ചോലപ്പിള്ളിൽ കുടുംബ ചരിത്രം
രാമപുരം
ചോലപ്പിള്ളിൽ വളരെ പുരാതനകാലം മുതൽ വടക്കേ ഇന്ത്യയിലെ ദ്രാവിഡരായ ജനങ്ങൾ കൂട്ടമായി നിവസിച്ചിരുന്നു. ബി സി 4000ത്തിനോട് അടുത്ത് മധ്യ ഏഷ്യയിൽ നിന്ന് ആര്യ വംശജർ ഹിമാലയ പർവ്വതം കടന്ന് ഉത്തരഭാരതത്തിൽ കുടിയേറി. അപ്പോൾ ദ്രാവിഡര് വിദ്യാപർവ്വതം കടന്ന് ദക്ഷിണേന്ത്യയിൽ എത്തി. അക്കൂട്ടത്തിൽ കേരളത്തിലും ദ്രാവിഡ ഗോത്രക്കാർ വന്ന് കൃഷിചെയ്ത് ജീവിച്ചു പോന്നു. ബി സി ആയിരത്തിനോട് അടുത്ത് വടക്കേ ഇന്ത്യയിൽ നിന്ന് ഒട്ടേറെ ബ്രാഹ്മണർ കേരളത്തിൽ കുടിയേറി. ചേരവംശജരായ രാജാക്കന്മാരാണ് കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളം കേന്ദ്രമാക്കി ദ്രാവിഡ വംശക്കാരെ ഭരിച്ചിരുന്നത്.
ബിസി 300- മുമ്പ് തന്നെ ധാരാളം ആര്യ വംശജരും യഹൂദന്മാരും കേരളത്തിൽ കുടിയേറി. സിറിയ, പാലസ്തീൻ തുടങ്ങിയ നാടുകളുമായി അവർ കച്ചവട സംബന്ധമായി ബന്ധപ്പെട്ടിരുന്നു. ബിസി ആയിരത്തിന് മുമ്പ് തന്നെ കേരളത്തിൽനിന്ന് കുരുമുളക്, കറുവപ്പട്ട, ഏലക്ക, ചന്ദനം തുടങ്ങിയ 64 സുഗന്ധദ്രവ്യങ്ങൾ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു . പകരം സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ചില സുഗന്ധദ്രവ്യങ്ങൾ എന്നിവ ഇവിടേക്കും കൊണ്ടു വന്നിരുന്നു. റോമാ സാമ്രാജ്യം പ്രബലമായി. സമുദ്രമാർഗം ഇന്ത്യയിലേക്ക് എളുപ്പവഴി കണ്ടുപിടിക്കുകയും അതോടെ കേരളത്തിലെ തുറമുഖങ്ങൾ കച്ചവടം പ്രാധാന്യമുള്ളവയായി തീരുകയും ചെയ്തു.
ദക്ഷിണ ഭാരതത്തിലെ ദ്രാവിഡ ഭാഷ മലയാളം ഉൾപ്പെട്ട സംഘകാല ഭാഷയായിരുന്നു. സംസ്കൃതം സംസാരിക്കുന്ന ആര്യന്മാർ കേരളത്തിൽ കുടിയേറി എങ്കിലും സംസ്കൃതം വൈദിക ഭാഷയായി തമിഴും, സംസ്കൃതവും ഒരു സമ്മിശ്ര ഭാഷ രൂപം കൊണ്ടു. ആദ്യകാലത്ത് വട്ടെഴുത്ത ആയിരുന്നു മലയാളത്തിലെ ലിപി . പിൽകാലത്ത് അത് കോലെഴുത്തായി രൂപാന്തരപ്പെട്ടു. അവ രണ്ടിന്റെയും സമ്മിശ്രത്തിൽ നിന്ന് രൂപം പ്രാപിച്ചതാണ് മലയാള ലിപി .
നൂറ്റാണ്ടുകൾക്ക് മുമ്പ് രക്ഷകനെപ്പറ്റി പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞിരുന്നവ എല്ലാം അന്വർത്ഥമാക്കിക്കൊണ്ട് പാലസ്തീനിൽ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിൽ കന്യക മറിയത്തിന്റെ മകനായി യേശുക്രിസ്തു ജനിച്ചു. പരിശുദ്ധ ത്രിത്വത്തിന്റെ രണ്ടാമത്തെ ആളായ പുത്രൻ തമ്പുരാൻ മനുഷ്യനായി അവതരിച്ച ആളാണ് ക്രിസ്തു . ഒരു സാധാരണ യഹൂദനായി മുപ്പതുവർഷം നസ്രത്തിൽ താൻ ദൈവപുത്രൻ ആണെന്ന് സത്യം അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും തെളിയിച്ചുകൊണ്ട് മൂന്നുവർഷത്തെ പരസ്യജീവിതത്തിൽ എങ്ങും സഞ്ചരിച്ച് രക്ഷയുടെ സന്ദേശം എല്ലാവരെയും അറിയിച്ചു . അവസാനം സ്വമനസാലെ പീഡകൾ സഹിച്ച് ക്രൂശിക്കപ്പെട്ട മരിച്ച് അടക്കപ്പെട്ടു. മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു. അങ്ങനെ മനുഷ്യരക്ഷ സാധിച്ചു. ഇപ്രകാരം ലോകമെങ്ങും എക്കാലത്തുമുള്ള എല്ലാവർക്കും ലഭ്യമാകുന്നതിന് വേണ്ടി പരിശുദ്ധ സാർവത്രിക ക്രൈസ്തവ സഭ സ്ഥാപിച്ചു. സഭയിലൂടെ ഈശോ ഇന്നും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ഈ രക്ഷയുടെ സന്ദേശം എല്ലാവരെയും അറിയിക്കുവാൻ ഈശോ തന്റെ പരസ്യ ജീവിതകാലത്തുതന്നെ ഏതാനും പേരെ ശിഷ്യന്മാരായി തെരഞ്ഞെടുത്തിരുന്നു. "നിങ്ങൾ പോയി എല്ലാ പുറം ജാതിക്കളേയും (യഹൂദന്മാരെ മാറ്റിനിർത്തി) പഠിപ്പിക്കുവിൻ" എന്ന് അവർക്ക് നിർദ്ദേശം നൽകിയിരുന്നു. കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പെന്തക്കോസ്താ ദിവസം പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശിഷ്യന്മാർ അത്ഭുതകരമായി അറിവും , കഴിവും ഉള്ളവരായി തീർന്നു. അവർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി ക്രൂശിതനായ, ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സുവിശേഷ പ്രസംഗിച്ചു .
