻ ). ആദ്യത്തെ വൈസ് പ്രസിഡണ്ട് മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ ആർപ്പുക്കര തെക്കേടത്ത് ടി. ടി. ജോസഫ് (ഔസേപ്പച്ചൻ). ആദ്യത്തെ സെക്രട്ടറി പ്രസിദ്ധ ക്ലാരനെറ്റ് വിദഗ്ധനും നാടക സിനിമ നടനുമായിരുന്ന ടി.ടി ജോസഫ് (മഞ്ചയിൽ അച്ഛൻ ) തുടർന്ന് പായിക്കാട്ട് പി .ടി. അലക്സണ്ടെർ (പാപ്പച്ചൻ ) , ജോസഫ് പനത്തറ. ഇരുവരും ഇപ്പോൾ വാർധക്യത്തിൽ ഊർജസ്വലതയോടെ നമുക്ക് നല്ല ആശയങ്ങളും, അഭിപ്രായങ്ങളും, പ്രോത്സാഹനങ്ങളും തരുന്നു. തെക്കേടത്ത് വലിയേട്ടൻ എന്ന് വിളിച്ചിരുന്ന ടി. എ. ജോസഫ് , പാപ്പച്ചൻ എന്നു വിളിച്ചിരുന്ന ടി. എ. തോമസ് , ചാക്കോച്ചി എന്നുവിളിക്കുന്ന ടി എ ചാക്കോ , കുടമാളൂർ പുളിഞ്ചുവട് പാപ്പുട്ടി എന്നുവിളിക്കുന്ന ടി. എ. ജോസഫ്, മഞ്ചയിൽ എം എം അഗസ്തി , തെക്കേടത്ത് പള്ളി കിഴക്കേതിൽ ടി. ടി . ചാക്കോ, ഹൈദരാബാദിൽ ബിസിനസുകാരനും, മലയാള മനോരമ മുൻ ഹൈദരാബാദ് ഇൻഡസ്ട്രിയൽ മോണിറ്ററുമായിരുന്ന പാപ്പച്ചായൻ എന്നു വിളിച്ചിരുന്ന , തോമസ് തെക്കേടം , തെക്കേടത്ത് വർക്കി തോമസ്, മാന്നാനം പറയൻകാലയിൽ വർക്കി ജോസഫ്, ആർപ്പൂക്കര തോണ്ണം കുഴിക്ക് സമീപം കൊച്ചു പോങ്ങവന കെ എം മാത്യു , കെ എം സേവിയർ , കെ ടി സെബാസ്റ്റ്യൻ (appuസഹോദരൻ ) തെങ്ങാന പറമ്പിൽ മാത്തൻ പോത്തൻ , പെരുമ്പള്ളി പറമ്പിൽ ഉലഹന്നാൻ , വടക്കേപ്പറമ്പിൽ ഉലഹന്നാൻ(ബേബി ), തുടങ്ങിയവരായിരുന്നു ആദ്യകാല കുടുംബ യോഗത്തിന്റെ സ്ഥാപക പിതാക്കന്മാർ.
നമ്മുടെ കുടുംബ യോഗത്തിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ഉണ്ട്. വിദ്യാഭ്യാസ സഹായം, പെൺമക്കൾക്കുള്ള വിവാഹസഹായം , അടിയന്തര ചികിത്സ സഹായം, മരണാനന്തര സഹായം, പരസ്പര സഹായ നിധി, അന്തരിച്ച കാരണവന്മാരുടെ സ്മരണയ്ക്കായി വിവിധതരം സ്കോളർഷിപ്പുകൾ നൽകിവരുന്നു. ചെങ്ങന്നൂർ പുത്തൻകാവ് നിർവിളാകം ഭാഗത്തു നിന്നും ഭാരതവനം കോശിച്ചായൻ എന്ന് വിളിച്ചിരുന്ന തെക്കേടത്തു കെ. ഇ. കോശി, ആർപ്പൂക്കര തെക്കേടത് ഔസേപ്പച്ചന്റെ ഭവനത്തിൽ വന്ന് അന്നത്തെ കാരണവന്മാരുമായി ചർച്ച നടത്തി കുടുംബ യോഗം, വാർഷികം പുത്തൻകാവിൽ നടത്തിയിരുന്നു .
തുടർന്ന് വാർഷികം പത്തനാപുരത്തും , തിരുവനന്തപുര പട്ടം സെൻമേരിസ് മലങ്കര കത്തോലിക്ക പള്ളിയുടെ പാരിഷ് ഹാളിലും , വാർഷിക യോഗങ്ങൾ നടത്തപ്പെട്ടു. പുത്തൻകാവ് മലങ്കര കത്തോലിക്ക ഇടവക വികാരി റെവ . ഫാദർ തോമസ് തെക്കേടത് മലങ്കര കത്തോലിക്കസഭയിലെ അന്നത്തെ തിരുവനന്തപുരം ആർച്ചബിഷപ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനി മാർത്തോമാ സഭയിലെ പരമ അധ്യക്ഷൻ ഡോക്ടർ ഫീലിപ്പോസ് മാർ ക്രിസോസ്തം തിരുമേനി, കത്തോലിക്ക സഭയുടെ സഹോദര സഭകളായ യാക്കോബായ, ഓർത്തഡോക്സ്, മലങ്കര കത്തോലിക്കർ, വിവിധ പെന്തക്കോസ്ത് സഭ വിശ്വാസികളായ അംഗങ്ങൾ, പുത്തൻകാവിൽ സമ്മേളിച്ചിരുന്നു.
