തേവരുപറമ്പിൽ കുടുബയോഗം
കുറുപ്പന്തറ-മാൻവെട്ടം
സ്ഥാപിതം 1955
രാമപുരം ചോലപ്പള്ളി*1 കുടുംബാംഗം ആയിരുന്ന നമ്മുടെ പൂർവികൻ മത്തായി കുടമാളൂരിൽ എത്തിച്ചേരുകയും, ബുദ്ധിമാനും പരിശ്രമശീലനും ആരോഗ്യവാനും ആയിരുന്നതിനാൽ താമസിയാതെ കുടമാളൂർ രാജാവിന്റെ വിശ്വസ്തനായ മന്ത്രിയായി നിയമിതനാവുകയും രാജ്യഭരണത്തിൽ പങ്കാളി ആവുകയും ചെയ്തു. രാജ്യം പുരോഗതിയിലേക്ക് ഉയർന്നതോടെ രാജാവ് മത്തായിക്ക് തരകൻ എന്ന സ്ഥാനപ്പേര് കൂടി കൽപിച്ച് നൽകി. അവിടെ, തേവരുടെ സ്ഥലത്ത് (പറമ്പിൽ) താമസിച്ചിരുന്നത് കൊണ്ട് പിന്നീട് തേവരുപറമ്പിൽ (തേവർപറമ്പിൽ) എന്ന വീട്ടുപേര് സ്വീകരിക്കുകയും ചെയ്തു.
രാജഹിതം നടപ്പിലാക്കിയതുമൂലം കൊട്ടാരത്തിൽ ഉണ്ടായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മത്തായി തരകനെ രാജാവ് തന്നെ മുൻകൈ എടുത്ത് മാഞ്ഞൂർ*2 ദേശത്ത് ഉള്ള രാജാവിന്റെ വിശ്വസ്തനും, നികുതി പിരിക്കാൻ അധികാരം ഉണ്ടായിരുന്നതുമായ നാടുവാഴിയുടെ അടുത്തെത്തിച്ചു. അവിടെ കരം ഒഴിവോടെ ഭൂമി നൽകി മത്തായി തരകനേയും കുടുംബത്തെയും താമസിപ്പിച്ചു.
പിന്നീട് മത്തായി തരകനും കുടുംബവും മണപ്പാട്ടുതുണ്ടത്തിൽ പുരയിടത്തിലേക്ക് താമസം മാറി. മാഞ്ഞൂർ കവല (ഇപ്പോൾ കുറുപ്പന്തറ കവല) മുതൽ മാൻവെട്ടം വരെയുള്ള സ്ഥലങ്ങളിൽ ഭൂരിഭാഗവും മത്തായി തരകന്റേത് ആയിരുന്നു. പില്ക്കാലത്ത് മറ്റു കുടുംബങ്ങളും ഇവിടേയ്ക്ക് എത്തിച്ചേർന്നു. മത്തായി തരകന് ഏഴ് ആൺമക്കളും ഒരു മകളും ആണ് ഉണ്ടായിരുന്നത്.
അവർ മാറി താമസിച്ച തറവാടുകൾ
1) മണപ്പാട്ടുതുണ്ടത്തിൽ2) മണിത്തൊട്ടിൽ
3)മാളേയ്ക്കൽപറമ്പ്
4) പോളച്ചിറ
5) മുലക്കര
6) കൊല്ലംപറമ്പ്
7) അരയത്ത്
8) വാഴക്കുഴി
1) മണപ്പാട്ടുണ്ടത്തിൽ
പൂർവികനായ മത്തായി തരകൻ താമസമാക്കിയ പുരയിടമാണിത്. ഈ കുടുംബം കുറുപ്പന്തറ കടവിന് അടുത്താണ്. മത്തായി തരകന്റെ പിൻഗാമിയായ തേവർപറമ്പിലായ മണപ്പാട്ടുതുണ്ടത്തിൽ മത്തായി മണ്ണാറപ്പാറ ഇടവക നിലവിൽ വരുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ്. പള്ളി പണിയാൻ വേണ്ട തടി മുഴുവൻ അദ്ദേഹം മൂലക്കര തറവാട്ടിൽ നിന്നും ജലമാർഗ്ഗം എത്തിച്ചു.