തോമാശ്ലീഹാ ഭാരതത്തിൽ
ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായിരുന്നു വിശുദ്ധ തോമാ. അദ്ദേഹം പാലസ്തീനിൽ, മെസപ്പെട്ടോമിയ, മേദിയ മുതലായ രാജ്യങ്ങളിൽ അനേകരെ ക്രിസ്തു ശിഷ്യന്മാരാക്കി. അക്കാലത്ത് സിറിയ മുതൽ പർത്തിയ വരെയുള്ള പ്രദേശങ്ങൾ റോമൻ സാമ്രാജ്യത്തിൽ പെട്ടിരുന്നു. തൻമൂലം പ്രസ്തുത രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിനുള്ള യാത്ര സൗകര്യങ്ങൾ ലഭിച്ചിരുന്നു. അങ്ങനെ A D 52- ൽ കച്ചവട കപ്പലിൽ തോമാശ്ലീഹാ കൊടുങ്ങല്ലൂരിൽ ഇറങ്ങി.
20 വർഷം അദ്ദേഹം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചു നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. കൊല്ലം. നിരണം , നിലക്കൽ , കോക്കമംഗലം , കൊട്ടക്കാവ് , പാലയൂർ എന്നീ സ്ഥലങ്ങളിൽ അനേകർ മാനസാന്തരപ്പെടുകയും സമൂഹങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ദേവാലയങ്ങൾ സ്ഥാപിച്ചു. എന്നതാണ് നാം ചരിത്രത്തിൽ കാണുക.
പാലയൂർ
അക്കാലത്ത് പാലയൂർ ഒരു ചെറിയ തുറമുഖവും, വ്യാപാരകേന്ദ്രവും, ഒരു ബ്രാഹ്മണ ഗ്രാമവും ആയിരുന്നു , ചില യഹൂദന്മാർ അവിടെ കച്ചവടക്കാരായി ഉണ്ടായിരുന്നു. AD 52 ൽ ആണ് തോമാശ്ലീഹായും എത്തിയത്. അവിടത്തെ അമ്പലക്കുളത്തിലാണ് അദ്ദേഹം വെള്ളം മുകളിലേക്ക് എറിഞ്ഞ് ദൈവിക ശക്തികൊണ്ട് അന്തരീക്ഷത്തിൽ നിർത്തിയത്. ഈ ദൃശ്യമായ അത്ഭുതങ്ങൾ കണ്ട്, 1050 ബ്രാഹ്മണർ മാനസാന്തരപ്പെട്ട് മാമോദിസ സ്വീകരിച്ചു. എന്നാൽ പലരും ആ സ്ഥലത്തെ ശപിച്ചു "ഇനിയത്തെ കുളി വേമ്പനാട്" എന്ന് പറഞ്ഞ് ആ സ്ഥലത്തുനിന്നു പോയി. ഇന്നും ആ സ്ഥലം ശപക്കാട് (ചാവക്കാട് ) എന്നാണ് അറിയപ്പെടുന്നത്. വേമ്പനാട് എന്ന സ്ഥലം അടുത്ത ഗ്രാമമാണ് .
കേരള സഭാ ചരിത്രത്തിൽ മായാത്ത മുദ്ര പതിച്ച കള്ളികാളികാവ് , കാളിയാങ്കൽ, പകലോമറ്റം, ശങ്കരപുരി എന്നീ നാല് ഇല്ലകാർ പാലയൂർ വച്ച് മാമോദിസ സ്വീകരിച്ചവരിൽ പെടും. ശങ്കരപുരി, പകലോമറ്റം എന്നീ ശാഖകളിൽ പെട്ടവർക്ക് തോമാശ്ലീഹാ പൗരോഹിത്യം നൽകി എന്നാണ് പാരമ്പര്യം. ശ്ലീഹായുടെ രണ്ടാമത്തെ പാലയൂർ സന്ദർശനത്തിൽ കള്ളി കാളികാവ് ഇല്ലക്കാരിൽ നിന്നും വൈദീകരെ വാഴിച്ചു.
