ശങ്കരപുരി കുടുംബയോഗം -കരിമണ്ണൂർ ശാഖ ചരിത്രം
കരിമണ്ണൂർ
തൊടുപുഴയിൽ നിന്നും ഏതാനും കിലോമീറ്റർ കിഴക്ക് മാറി , ചെറിയ ടൗൺ കൂടിയ പ്രദേശമാണ് കരിമണ്ണൂർ. പതിനാറാം നൂറ്റാണ്ടിൽ കരിമണ്ണൂർന്റെ ഭൂരിഭാഗം പ്രദേശങ്ങൾ പന്നക്കൽ മന വകയായിരുന്നു. ഇന്നത്തെ കരിമണ്ണൂർ അന്ന്, പന്നക്കാമറ്റം എന്നാണ് അറിയപ്പെട്ടിരുന്നത്. മനയോട് ചേർന്നുള്ള പുരാതനമായ കാർത്യായനി ക്ഷേത്രം പന്നക്കൽ മന വകയായിരുന്നു . തീണ്ടൽ , തൊടീൽ തുടങ്ങിയ ദുരാചാരങ്ങൾ അന്ന് നിലനിന്നിരുന്നു. അക്കാലത്ത് ശ്രേഷ്ഠ ജാതിക്കാരായ ക്രിസ്ത്യാനികളെ മനക്കൽ അടുത്ത് താമസിപ്പിക്കുക പതിവായിരുന്നു. തൊടുപുഴയ്ക്ക് അടുത്തുള്ള മുതലക്കുടം കഴിഞ്ഞാൽ പിന്നെ കിഴക്കോട്ട് ക്രിസ്ത്യാനികൾ ഇല്ലായിരുന്നു. അക്കാലത്ത് ശ്രേഷ്ഠ ജാതിക്കാരായ ക്രിസ്ത്യാനികൾ വേണമെന്ന് നിർബന്ധം ഉള്ളതിനാൽ കുറവിലങ്ങാട് ശങ്കരപുരി കുടുംബത്തിൽപ്പെട്ട പൗലോസ് എന്നയാളെ മനക്കൽ അടുത്ത് കുഴിക്കാട്ട് പുരയിടത്തിൽ താമസിപ്പിച്ചു. കരിമണ്ണൂരിലെ ആദ്യ ക്രിസ്ത്യാനിയായ പൗലോസ് , കുഴിക്കാട്ട് പൗലോസ് എന്ന പേരിൽ അറിയപ്പെട്ടുപോന്നു. പൗലോസിന് ആവശ്യമായ കൃഷിസ്ഥലവും, കൃഷിപ്പണിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വേണ്ട ജോലിക്കാരെയും , നമ്പൂതിരി വിട്ടുകൊടുത്തു. അങ്ങനെ പൗലോസിന്റെ കുടുംബം ക്രിസ്തീയ പാരമ്പര്യത്തിൽ പ്രതാപത്തോടെ കരിമണ്ണൂരിൽ താമസിച്ചു.