മണപ്പാട്ടുതുണ്ടത്തിൽ തറവാടിന്റെ ശാഖകൾ
1. പൂച്ചാംകുളം
2. ഐക്കരപ്പറമ്പ്
3. കുന്നൂപ്പറമ്പ്
4. ആക്കാശേരി
5. കാക്കശ്ശേരി
6. കുന്നൂരേപ്പറമ്പ്
7.പറയംപറമ്പ്
8.കൊട്ടാരത്തുമ്യാലിൽ
9.കീരിമുകളേൽ
10.തേവരുപറമ്പിൽ (പാലാ)
2)മണിത്തൊട്ടിൽ
ഈ തറവാട് കുറുപ്പന്തറ കടവിന് അടുത്തുള്ള മാഞ്ഞൂർ ഇളംകാവ് ദേവീക്ഷേത്രത്തിന് തെക്ക് വശത്ത് ആയിരുന്നു.
മണിത്തൊട്ടിൽ തറവാടിന്റെ ശാഖകൾ
1. പുളിനിൽക്കുംകാല
2. തേവരുപറമ്പിൽ (വാലാച്ചിറ)
3. മണ്ണംകുളം (വാലാച്ചിറ)
4. കുമരംചേരി(പുന്നത്തറ)
3) മാളേയ്ക്കൽപറമ്പ് (നൂറോക്കരി) മാളേയ്ക്കൽപറമ്പ് തറവാട് കുറുപ്പന്തറ കടവിന് അടുത്തുള്ള മാഞ്ഞൂർ ഇളംകാവ് ദേവീക്ഷേത്രത്തിന് തെക്ക് വശം മുതൽ മേമ്മുറി ലിറ്റിൽ ഫ്ലവർ ദേവാലയത്തിന്റെ സമീപം വരെ വ്യാപിച്ചു കിടക്കുന്നു. ഈ വീട്ടുപേര് ഇപ്പോൾ നൂറോക്കരി എന്നാണ് അറിയപ്പെടുന്നത്
4) പോളച്ചിറ ഈ തറവാട് മാൻവെട്ടം സെൻ്റ് ജോർജ്ജ് ദേവാലയത്തിൻ്റെ ചുറ്റുവട്ടത്തായി വ്യാപിച്ചുകിടക്കുന്നു.പോളച്ചിറ തറവാടിന്റെ ശാഖകൾ
1. തോപ്പിൽ
2. കാട്ടാത്തുവാല
3. തോപ്പിൽ (വയനാട്)
5) മൂലക്കര
ഈ തറവാട് സ്ഥിതി ചെയ്തിരുന്നത് മാഞ്ഞൂർ സൗത്തിൽ ആയിരുന്നു. ഇപ്പോൾ അവിടെ ആരും താമസമില്ല.
ഈ തറവാടിന്റെ ശാഖകൾ
1. വടക്കേക്കാല
2. കുന്നത്തുപറമ്പിൽ
3.കിണറുകുത്തിയിൽ
4.ഉപ്പൂരത്തിൽ (ആയാംകുടി)
5.നെയ്യത്തുംപറമ്പ് (കടുത്തുരുത്തി)
6. തേവർപറമ്പിൽ (രാമപുരം)
6) കൊല്ലംപറമ്പ്
ഈ തറവാട് കുറുപ്പന്തറ കവല മുതൽ റയിൽവേഗേറ്റ് വരെയുള്ള ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്നു
കൊല്ലംപറമ്പ് തറവാടിന്റെ ശാഖകൾ
1. വെട്ടിക്കാട്ടുപറമ്പ്
2. കുതിരവട്ടത്തിൽ
3. കാര്യാവിൽ
4. പുഴേക്കാട്ടിൽ
5. കൂട്ടുമാംപറമ്പിൽ
7) അരയത്ത്
അരയത്ത് തറവാട് മാൻവെട്ടം സെന്റ് ജോർജ്ജ് ദേവാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് .