കാളികാവിൽ
അക്കാലത്ത് പാലയൂർ ഒരു ചെറിയ തുറമുഖവും, വ്യാപാരകേന്ദ്രവും, ഒരു ബ്രാഹ്മണ ഗ്രാമവും ആയിരുന്നു , ചില യഹൂദന്മാർ അവിടെ കച്ചവടക്കാരായി ഉണ്ടായിരുന്നു. AD 52 ൽ ആണ് തോമാശ്ലീഹായും എത്തിയത്. അവിടത്തെ അമ്പലക്കുളത്തിലാണ് അദ്ദേഹം വെള്ളം മുകളിലേക്ക് എറിഞ്ഞ് ദൈവിക ശക്തികൊണ്ട് അന്തരീക്ഷത്തിൽ നിർത്തിയത്. ഈ ദൃശ്യമായ അത്ഭുതങ്ങൾ കണ്ട്, 1050 ബ്രാഹ്മണർ മാനസാന്തരപ്പെട്ട് മാമോദിസ സ്വീകരിച്ചു. എന്നാൽ പലരും ആ സ്ഥലത്തെ ശപിച്ചു "ഇനിയത്തെ കുളി വേമ്പനാട്" എന്ന് പറഞ്ഞ് ആ സ്ഥലത്തുനിന്നു പോയി. ഇന്നും ആ സ്ഥലം ശപക്കാട് (ചാവക്കാട് ) എന്നാണ് അറിയപ്പെടുന്നത്. വേമ്പനാട് എന്ന സ്ഥലം അടുത്ത ഗ്രാമമാണ് .
ഇ 4 ഇല്ലക്കാരിൽ കുറെ പേർ എ.ഡി . രണ്ടാം നൂറ്റാണ്ടിന് ശേഷം പാലയൂരിൽ നിന്ന് പുറപ്പെട്ടു അങ്കമാലി കടുത്തുരുത്തി വഴി ഏറ്റുമാനൂർ എത്തി. ഏറ്റുമാനൂർ ( 8മനകളുടെ ഉര് ) . അധികാരികൾ ആ പ്രദേശത്ത് താമസിക്കാൻ അവരെ അനുവദിച്ചില്ല. അവിടെ നിന്ന് അഞ്ചു മൈല് അകലെയുള്ള കാളികാവിലേക്ക് പറഞ്ഞയച്ചു. അക്കാലത്ത് കാളികാവ് ക്ഷേത്രപരിസരം യക്ഷിയുടെയും, പിശാചിന്റെയും ഉപദ്രവമുള്ളതായി പരിഗണിച്ച് മനുഷ്യൻ അവിടെ താമസിക്കാൻ ഭയപ്പെട്ടിരുന്ന പ്രദേശമായിരുന്നു. വന്നവർ ഇതൊന്നും അറിയാതെ യാതൊരു പ്രയാസങ്ങളും ഇല്ലാതെ ആ പ്രദേശത്ത് താമസം ആരംഭിച്ചു. പാലയൂരെ വീട്ടുപേര് തന്നെയാണ് ഇവിടെയും അവർ സ്വീകരിച്ചത്. ഇതൊരു ചരിത്ര വസ്തുത ആണെന്നുള്ള തെളിയിക്കാൻ വേണ്ട രേഖകൾ ഉണ്ട്. ഓരോ പുരയിടങ്ങളുടെയും പേരും, ലക്കവും, സർവ്വേ നമ്പറുകളും, സർക്കാർ രേഖകളിൽ കാണാവുന്നതാണ്. സർവ്വേ 460/ 5, 460/ 6,519/8 എന്നിവ കള്ളി, കാളികാവ്വ്, ശങ്കരപുരി, പകലോമറ്റം എന്നീ പേരുകളിൽ അറിയപ്പെടുന്ന പുരഇടങ്ങൾ ആണ്.ഈ 4 ഇല്ലക്കർ താമസിച്ചിരുന്ന സ്ഥലത്ത് ആധുനിക കാലത്ത് ഒരു ചാപ്പൽ സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുതയുടെ കിഴക്കുഭാഗത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള 5 ശവകല്ലറകൾ സ്ഥിതിചെയ്യുന്നു. മേൽ പ്രസ്താവിച്ച ഇല്ലക്കാരിൽ പ്രമുഖരായ അഞ്ചുപേരുടെ ഭൗതിക അവശിഷ്ടങ്ങൾ അടക്കം ചെയ്തിട്ടുള്ള കല്ലറകളാണ് അവ എന്ന് വിശ്വസിക്കപ്പെടുന്നു. അതിനു തൊട്ട് കിഴക്കായിരുന്നു ശങ്കരിക്കൽ കുടുംബം. ഇന്ന് ആ പുരയിടം ക്ലാരിറ്റ് ഭവൻ സെമിനാരിക്കാരുടെ കൈവശമാണ്. ഈ പുരാതന കുടുംബക്കാർ കാളിക്കാവിൽ താമസം തുടങ്ങിയ കാലഘട്ടത്തിൽ ക്രിസ്ത്യാനികൾക്ക് പൊതു ആരാധന സ്ഥലങ്ങളോ ശവസംസ്കാരം സ്ഥലങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മതകർമ്മങ്ങൾ അവരവരുടെ ഭവനങ്ങളിലും ശവസംസ്കാരം തങ്ങളുടെ പുരയിടങ്ങളിലും നടത്തിയിരുന്നു.