മേൽപ്പറഞ്ഞ പൗലോസിന് അഞ്ച് ആൺമക്കൾ ആയിരുന്നു. മൂത്തമകൻ ആലാട്ട് പുരയിടത്തിലും , രണ്ടാമൻ കുരിക്കുന്നേൽ പുരയിടത്തിലും, മൂന്നാമൻ കാരക്കുന്നേൽ പുരയിടത്തിലും, നാലാമൻ പൂവൻതുരുത്തിലും, അഞ്ചാമൻ തറവാട്ടിലും താമസിച്ചു. വേറെ മാറി താമസിച്ചവർ പിന്നീട് അതാത് പുരയിടത്തിന്റെ പേരിൽ വീട്ടുപേര് അറിയപ്പെട്ടു പോന്നു. ആലാട്ട്കുടുംബത്തിൽ നിന്ന് മേലെപറമ്പിൽ, പറയുന്നിലം, താഴെത്തെടത്തു , കിഴക്കേടത്തു , കോണിക്കൽ , ആയത്തുപാടത് എന്നീ കുടുംബങ്ങളും , ചെട്ടപ്പറമ്പിൽ, മുണ്ടക്കൽ എന്നീ കുടുംബങ്ങൾ കോണിക്കൽ കുടുംബത്തിൽ നിന്ന് പിരിഞ്ഞതാണ്. കുരിക്കുന്നേൽ കുടുംബത്തിൽ നിന്ന് കുന്നപ്പിള്ളിൽ, പുത്തൻപുരയിൽ, രണ്ടാംകുന്നിൽ എന്നീ കുടുംബങ്ങളും, കാരക്കുന്നേൽ കുടുംബത്തിൽ നിന്ന് കുഴിക്കാട് മ്യാലിയിൽ , തെക്കേയറ്റം, തൈക്കൂട്ടം എന്നീ കുടുംബങ്ങൾ ഉണ്ടായി. പൂവൻതുരുത്തിക്കാർ ആ കുടുംബ പേരിൽ അറിയപ്പെട്ടുപോന്നു. തറവാട്ടിൽ നിന്നവർ കുഴിക്കാട്ട് വരിക്കശ്ശേരി, പന്നക്കൽ എന്നീ വീട്ടുപേരിൽ അറിയപ്പെട്ടുപോരുന്നു. ആലാട്ട് , പൂവൻതുരുത്തിൽ എന്നീ തറവാട്ട് കുടുംബങ്ങളിൽ പെൺമക്കൾ മാത്രമാവുകയും എന്നാൽ അക്കാലത്ത് മരുമക്കത്തായ സമ്പ്രദായം ക്രിസ്തീയ കുടുംബങ്ങളിൽ നിലനില്കാത്തതിനാൽ ശങ്കരപുരി കുടുംബത്തിന്റെ ഭാഗമല്ലാതായി മാറി.
കരിമണ്ണൂർ ടൗണിനോട് ചേർന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ 230 ശങ്കരപുരി വീട്ടുകാർ താമസിക്കുന്നു. ഇങ്ങനെ ഒരേ കുടുംബക്കാർ അടുത്ത് താമസിക്കുന്നത് കേരളത്തിൽ ഒരിടത്തും ഉണ്ടാവില്ല. കേരളത്തിലെ പുറത്തും വിദേശത്തുമായി 360 ഓളം കുടുംബങ്ങൾ ശങ്കരപുരി കരിമണ്ണൂർ ശാഖയുടെ കീഴിലുണ്ട്. ഈ കുടുംബക്കാർ ക്രൈസ്തവ സംസ്കാരത്തിലും, ജീവിതശൈലിയിലും, കാർഷിക പാരമ്പര്യത്തിലും ജീവിച്ചു വന്നു.
