ഡോ. അബ്രഹാം ബെൻഹർ <span style="color: black; font-weight: bold;">എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ കടമറ്റത്ത്, മരവെട്ടിക്കൽ മാണിമാപ്പിളയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. 1950-ൽ, വയനാട്ടിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസം മൈലമ്പാടി ആദിവാസി സ്കൂളിലും മീനങ്ങാടി ഹൈസ്കൂളിലും. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽനിന്ന് ധനശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. സോഷ്യലിസ്റ്റ് വിദ്യാർത്ഥി-യുവജനസംഘടനകളിൽ ഔദ്യോഗിക ഭാരവാഹിത്വം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കെ 'മിസ' പ്രകാരം അടിയന്തരാവസ്ഥയിൽ അറസ്റ്റ്-പീഡനം, ജയിൽവാസം. കാർഷികവൃത്തികൊണ്ടുള്ള ഉപജീവനം. </span>
Published at
February 21, 2026