കുറവിലങ്ങാട് പള്ളി
മേൽ പറയപ്പെട്ട നാലു കുടുംബക്കാരും പാലയൂർ നിന്ന് തന്നെ വന്ന കടപ്പൂർ കുടുംബക്കാരും കൂടിയാണ് കുറവിലങ്ങാട് പള്ളി സ്ഥാപിച്ചത് എന്നാണ് പാരമ്പര്യം. പള്ളിയുടെ വടക്കുവശത്ത് കള്ളിയും പകലോമറ്റവും കുടുംബക്കാരും തെക്കുഭാഗത്ത് ശങ്കരപുരി കുടുംബക്കാരും താമസിച്ചിരുന്നു. അങ്ങനെ ശങ്കരപുരിക്ക് തെക്കേടത്ത് എന്നും പകലോമറ്റത്തിനു വടക്കേടത്ത് എന്നും ഗൃഹനാമങ്ങൾ നടപ്പായി. പ്രസ്തുത കുടുംബങ്ങളിൽ പല തലമുറകളിലും പ്രശസ്തനായ ധാരാളം വൈദികരും മേൽപ്പട്ടക്കാരും ഉണ്ടായിരുന്നു.
ശങ്കരപുരി കുടുംബക്കാർ വിവിധ സ്ഥലങ്ങളിൽ
പ്രസ്തുത കുടുംബത്തിൽ നിന്ന് പല കാലഘട്ടങ്ങളിലായി പിൻ തലമുറക്കാർ പല സ്ഥലങ്ങളിലേക്ക് മാറിപ്പോയി. കുടമാളൂർ, എടത്വ, കോട്ടയം, ചെങ്ങന്നൂർ, പുത്തൻകാവ്, അതിരമ്പുഴ, തിരുവല്ല, ഓമല്ലൂർ മുതലായ സ്ഥലങ്ങളിൽ ഈ കുടുംബക്കാർ ധാരാളമുണ്ട്. തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധം ശാഖോപശാഖകളായി സ്വദേശത്തും വിദേശത്തുമായി ശങ്കരപുരി കുടുംബക്കാർ കഴിയുന്നു.
അരുവിത്തുറയിലേക്ക്
എഡി 900 ആം ആണ്ടോടുകൂടി ശങ്കരപുരി കുടുംബക്കാരിൽ ചിലർ അരുവിത്തുറ പ്രദേശങ്ങളിൽ പോയി താമസിച്ചു . അന്ന് പാണ്ടി രാജവുമായി വ്യാപാരം നടത്തിയിരുന്ന ഒരു പ്രധാന കേന്ദ്രമായിരുന്നു അരുവിത്തുറ. അക്കാലത്ത് മീനച്ചിലാറിലൂടെ വേമ്പനാട്ടുകായലിൽ നിന്ന് കെട്ടുവളളം അരുവിത്തുറ വരെ അനായാസേന കൊണ്ടുപോകാമായിരുന്നു. അതിനാൽ ആ വഴിക്കും ചരക്കുകൾ ഇറക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നു. അരുവിത്തുറയിൽ അവർ ആലക്കൽ എന്ന വിട്ടുപേരിൽ അറിയപ്പെട്ടിരുന്നത്. പ്രസ്തുത കുടുംബക്കാരിൽ ചിലർ പതിനൊന്നാം നൂറ്റാണ്ടിൽ നിലക്കൽ വസ്തുവകകൾ സമ്പാദിച്ച് അവിടെ താമസമാക്കുകയും പാണ്ടി രാജ്യക്കാരുമായി കച്ചവടം നടത്തുകയും ചെയ്തിരുന്നു. പാണ്ടിപ്പടയുടെ ആക്രമണവും മുകൾ സംഘത്തിന്റെ ശല്യവും പകർച്ചവ്യാധികളും നിലയ്ക്കൽ നിവാസികൾ അവിടെനിന്ന് മാറിപ്പോകാൻ ഇടയായി. അരുവിത്തുറ, കാഞ്ഞിരപ്പള്ളി, പാലാ എന്നീ പ്രദേശങ്ങളിലേക്കാണ് അവർ തിരിച്ചുപോന്നത് . അന്ന് നിലക്കൽ നിന്നും കൊണ്ടുപോന്നതാണ് കാഞ്ഞിരപ്പള്ള്യിയിലെ വിശുദ്ധ കന്യകാമറിയത്തിന്റെയും, അരുവിത്തുറ പള്ളിയിലെ ഗീവർഗീസിന്റെയും തിരുസ്വരൂപങ്ങൾ എന്നാണ് പാരമ്പര്യ വിശ്വാസം. ഇത് AD 1450 അണ്ടോടുകൂടി ആണ് ഉണ്ടായത്.
