×
Sankarpuri

Maruthukkunnel Family History

HomeMaruthukkunnel Family History
ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

മരുതുകുന്നേൽ ശങ്കരപുരി കുടുംബം ചരിത്രം

കടപ്ലാമറ്റം, മീനച്ചിൽ ,പാലാ

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 'ശങ്കൂരി' കുടുംബത്തിൽപ്പെട്ട ശങ്കരപുരി ലോപിച്ച് ശങ്കൂരിയായി) തറപ്പേൽ ദേവസ്യ എന്നയാൾ തന്റെ സന്താനങ്ങളായ കുര്യൻ, ചെറിയത്, ചാണ്ടി എന്നിവരോടുകൂടി നരിപ്പാറ എന്ന സ്ഥലത്തേക്ക് കുറവിലങ്ങാട്ട് നിന്ന് മാറി താമസിച്ചു. മരങ്ങാട്ടുപള്ളിക്ക് പടിഞ്ഞാറ് ആയിട്ടാണ് ഈ സ്ഥലം. കുറെ കാലങ്ങൾക്ക് ശേഷം മണ്ണയക്കനാട് എന്ന സ്ഥലത്ത് നല്ല സൗകര്യം ഉള്ള ഭൂമി കിട്ടിയതിനാൽ ദേവസ്യ കുടുംബസമേതം അങ്ങോട്ട് മാറി താമസിച്ചു. അവിടെ മൂലേച്ചാലിൽ എന്നും മഞ്ഞക്കാട്ടിൽ എന്നും വീട്ടുപേർ പറഞ്ഞുവന്നിരുന്നു.

കുറവിലങ്ങാട്ട് ഇടവകയിലെ കാളികാവിൽ നിന്ന് വന്ന് താമസിച്ച ദേവസിയുടെ മൂന്ന് പുത്രന്മാരിൽ, മൂത്തമകൻ കുര്യൻ പിതാവിനോടൊപ്പം നെല്ലിത്താനത്തുമല കരയിൽ മഞ്ഞക്കാട്ടിലും, രണ്ടാമത്തെ മകൻ ചെറിയാൻ പാലാ വടക്കുവശം കീഴതടിയൂർ കരയിൽ 'കദളിക്കാട്ടിൽ' എന്ന സ്ഥലത്തും വന്നു താമസിച്ചു. ദേവസിയുടെ മൂന്നാമത്തെ മകൻ ചാണ്ടി മണ്ണക്കനാട്ടിൽ നിന്ന് മാറി ചേർപ്പുങ്കൽ, കടപ്ലാമറ്റം പ്രദേശങ്ങളുടെ അടുത്ത് മരുതുകുന്ന് എന്ന വീട്ടുപേരിൽ അവിടെ താമസമാക്കി.

ചരിത്രകാരനും, പ്രസിദ്ധ സാഹിത്യകാരനും ആയിരുന്ന ഗ്രാന്റ് ഷവേലിയർ വി. സി. ജോർജ് രചിച്ച "കുറവിലങ്ങാട് മർത്ത മറിയo പള്ളിയും ആദിമ ക്രിസ്ത്യാനികളും" എന്ന ചരിത്ര ഗ്രന്ഥത്തിൽ മേൽവിവരിച്ച വസ്തുതകൾ , കുറവിലങ്ങാട് പള്ളിയിലെ അതിപുരാതനമായ താളിയോല രേഖകൾ പരിശോധിക്കുകയും പഠിക്കുകയും ചെയ്ത ശേഷം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് .

പിതാവ് ദേവസിയായോടൊപ്പം കൂടെ താമസിച്ച മൂത്തമകൻ കുര്യന്റെ സന്താന പരമ്പരയിൽ പെട്ട ആറാം തലമുറക്കാരനാണ് തലശ്ശേരി രൂപതയെ ഭരിച്ചിരുന്ന റൈറ്റ്. റവ. ഡോക്ടർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തിരുമേനി.ദേവസ്യയുടെ രണ്ടാമത്തെ മകൻ പാലാക്കു അടുത്ത് കിഴതടിയൂയിൽ കദളിക്കാട്ടിൽ താമസിച്ച ആറാം തലമുറക്കാരനാണ് പ്രശസ്തനായ തോമസ് ചെറിയാൻ. ഇദ്ദേഹമാണ് ചരിത്ര രജയിതാവ്.