അരയത്ത് തറവാടിന്റെ ശാഖകൾ
1. അരയത്ത് മുകളേൽ
2. അരയത്ത് പുത്തൻപുര
3. അരയത്ത് പൂച്ചാംകുളം
4. വട്ടക്കാല
5. തോട്ടുപുറം (വെള്ളൂർ)
6. മലേപ്പള്ളി (വെള്ളൂർ)
7.അരയത്ത് മരുത്തുംകുഴി (അയർക്കുന്നം)
8. ചെറുകാട്ടുകുഴി (വെള്ളൂർ)
9. വെട്ടുവേലി (അയർക്കുന്നം)
8)വാഴക്കുഴി
ഈ തറവാട് കുറുപ്പന്തറ കടവിനും മേമ്മുറി കുരിശുപള്ളിക്കും സമീപത്താണ്. മണപ്പാട്ടുതുണ്ടത്തിൽ തറവാട്ടിൽ നിന്നും ചമ്പക്കുളത്തേയ്ക്ക് വിവാഹം കഴിപ്പിച്ചയച്ച ഏക മകളേയും കുടുംബത്തേയും സ്വപിതാവ് വാഴക്കുഴി പുരയിടവും അതിനോട് ചേർന്നുള്ള പാടശേഖരവും കൊടുത്ത് താമസിപ്പിച്ചു.
മണപ്പാട്ടുതുണ്ടത്തിൽ താമസമാക്കിയ കാരണവരുടെ പിന്നീടുള്ള തലമുറകളുടെ കാലത്താണ് കുറുപ്പന്തറ ഒരു വ്യാപാര കേന്ദ്രമായി മാറുന്നത്. കുറുപ്പന്തറയുടെ പുരോഗതിക്ക് തേവരുപറമ്പിൽ കുടുംബക്കാർ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
നിധീരിക്കൽ തൊമ്മൻ മാപ്പിളയും മണപ്പാട്ടുതുണ്ടത്തിൽ മാത്തൻ തരകനും മുൻകൈ എടുത്താണ് കുറവിലങ്ങാട് - കുറുപ്പന്തറ റോഡിന്റെ നിർമ്മാണം നടത്തിയത്.
മണ്ണാറപ്പാറ ഇടവക നിലവിൽ വരുന്നതിലും നിസ്തുലമായ പങ്കുവഹിച്ചത് കുറവിലങ്ങാട്ടെ പൊതുകാര്യപ്രസക്തനും വ്യവസായപ്രമുഖനും ആയിരുന്ന നിധിയിരി ഇട്ടിയവരാ മാപ്പിളയും തേവർപറമ്പിലായ മണപ്പാട്ടുതുണ്ടത്തിൽ മത്തായിയും ആയിരുന്നു.*3
മണ്ണാറപ്പാറ പള്ളിയുടെ നിർമ്മാണം നടത്തിയതും തേവരുപറമ്പിൽ കുടുംബക്കാർ ആയിരുന്നു. പള്ളി പണിയുവാൻ വേണ്ട തടി മുഴുവൻ തേവരുപറമ്പിൽ കുടുംബത്തിന്റെ തന്നെ ഭാഗമായ മൂലക്കര തറവാട്ടിൽ നിന്നും ജലമാർഗ്ഗം എത്തിക്കുകയായിരുന്നു.
മണ്ണാറപ്പാറ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ആദ്യ വെഞ്ചരിപ്പ് കർമ്മം നടത്തിയതും മണപ്പാട്ടുതുണ്ടത്തിൽ കുടുംബാഗമായ വൈദികൻ ആയിരുന്നു. അദ്ദേഹത്തിന്റെ പേരും മത്തായി എന്നായത് യാദൃശ്ചികമാവാം. മണപ്പാട്ടുതുണ്ടത്തിൽ മത്തായി കത്തനാരെ മുട്ടുചിറ പള്ളിയിൽ ആണ് സംസ്കരിച്ചത്.