വള്ളിച്ചിറയിലേക്ക്
അരുവിത്തുനിന്ന് ആലക്കൽ കുടുംബത്തിലെ ഒരു വീട്ടുകാർ പാലായിലേക്ക് അടുത്ത് വള്ളിച്ചിറയിലേക്ക് മാറി താമസിച്ചു. "എടാട്ട് വട്ടപ്പറമ്പിൽ" എന്നായിരുന്നു വീട്ടുപേർ ..അക്കാലത്ത് വടക്കുംകൂർ രാജകുടുംബത്തിൽപ്പെട്ട ഒരംഗം രാമപുരത്ത് വെള്ളിലാപ്പിള്ളി കേന്ദ്രമാക്കി രാജ്യഭരണം നടത്തിയിരുന്നു ,ഇടത്തി തമ്പുരാക്കന്മാർ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. രാജകുടുംബാംഗങ്ങൾ ഏറ്റുമാനൂർ അമ്പലത്തിൽ പോയിരുന്നത് വള്ളിച്ചിറ വഴിയായിരുന്നു. അപ്പോൾ എടാട്ട് വട്ടപ്പറമ്പിൽ വിശ്രമർത്ഥം കയറുക പതിവായിരുന്നു. പ്രസ്തുത കുടുംബങ്ങളുടെ വിശ്വസ്തതയും കാര്യശേഷിയും മനസ്സിലാക്കിയ രാജാവ് അവരിൽ ഒരാളെ വെള്ളിലപള്ളിയിലേക്ക് ക്ഷണിച്ചു.
വെള്ളില പള്ളിയില്
പ്രസ്തുത കുടുംബം രാമപുരത്ത് വെള്ളിലപള്ളിയിൽ രാജ കൊട്ടാരത്തിനടുത്ത് കരമൊഴിവായി കൊടുത്ത തയ്യിൽ തുണ്ടത്തിൽ താമസമാക്കി. അത് സംഭവിച്ചത് എഡി 1300 ആണ്ടോടുകൂടിയാണ്. തിണ്ടൽ മുതലായ ആചാരങ്ങൾ നിലനിന്നിരുന്ന അക്കാലത്ത് നസ്രാണി തൊട്ടാൽ ശുദ്ധിയാകുമെന്ന് വിശ്വാസമാണ് ഉണ്ടായിരുന്നത്. തയ്യിൽ തുണ്ടത്തിൽ കുടുംബത്തിൽ പെട്ടവർ ഇടത്തി തമ്പുരാക്കന്മാരുടെ ഇഷ്ടതോഴ്ന്മാരും അക്കാരണത്താൽ തന്നെ രാജസന്നിധിയിൽ സ്വാധീനം ഉള്ളവരും ആയിരുന്നു .
ചോലപ്പിള്ളില്
ഇടത്തി തമ്പുരാക്കന്മാരുടെ സജീവൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് തയ്യിൽ തുണ്ടത്തിൽ നിന്ന് ഒരാളെ കൊട്ടാരത്തിനടുത്ത് ചോലപ്പിള്ളിൽ കുടുംബസഹിതം താമസിപ്പിച്ചു. ഇത് 1340 ആണ്ടോടുകൂടിയാണ്. വടക്കും കൂറ് രാജവംശം അധികാരത്തിൽ ഇരുന്നിടത്തോളം കാലം ഇടത്തിതമ്പുരാക്കന്മാരുടെ മന്ത്രിമാരായിരുന്നു ചോലപ്പിള്ളിയിലെ കുടുംബനാഥന്മാർ. ആ നിലയിലുള്ള അധികാരങ്ങളും പദവികളും അവർക്കുണ്ടായിരുന്നു മാഞ്ഞൂർ , പള്ളം , വൈക്കം മുതലായ സ്ഥലങ്ങളിലെ നാടുവാഴികൾ ചോലപ്പിള്ളില് കുടുംബാംഗങ്ങളിൽ ചിലരെയും തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോയി കരമൊഴിവായി ഭൂമി നൽകി താമസിപ്പിച്ചിട്ടുണ്ട് . പള്ളത്ത് പൂവത്തൂമൂട് എന്നും മാഞ്ഞൂർ തേവർ പറമ്പിൽ എന്നുമായിരുന്നു അവരുടെ വീട്ടുകാർ. രാമപുരത്തും സമീപ പ്രദേശങ്ങളിലും നിന്ന് മാറി താമസിച്ച അനേകം ശാഖാ കുടുംബങ്ങൾ ഉണ്ട്. വിചാട്ട്, ആനപ്പാറ, ഏരിമറ്റം തുടങ്ങിയവ ഇതിൽ പെടും.
രാമപുരം പള്ളി സ്ഥാപനം
അക്കാലത്ത് രാമപുരത്തും പരിസര പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ ഇടവക പള്ളി കുറവിലങ്ങാട് ആയിരുന്നു. ഒരു ഉയർപ്പ് തിരുനാൾ ദിവസം രാമപുരംകാരി ഒരു അമ്മൂമ്മ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ പുറപ്പെട്ടു. നിരപ്പിൽ എത്തിയപ്പോൾ കുറവിലങ്ങാട് പള്ളിയിൽ ഉയർപ്പിന്റെ സമയത്തെ മണി അടിച്ചു കേട്ട് അമ്മൂമ്മ അവിടെനിന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു, രാമപുരത്ത് ഒരു പള്ളി വെച്ചതിനു ശേഷമേ കുർബാന കാണുകയുള്ളൂ എന്നു തീർച്ചപ്പെടുത്തി തിരിച്ചുപോന്നു, അന്ന് പാലപള്ളിയിലായിരുന്ന ചോലപ്പിള്ളില് ബഹുമാനപ്പെട്ട യൗസേപ്പച്ചനെ ചെന്നുകണ്ട് അമ്മൂമ്മ ആവശ്യം അറിയിച്ചു, അന്നത്തെ മന്ത്രിയുടെ സ്വാധീനം കൊണ്ട് ആവശ്യമായ അനുവാദം വാങ്ങി, പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ ഒരു പള്ളി രാമപുരത്ത് പണികഴിപ്പിച്ചു, പരിശുദ്ധ കന്യകാമറിയത്തിന്റെ പള്ളിക്ക് ആവശ്യമായ സ്ഥലം വള്ളിച്ചറ കൈമളിൽ നിന്ന് സൗജന്യമായി ലഭിച്ചു, 1450 ആണ്ടോടുകൂടി ആണ് രാമപുരത്ത് പള്ളി ഉണ്ടായത്, പല ഘട്ടങ്ങളിലായി പള്ളി പുതുക്കി പണിതിട്ടുണ്ട് . 1559 വിശുദ്ധ അഗസ്റ്റിനോസിന്റെ തിരുസ്വരൂപം കൊണ്ടുവരുകയും, പുതുക്കിപ്പണിത ദേവാലയം വിശുദ്ധ ആഗസ്ത്യ നാമത്തിൽ ആക്കുകയും ചെയ്തു, 1864 പുത്തൻപള്ളി പണിതപ്പോൾ അത് ദൈവജനനിക്ക പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.