ദേവസ്യയുടെ മൂന്നാമത്തെ മകൻ ചാണ്ടി മണ്ണക്കനാട്ടിൽ നിന്ന്നിന്നു തെക്കു മാറി നടക്കാൻ കുന്നേലും, പിന്നീട് കടപ്ലാമറ്റം മരുതുകുന്നേൽ പുരയിടത്തിലും മാറി താമസിച്ചു. ചാണ്ടിയുടെ ആറാം തലമുറക്കാരനാണ് മരുതുകുന്നേൽ കുടുംബ ചരിത്ര രചയിതാവായ ശ്രീ പി. സി. ജോസഫ് പൂവത്തിങ്കൽ. മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയും , (വി. പി. ദേവസ്യ വള്ളോപ്പിള്ളിയും) ശ്രീ പി. സി. ജോസഫ് പൂവത്തിങ്കലും , പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ 1921 - 25 കാലഘട്ടത്തിൽ സഹപാഠികളും, പ്രശസ്ത ഗാന്ധിയനും, വക്കീരുമായിരുന്ന ഡേവിഡ് മഹാപിള്ളയുടെ ശിക്ഷണത്തിൽ ബോർഡിങ് മറ്റയിസും ആയിരുന്നു. അവിടെ നിന്നാണ് ഇരുവരും ഗാന്ധിയൻ ജീവിതശൈലിയും ഖദർ വസ്ത്രധാരണവും പരിശീലിച്ചതു.

മരുതുകുന്നേൽ എന്ന പേരിൽ മൂന്നര നൂറ്റാണ്ടോളം പാരമ്പര്യമുള്ള ഒരു കുടുംബമാണ് ഇത് . പാലായ്ക്ക് പടിഞ്ഞാറായി ആദ്യം ചേർപ്പുങ്കൽ, പിന്നീട് കടപ്ലാമറ്റം, പാളയം, മരങ്ങാട്ട് പള്ളി ഇടവകക്കാരായിരുന്നു ആദ്യ കുടുംബക്കാർ.

1946 ശ്രീ ജേക്കബ് ചെറിയാൻ മരുതു കുന്നേലിന്റെ കുമ്മണ്ണൂർ ഉള്ള വസതിയിൽ വച്ചാണ് മരുതകുന്നേൽ കുടുംബത്തിന്റെ ആദ്യ യോഗം ചേർന്നത്. പ്രഥമ പ്രസിഡണ്ടായി ശ്രീ ജേക്കബ് ചെറിയാനും, വൈസ് പ്രസിഡണ്ടായി ശ്രീ എം. സി. ലൂക്കാ മരുതുകുന്നേലും തെരഞ്ഞെടുക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ വീടുകളിൽ വച്ച് പ്രതിമാസ യോഗങ്ങളും, പ്രസിഡന്റിന്റെ വീട്ടിൽ വച്ച് വാർഷിക സമ്മേളനവും നടന്നുവന്നു.

മുൻ വിവരിച്ച മരുതുകുന്നേൽ മൂല കുടുംബം വളർന്നു കഴിഞ്ഞപ്പോൾ അവിടെ ജനിച്ച മക്കളിൽ മൂത്തയാളായ ചെറിയത്, മരുതു കുന്നേൽ തറവാടിന് കിഴക്ക് ഭാഗത്ത് വയലിൻ കരയിൽ പൂവത്തിങ്കൽ പുരയിടത്തിലേക്ക് മാറി താമസിച്ചു. ഈ ഘട്ടം മുതലുള്ള വിവരങ്ങളാണ് ചരിത്ര പുസ്തകത്തിൽ വിശദമായി ചേർത്തിട്ടുള്ളത്. അടുത്ത തലമുറയിൽ മരുതുകുന്നേൽ നിന്നും ഓരോ സഹോദരന്മാർ മാറിയിടം കരയിൽ തന്നെയുള്ള തൊണ്ണനാൽ, പള്ളത്ത് കുഴിയിൽ , മറ്റത്തിൻ കര , ഊതുനീയേൽ , പെരുകിലംതറപ്പേൽ എന്നീ പുരയിടങ്ങളിലേക്ക് മാറി പാർത്തു . ഈ ചരിത്രത്തിന്റെ ആദ്യഭാഗത്ത് പ്രസത് വിച്ച വിധം മണ്ണയക്കനാട്ടിലെ തറപ്പേൽ ശാഖയിൽ നിന്നും മാറിയിടം കരയിലെ മരുതുകുന്നേൽ പുരയിടത്തിൽ കുടിയേറിപാർത്ത കാലം മുതൽ ഈ പ്രദേശത്ത് എല്ലാ നിലവാരത്തിലും ഉയർന്ന ഒരു മാനദണ്ഡം പുലർത്തി കൊണ്ടാണ് മരുതു കുന്നേൽ കുടുംബം നിലകൊണ്ടിരുന്നത് . നാടിന്റെ പുരോഗമനപരമായ എല്ലാ പ്രവർത്തനങ്ങൾക്കും ഈ കുടുംബാംഗങ്ങൾ നേതൃത്വംവും, സഹകരണവും നൽകിയിരുന്നതായി പാരമ്പര്യ രേഖകളും ഉണ്ട് . കുമ്മണ്ണൂർ, മാറിയിടം, ആണ്ടൂർ എന്നീ കരകളിൽ ഇപ്പോൾ താമസിച്ചു വരുന്ന മരുതുകുന്നേൽ കുടുംബാംഗങ്ങൾ ചേർപ്പുങ്കൽ, കടപ്ലാമറ്റം, പാളയം, മരങ്ങാട്ട് പള്ളി എന്നീ ഇടവകകളിൽ കഴിയുന്നു. ഇപ്പോഴത്തെ ചെർപ്പുങ്കൻ ഫറോനാ പള്ളി കെട്ടിടം പുതുക്കി പണിയിച്ചത് അക്കാലത്ത് പള്ളിയുടെ നിർമ്മാണ ചുമതല വഹിച്ചിരുന്ന മരുതുകുന്നേൽ (പള്ളത്തു കുഴി) ബഹുമനപ്പട്ട വലിയ തോമാച്ചന്റെ അക്ഷീണ പരിശ്രമവും ശ്രദ്ധയും കൊണ്ടായിരുന്നു . മരുതുകുന്നേൽ കുടുംബത്തിലെ വൈദിക പാരമ്പര്യവും ശ്രദ്ധേയമാണ്. ആദ്യ തലമുറക്കാരായ ബഹുമാനപ്പെട്ട യാക്കോബച്ചൻ മരുതുകുന്നേൽ, (മാറ്റത്തിൻകര) , അദ്ദേഹത്തെ പിന്തുടർന്ന് പള്ളത്തുകുഴിയിൽ ബഹുമാനപ്പെട്ട വലിയ തോമാച്ചൻ , ബഹുമാനപ്പെട്ട പൂവത്തുങ്കൽ സക്കറിയസ് അച്ഛൻ, ബഹുമാനപ്പെട്ട പള്ളത്തു കുഴിയിൽ പോളച്ചൻ, ബഹുമാനപ്പെട്ട പള്ളത്തു കുഴിയിൽ തോമസച്ചൻ എന്നിവർ ഈ കുടുംബത്തിന്റെ അഭിമാന വഴിവിളക്കുമായി ശോഭിച്ചിരുന്നവരും ആണ് .

ഇപ്പോൾ നമ്മളോടാപ്പമുള്ള ബഹുമാനപ്പെട്ട ജോസച്ചൻ പൂവത്തിങ്കൽ (സീനിയർ ) പാലാ രൂപത ജയിംസ് അച്ഛൻ മരുതുകുന്നേൽ റിട്ടയേർഡ് പ്രിൻസിപ്പാൾ സൈന്റ് ജോസഫ് ദേവഗിരി കോളേജ് , കോഴിക്കോട്ട് ബഹുമാനപ്പെട്ട എമ്മാനുവൽ അച്ഛൻ പൂവത്തിങ്കൽ (തലശ്ശേരി രൂപത), ബഹുമാനപ്പെട്ട ജോസ്അച്ഛൻ (ജൂനിയർ ) പൂവത്തിങ്കൽ - പാലാ രൂപത, ബഹുമാനപ്പെട്ട ജയിംസ് അച്ഛൻ പൂവത്തിങ്കൽ (ലാസലേറ്റ് കോൺഗ്രിഗേഷൻ) , ബഹുമാനപ്പെട്ട ജിന്റോ അച്ഛൻ പള്ളത്തു കുഴി (ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് ), ബഹുമാനപ്പെട്ട ജോസ് ജേക്കബ് അച്ഛൻ മരുതു കുന്നേൽ എസ് ജെ കോഴിക്കോട്, ശ്രീ ജോസഫ് മരുതു കുന്നേൽ , രാജേഷ് അച്ഛൻ (പ്രൊഫസർ ആലുവ സെമിനാരി) ബഹുമാനപ്പെട്ട ഫ്രാൻസിസ് ജോൺ അച്ഛൻ , പെണ്ണാപറമ്പിൽ- വരിയാനിയിൽ, (കല്യാണ് രൂപത) , ബഹുമാനപ്പെട്ട ഡോക്ടർ ജോസ് അച്ഛൻ പെണ്ണാപറമ്പിൽ (താമരശ്ശേരി രൂപത) , ബഹുമാനപ്പെട്ട സണ്ണി അച്ചൻ പെണ്ണാപറമ്പിൽ-(ജലന്തർ രൂപത) , ബഹുമാനപ്പെട്ട മാത്യു അച്ഛൻ (ജെയ്‌സൺ ) പള്ളത്തു കുഴി, ബഹുമാനപ്പെട്ട ജിൻസൺ അച്ഛൻ പെരുകിലം തറപ്പേൽ (കപ്പൂച്ചിൻ) തള്ളകം , കോട്ടയം എന്നീ വൈദികരും കൂടാതെ മരുതുകുന്നേൽ കുടുംബത്തിൽപ്പെട്ട 40ലേറെ ബഹുമാനപ്പെട്ട സന്യാസിനിമാർ, കേരളത്തിലും ഇന്ത്യയുടെ നാനാഭാഗങ്ങളിലും വിദേശത്തുമായി സന്യാസ സഭകളിൽ സേവനം ചെയ്യുന്നുണ്ട്.


കുര്യൻ ജോസഫ് പൂവത്തിങ്കൽ
ഫോൺ 9447126209
ജോയ് സക്കറിയ മടലിയാങ്കൽ