മണ്ണാറപ്പാറ പള്ളിയിൽ അടുത്തകാലം വരെ തേവരുപറമ്പിൽ കുടുംബത്തിന് ചില പ്രത്യേക അവകാശങ്ങളും അനുവദിച്ചിരുന്നു. ശൗര്യാര് പുണ്യവാളന്റെ (St. Francis Xavier) രൂപം എടുക്കാനുള്ള അധികാരം ഉൾപ്പെടെ.
1923 മുതൽ 1956 വരെ എറണാകുളം മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും സീറോ-മലബാർ സഭയുടെ തലവനുമായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ മാതാവ് ശ്രീമതി ത്രേസ്യാ വര്ക്കി തേവര്പറമ്പിലായ നൂറോക്കരി കുടുംബാംഗം ആയിരുന്നു. അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചത് മാൻവെട്ടം സെന്റ് ജോർജ്ജ് ദേവാലയത്തിൽ ആയിരുന്നു.
പാലാ രൂപതയുടെ ആദ്യ ചാൻസലർ തേവരുപറമ്പിൽ കുടുംബാംഗമായ റവ. ഫാ. മാത്യു കൊട്ടാരത്തുംമ്യാലിൽ (പൂച്ചാംകുളം) ആയിരുന്നു.
മണ്ണാറപ്പാറ പള്ളിക്കമ്മിറ്റിയിൽ ഉണ്ടായ ഒരു സംവാദത്തിൽ, തന്നോട് സംസാരിച്ചത് സ്വന്തം കുടുംബക്കാരൻ ആണെന്ന കാര്യം മനസിലാക്കാൻ വൈകിയതിനെ തുടർന്ന്, കാര്യാവിൽ തൊമ്മി പേരപ്പൻ തേവരുപറമ്പിൽ കുടുംബയോഗത്തിന്റെ ആവശ്യകത കുടുംബാംഗങ്ങളുമായി പങ്കുവെച്ചു. പിന്നീട് നടന്ന ചർച്ചകൾക്കും ചെറിയ യോഗങ്ങൾക്കും ശേഷം 1955 ലെ വാർഷികത്തോടെ തേവരുപറമ്പിൽ കുടുംബയോഗം പൂർണ്ണതയിൽ എത്തി. നിലവിൽ കുറുപ്പന്തറ, മാൻവെട്ടം പ്രദേശങ്ങളിലും മറ്റു സ്ഥലങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന തേവരുപറമ്പിൽ കുടുംബങ്ങളുടെ എണ്ണം മുന്നൂറിലധികം വരും. മാൻവെട്ടം സെന്റ് ജോർജ്ജ് പള്ളിയ്ക്ക് സമീപമായി കുടുംബയോഗ ആസ്ഥാനമന്ദിരവും സ്ഥിതി ചെയ്യുന്നു. എല്ലാ വർഷവും മെയ് മാസത്തിൽ കുടുംബയോഗ വാർഷികം ഇവിടെ വെച്ച് നടത്തുന്നു. അതിന് പുറമേ എല്ലാ മാസവും വീടുകളിൽ വെച്ചുള്ള കുടുംബയോഗങ്ങളും മുടക്കം കൂടാതെ നടക്കുന്നു
Patron : Rev.Fr.Dr. Issac Poochamkulam CMI +91 94882 25999President: Soji Mathew Polachira +91 94479 85301
Secretary: John Johns Kuthiravattathil +91 96453 13438
Convenor: A.M. Jose Arayathu +91 94400 33756
*1 ചോലപ്പള്ളിൽ കുടുംബചരിത്രം പേജ് 8
*2 ശങ്കരപുരി(തെക്കേടത്ത്) കുടുംബചരിത്രം അധ്യായം 3, പേജ് 16
*3 സെന്റ് സേവിയേഴ്സ് ചർച്ച് മണ്ണാറപ്പാറ, പാരിഷ് ഡയറക്ടറി 2019