പ്രശസ്തനായ ഭരണാധികാരി
ചോലപ്പിള്ളില് താമസിച്ചിരുന്നവർ ഇടത്തി തമ്പുരാക്കന്മാരുടെ മന്ത്രിമാരായിരുന്നു എന്ന് മുമ്പ് പ്രസ്താവിച്ചിരുന്നല്ലോ. 1650 ആണ്ടോടു അടുത്ത് അധികാരത്തിൽ ഇരുന്ന് ഔസേപ്പ് മന്ത്രിക്ക് രാജസന്നിധിയിൽ ഉണ്ടായിരുന്ന സ്വാധീനം തെളിയിക്കുന്ന പല സംഭവങ്ങളും പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.
ഒരിക്കൽ വെള്ളിലാപ്പിള്ളിൽ താമസിച്ചിരുന്ന മറ്റത്തിൽ കൊല്ലന്മാർ ഒരാളെ ഏതോ കുബുദികളുടെ ദുരാരോപണത്തിന് വശംവദനായി രാജാവ് വധശിക്ഷയ്ക്ക് വിധിച്ചു . കൊല്ലന്റെ ഭാര്യ ഔസേപ്പ്മന്ത്രിയെ അഭയം പ്രാപിച്ചു. നിജസ്ഥിതി മനസ്സിലാക്കിയ മന്ത്രി ഉടൻ തന്നെ രാജസന്നിധിയിൽ എത്തി സത്യാവസ്ഥ ബോധിപ്പിച്ചു. അപ്പോഴേക്കും കൊല്ലനെ കൊണ്ടുപോയി കഴിഞ്ഞിരുന്നു. സാധിക്കുമെങ്കിൽ ഓടിയെത്തി കൊല്ലനെ രക്ഷിച്ചു കൊള്ളുവാൻ രാജാവ് കൽപ്പിച്ചു . നിമിഷങ്ങൾക്കകം മന്ത്രി തന്നെ രംഗത്തെത്തി കൊല്ലനെ വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചു. കൊല്ലനെ അയാളുടെ വിരോധികൾ വീണ്ടും ഉപദ്രവിക്കാതിരിക്കുവാൻ രാജ്യാതിര്ത്തിക്കു അപ്പുറം അമ്പാറ എന്ന സ്ഥലത്തേക്ക് അയാളെ മാറ്റി താമസിപ്പിച്ചു.
ഇടത്തി തമ്പുരാക്കന്മാരുടെ വേറൊരു മന്ത്രി ഒരു നമ്പൂതിരി ആയിരുന്നു. ഔസേപ്പ് മന്ത്രിയുടെ ഔന്നത്യത്തിൽ അസൂയാലുവായ നമ്പൂതിരി എങ്ങനെയെങ്കിലും അദ്ദേഹത്തെ നശിപ്പിക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു. ഒരിക്കൽ ഇരുവരും വേട്ടക്കിറങ്ങി, നമ്പൂതിരി ഒരു പശുവിനെ തീറ്റയും കൊടുത്ത് കാട്ടിൽ ഒളിച്ചു നിർത്തിയിരിക്കുകയായിരുന്നു. ആ സ്ഥലത്ത് എത്തിയപ്പോൾ അതാ ഒരു മ്ലാവ് നിൽക്കുന്നു എന്ന് പറഞ്ഞ് ഔസേപ്പ് മന്ത്രിയെ കൊണ്ട് അതിനെ വെടിവെപ്പിച്ചു. അടുത്ത് ചെന്നപ്പോഴാണ് അതൊരു പശു ആണെന്ന് ഔസേപ്പ് മന്ത്രിക്ക് മനസ്സിലായത് . ഗോവധം നിരോധിച്ചിരുന്ന കാലമായതിനാൽ ഔസേപ്പ് മന്ത്രി പരിഭ്രാന്തനായി. "നമ്മൾ രണ്ടുപേരും ഉള്ളപ്പോൾ താങ്കൾ ഒന്നും പേടിക്കേണ്ട" എന്ന് നമ്പൂതിരി ഔസേപ്പ്നെ സമാധാനിപ്പിച്ചു, എങ്കിലും അദ്ദേഹം തന്നെ വിവരം എത്രയും വേഗം രാജാവിനെധരിപ്പിച്ചു . ഔസേപ്പ്നെ 8 ദിവസം പനയില കൊണ്ടുള്ള പുലിക്കൂട്ടിൽ ഇട്ടശേഷം തൂക്കിക്കൊല്ലുവാൻ വിധിയുണ്ടായി. എട്ടു ദിവസവും ഔസേപ്പിന്റെ ഭാര്യ ചോറ് പൊതി കൊണ്ടുവന്ന് കൊടുത്തിരുന്നു. പൊതിച്ചോറിൽ വിഷം ചേർത്ത് ഭാര്യ കൊടുക്കുവാൻ ഇടയായാൽ രാജ കല്പന നടപ്പാക്കാൻ പറ്റാതെ വന്നിരിക്കും എന്ന് കാവൽക്കാർ സംശയിച്ചു. അതിനാൽ പൊതി കൊണ്ടു വരുമ്പോൾ അതിൽ ഒരു ഭാഗം ഭാര്യയെ തന്നെ തീറ്റിയിട്ട് മന്ത്രിക്ക് കൊടുത്തിരുന്നു. ഭാര്യ ചോറും കൊണ്ട് വന്നപ്പോൾ തന്റെ അപകടസ്ഥിതി അമ്പരെയുള്ള കൊല്ലനെ അറിയിക്കാൻ നിർദ്ദേശിച്ചു . വിവരം മനസിലാക്കിയ കൊല്ലൻ ഉടൻതന്നെ വിശേഷരീതിയിൽ ഒരു കത്തി ഉണ്ടാക്കി കൊടുത്തയച്ചു. പിറ്റേ ദിവസത്തെ ചോറ്പൊതിയിൽ ഒളിച്ചു വെച്ചിരുന്ന കത്തി ഔസേപ്പ് മന്ത്രി എടുത്ത് രഹസ്യമായി സൂക്ഷിച്ചു. അന്ന് രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ആ കത്തി കൊണ്ട്പുലിക്കൂട്ടിന്റെ അഴികൾ മുറിച്ച് പുറത്തുചാടി ചോലപ്പിള്ളില് എത്തി. വാളും പരിചയം എടുത്ത് മക്കളിൽ ഒരാളെയും കുട്ടി പൂഞ്ഞാറ്റില് ചെന്ന് അവിടത്തെ നാടുവാഴിയുടെ സംരക്ഷണയിൽ നടയ്ക്കൽ താമസിച്ചു . അദ്ദേഹം മരിച്ചപ്പോൾ പറവിത്താനം പള്ളിയിലാണ് ശവസംസ്കാരം നടത്തിയത്. രാമപുരത്തിന്റെ കുരിശുപള്ളിയായിരുന്നു അന്ന് പ്രവിത്താനo .
പൂഞ്ഞാറ്റിലേക്ക് രക്ഷപ്പെട്ട ഔസേപ്പ് മന്ത്രിയുടെ മകൻ കുര്യൻ മന്ത്രി ആയിരിക്കുമ്പോഴാണ് തെക്കുംകൂർ രാജാവിന്റെ പട്ടാളക്കാർ വെള്ളിലപള്ളി ഇടത്തി തമ്പുരാക്കന്മാരുടെ കൊട്ടാരം ആക്രമിച്ചു. കൊട്ടാരത്തിന് തീ വെച്ചശേഷം അവർ ചോലപ്പിള്ളിയിലേക്ക് ചെന്നു. കുടുംബനാഥനായ മന്ത്രിയുടെ നയപരമായ പെരുമാറ്റം കൊണ്ട് അവർ അതിക്രമം ഒന്നും കാട്ടിയില്ല . പഴങ്ങൾ, കരിക്കും നൽകി അദ്ദേഹം അവരെ സർക്കാരിച്ച് പറഞ്ഞയച്ചു .പട്ടാളക്കാർ നേരെ രാമപുരം പള്ളിയിലേക്ക് ആണ് പോയത് . അന്നത്തെ വികാരി ചോലപ്പിള്ളി കുടുംബത്തിലെ ഒരു വൈദികൻ ആയിരുന്നു. ഇടവക മദ്ധ്യസ്ഥനായ വി അഗസ്റ്റിനോസിന്റെ അനുഗ്രഹത്താലും വ്യത്യസ്തരായ അനുഗ്രഹത്താൽ ചോലപ്പിള്ളില് വെച്ചു തങ്ങൾക്ക് നേരത്തെ ലഭിച്ച സൗഹൃദപൂർവമായ സ്വീകരണത്താൽ ദേവാലയം നശിപ്പിക്കാതെ ഇറങ്ങിപ്പോയി.
പ്രശസ്തനായ ഭരണാധികാരി
1751 രാജാവായിരുന്നു മാർത്താണ്ഡവർമ്മ , മറ്റുപല ചെറിയ രാജ്യങ്ങളോട് ഒപ്പം വടക്കുംകൂർ രാജ്യവും യുദ്ധം ചെയ്ത് പിടിച്ചെടുത്തു. അങ്ങെനെ വെള്ളിലപ്പിള്ളിൽ ഇടത്തി തമ്പുരാക്കന്മാരുടെ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായി തീർന്നു. ചോലപ്പിള്ളിൽ കുടുംബത്തിൽ ദീർഘനാളായി നിലനിന്നിരുന്ന മന്ത്രി പദവി അങ്ങനെ അവസാനിച്ചു. എങ്കിലും പൊതുജനങ്ങളുടെ ഇടയിൽ പ്രമുഖ സ്ഥാനം ചോലപ്പിള്ളിൽ കുടുംബത്തിൽ ഉണ്ടായിരുന്നു . സമൂഹത്തെ നയിക്കാനും നിയന്ത്രിക്കാനും കാര്യങ്ങൾ തീരുമാനിക്കാനും ശിക്ഷിക്കാൻ പോലുമുള്ള അധികാരവും അവകാശവും ചോലപ്പിള്ളിൽ കുടുംബം നിലനിർത്തി പോന്നു. "ചൊല്ലും ചിലമ്പുള്ള ചോലപ്പിള്ളി" എന്ന പേര് ഉണ്ടായത് അങ്ങനെയാണ്.