ഒരിക്കൽ ആർപ്പുക്കര അങ്ങാടി ഭാഗത്ത് വെച്ച് നടന്ന കുടുംബയോഗ വാർഷികത്തിൽ ബഹുമാനപ്പെട്ട കോശിച്ചായൻ പാവപ്പെട്ടവർക്ക് പശുക്കളെ വിതരണം ചെയ്തിരുന്നു. അന്നത്തെ വാർഷിക യോഗത്തിൽ പരുമല പള്ളിയിലെ ഒരു തിരുമേനിയും പങ്കെടുത്തിരുന്നു. മറ്റൊരു വാർഷിക കുടുംബയോഗത്തിൽ വച്ച് വനിത ചീഫ് എഡിറ്റർ അന്നമ്മ കൊച്ചമ്മ എന്നു വിളിച്ചിരുന്നു മിസ്സിസ് കെ. എം. മാത്യു ഉദ്ഘാടനം ചെയ്തു. ആർപ്പുക്കര തെക്കേടത്ത് അന്തരിച്ച ടി. ടി. ജോസഫിന്റെ മക്കൾ അമേരിക്കയിലെ ജോസ് ചേട്ടൻ എന്നു വിളിക്കുന്ന തോമസ് ടി .ജോസഫ്, ഷാർജയിലെ അപ്പച്ചൻ എന്ന് വിളിക്കുന്ന പോൾ ടി . ജോസഫ് , കുഞ്ഞുമോൻ എന്ന് വിളിക്കുന്ന സേവിയർ ടി . ജോസഫ് എന്നിവർ ചേർന്ന് കുടുംബയോഗത്തിന് 2 ലക്ഷം രൂപ ധനസഹായം ചെയ്തിരുന്നു.
കൂടാതെ തെക്കേടത്തായ മഞ്ചയിൽ ശ്രീ ടി. ടി. ജോസഫിന്റെ സ്മരണയ്ക്കായി അമേരിക്കയിലുള്ള മകൻ ജോയി ജോസഫ് എല്ലാവർഷവും കുടുംബയോഗത്തിന് വിദ്യാഭ്യാസ സഹായമായി സ്കോളർഷിപ് തുക സംഭാവനയായി കൊടുക്കുന്നു. ശങ്കരപുരി തെക്കേടത്ത് കുടുംബ യോഗത്തിന്റെ ആർപ്പുക്കര ശാഖയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് പ്രസിഡണ്ട് ആൽവിൻ ജോസ് പനത്തറ, സെക്രട്ടറി സേവിയർ ടി . ജോസഫ് എന്നിവരാണ്. കുടുംബയോഗത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്രസിഡണ്ടും, സെക്രട്ടറിയും ആയിരുന്ന ടി. കെ . ജോർജ് (ബാബു), ടി.എം. ഫിലിപ്പ് തേങ്ങനപറമ്പിൽ എന്നിവരുടെ സേവനങ്ങളും, കഷ്ടപ്പാടുകളും, കോവിഡ് 19 കാലത്തു എന്നും കുടുംബയോഗം ഓർക്കുന്നതാണ് .
അതുപോലെ അന്തരിച്ച മഞ്ചയിൽ അച്ഛൻ എന്ന ടി. ടി. ജോസെഫിന്റെ സേവനങ്ങൾ കുടുംബയോഗ ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർത്തിട്ടുള്ളതാണ് . വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഭൂമിയും, വിശുദ്ധ ചാവറ പിതാവിന്റെ കർമ്മഭൂമിയും ആയ കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം ആണ് നമ്മുടെ കുടമാളൂർ പള്ളി . പല കാലങ്ങളിൽ ഇടവക തിരിഞ്ഞു സ്വതന്ത്ര ഇടവകകളായി , പള്ളികളായി മാറിയ 12 പള്ളികൾ കുടമാളൂർ പള്ളിയിലെ ആർച്ച പ്രീസ്റ്യുമായി ചേർന്ന് ആത്മീയ കാര്യങ്ങൾ ചെയ്യുന്നു. ശങ്കരപുരി തെക്കേടത് കുടുംബക്കാരായ ആലുങ്കൽ, പനത്തറ, കൊച്ചു പോങ്കോവന, മഞ്ചേരി മഞ്ചയിൽ , പായിക്കാട്ട് , പെരുമ്പള്ളി പറമ്പിൽ, തെക്കേടം , ചന്ദ്രനിൽ തുടങ്ങി വിവിധ മേൽവിലാസങ്ങളിൽ താമസിക്കുന്നു.
നമ്മുടെ കുടുംബയോഗ അംഗങ്ങൾ മികച്ചവരും അവാർഡ് ജേതാക്കളുമായ അധ്യാപകർ, നേഴ്സുമാർ, കലാകായിക പ്രതിഭകൾ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ , മികച്ച പത്രപ്രവർത്തകർ , പ്രസ്സ് ഫോട്ടോഗ്രാഫർമാർ, പാചകലയിൽ പ്രാവീണ്യം തെളിയിച്ചവർ , ബിസിനസ്സുകർ , ട്രാവൽ ഏജന്റ്മാർ, യേശുക്രിസ്തുവിന്റെ അഭിഷിക്തരായ ബഹുമാനപ്പെട്ട വൈദികർ എന്നിവരെ കൂടാതെ രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക രംഗത്തും നിരവധിപേർ നമുക്ക് ഉണ്ട്.
ടി.ടി. ജോസഫ് തോമസ് (ബേബിച്ചൻ)
തെക്കേടം ആർപ്പുക്കര