വടക്കുംകൂർ രാജഭരണം വെള്ളിലപ്പിള്ളിൽ അവസാനിച്ച കാലത്ത് ചോലപ്പിള്ളിൽ തറവാട്ടിൽ താമസിച്ചിരുന്ന കുടുംബനാഥന് 5 ആൺമക്കൾ ഉണ്ടായിരുന്നു. അവരിൽ ഔസേപ്പ് കൊണ്ടാട്ടിൽ വള്ളിയിലും, ആഗസ്തി മരങ്ങാട്ടിൽ കൊട്ടിരിക്കിലും, തോമ വെള്ളിലപ്പിള്ളിൽ കിഴക്കേടത്തും ചാക്കോ ചോലപ്പിള്ളിൽ തറവാട്ടിലും താമസിച്ചു. മറ്റൊരാളാണ് സുപ്രസിദ്ധനായ മത്തായി കത്തനാർ.
വള്ളിയിൽ ഔസേപ്പിന്റെ മക്കളാണ് പാലയ്ക്കൽ, വെട്ട് കല്ലാംകുഴി, കൊള്ളി കുന്നേൽ, മുല്ലൂർ, മാണിവേലിൽ, തുണ്ടത്തിൽ, വള്ളിയിൽ എന്നീ കുടുംബക്കാർ കൊട്ടിരിക്കൽ ആഗസ്ത്യയുടെ മക്കളിൽ ഉലഹനാൻ ആറ്റുപുറത്തും, തോമ്മച്ചൻ കച്ചിറ മറ്റത്തിലും, ഔസേപ്പ് കളപ്പുരയ്ക്കലും, ചാക്കോ ച്ചെന്നാട്ടും, മത്തായി മുണ്ടയ്ക്കലും, അന്ദ്രയോസ് കൊട്ടിരിക്കൽ തറവാട്ടിൽ താമസിച്ചു. അവരുടെ സഹോദരനായിരുന്നു ബഹുമാനപ്പെട്ട കൊട്ടിരിക്കൽഅച്ഛൻ.
കിഴക്കേടത്തും തൊമ്മൻ യൗവന പ്രായത്തിൽ ഒരു അപകടത്തിൽ പെട്ട മരിച്ചുപോയി. അദ്ദേഹത്തിന്റെ ഗർഭിണിയായിരുന്ന ഏക മകൻ വർക്കിയും കൂടി സ്വന്തപ്പെട്ടവരുടെ കൂടുതൽ സംരക്ഷണത്തിനായി പാലായിലേക്ക് മാറി താമസിച്ചു. രാമപുരത്ത് നിന്ന് വന്നവർ എന്ന നിലയിൽ രാമപുരങ്കാർ എന്ന് അവർ അറിയപ്പെട്ടു. അങ്ങനെ ക്രമേണ അവരുടെ വീട്ടുകാർ രാമപുരത്ത് എന്നായി . പാലായിൽ ചെന്നതിനു ശേഷം ജനിച്ച കുട്ടി യഥാകാലം ഒരു വൈദികനായി തീർന്നു . അദ്ദേഹത്തിന്റെ ജേഷ്ഠൻ വർക്കിയുടെ സന്തതികളാണ് രാമപുരത്ത് കുടുംബക്കാർ. ചോലപ്പിള്ളിൽ തറവാട്ടിൽ താമസിച്ചിരുന്ന ചാക്കോ പാലായിൽ തോട്ടുങ്കൽ അന്നയെ വിവാഹം കഴിച്ചു . അവർക്ക് 14 പേരായിരുന്നു മക്കൾ . മൂന്നു പെൺമക്കളെ, ഒരാളെ കുമരകത്ത് കണ്ണാൻ തറയിലും, മറ്റൊരു മകളെ അരുമണ്ണൂർ മോനിപ്പള്ളിയിലും അപരയെ ആരക്കുഴ ഓരത്തേലും വിവാഹം കഴിച്ചയച്ചു . ആൺമക്കൾ ഔസേപ്പ് കണക്കൊമ്പിലും, ആഗസ്റ്റ് കിഴക്കേടത്തും , കുര്യൻ മുളയാനിക്കലും ചാക്കോ വെണ്ണായിപ്പിള്ളിലും അലഹന്നാൻ പുറവാ കാട്ടും, മാണി പള്ളതും, മത്തായി മടവനായും, ഉതുപ്പ് ചോലപ്പിള്ളിൽ തറവാട്ടിലും കുഞ്ചിരിയ തിരുവാർപ്പിൽ മുപ്രത്തറയിലും, തൊമ്മൻ കോട്ടയത്ത് പാറക്കലും താമസിച്ചു. മറ്റൊരാളായിരുന്നു ചോലപ്പിള്ളിൽ ഇട്ടിയവിര കത്തനാർ .