ഇന്ന് കാണുന്ന കരിമണ്ണൂരിന്റെ വളർച്ചയ്ക്ക് ശങ്കരപുരി കരിമണ്ണൂർ കുടുംബങ്ങളുടെ സംഭാവനകളും, സേവനങ്ങളും, ത്യാഗോജ്വജ്ലമായി പ്രവർത്തനങ്ങളും എല്ലാം വളരെ വിലപ്പെട്ടതാണ്. ഇന്നത്തെ കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സ്ഥിതി ചെയ്യുന്നു. രണ്ട് ഏക്കർ പുളിയാംകുന്ന് പുരയിട, ശാഖ കുടുംബാംഗം വരിക്കശ്ശേരി കുടുംബക്കാർ ദാനമായി നൽകിയതാണ്. കരിമണ്ണൂർ ടൗണിനോട് ചേർന്ന്ഹൃദയഭാഗത്താണ് തല ഉയർത്തി നിൽക്കുന്ന വിശുദ്ധ അന്തോണീസിന്റെ കപ്പേളയും അതിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലവും കുഴിക്കാട്ട് മാത്യു (പന്നക്കൽ മാത്യു) ദാനമായി നൽകിയതാണ് . കരിമണ്ണൂർ സെന്റ് മേരീസ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലം, കുഴിക്കാട് മ്യാലിയിൽശാഖ കുടുംബാംഗം ദാനമായി നൽകിയതാണ് . കരിമണ്ണൂർ സർക്കാർ ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം പറന്നിലം കുടുംബക്കാർ ദാനമായി നൽകിയതാണ്. കൂടാതെ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസ്, പിഡബ്ല്യുഡി ഓഫീസ്, കൃഷി ഓഫീസ്, മൃഗാശുപത്രി എന്നിവയ്ക്കുള്ള സ്ഥലവും കുഴിക്കാട് മ്യാലിയിൽകുടുംബക്കാർ നൽകിയതാണ്. അതുപോലെ ടൗണിന്റെയും നാടിന്റെയും വികസനത്തിന് വേണ്ടി മേൽപ്പറഞ്ഞ ശാഖാ കുടുംബക്കാർ നൽകിയിട്ടുള്ള സംഭാവന വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.
കരിമണ്ണൂരിന്റെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ഏറെ പേരുണ്ട്. 17 വർഷം കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ എം. എം ചാ.ക്കോ മലേപറമ്പിൽ , കൂടാതെ ശ്രീമതി ജെസ്സി ജോസഫ് കുന്നപ്പിള്ളിൽ , D ദേവസ്യ പറയന്നിലം, രജി ജോൺസൺ കുന്നപ്പള്ളിൽ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രസിഡണ്ട് പദവിയിൽ കഴിവ് തെളിയിച്ചിട്ടുള്ളവരാണ് . ദീർഘകാലം കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററും സർക്കാരിന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ. എ. പൈലി കുന്നപ്പിള്ളിൽ , കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് ആയിരുന്ന അഡ്വ. ബിജു പറയന്നിലം, 1987 അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന സെയിൽസിങ്ങിൽ നിന്ന് ഏറ്റവും നല്ല നഴ്സിനുള്ള ദേശീയ അവാർഡും, കൂടാതെ 17ഓളം വേറെ അവാർഡുകളും അനവധി പുരസ്കാരങ്ങളും നേടിയിട്ടുള്ളതും, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ നേഴ്സിങ് സൂപ്രണ്ടായി ശമ്പളമില്ലാതെ ജോലിചെയ്ത എസ്. ഡി. സഭാഗം , കുഴിക്കാട്ട് പരേതയായ സിസ്റ്റർ കുഴിക്കാട്ട് റോസിറ്റ , കുഴിക്കാട് മ്യാലിയിൽ എന്നിവർ ശങ്കരപുരി കരുമണ്ണൂർ ശാഖയുടെ കുടുംബ അംഗങ്ങളാണ്. ചരിത്രപരമായി കൂടുതൽ കാര്യങ്ങൾ ചേർക്കാൻ അനുവദിച്ചിരിക്കുന്ന പേജിന്റെ പരിമിതി കാരണം നിർത്തുന്നു.
നിലവിൽ ശാഖ ഭാരവാഹികൾ
രക്ഷാധികാരികൾ - ജോസഫ് പറയന്നിലംറവ. ഫാദർ. അഗസ്റ്റിൻ കുന്നപ്പള്ളി
പ്രസിഡണ്ട് - ഡി ദേവസ്യ പറയന്നിലം
വൈസ് പ്രസിഡണ്ട് - ജോസ് മാത്യു പുന്നപ്പിള്ളി
സെക്രട്ടറി - ജോർജ് ജോസഫ് ആയത്തു പാടത്ത്
ജോയിൻ സെക്രട്ടറി - സോജൻ കുഴിക്കാട് മ്യാലിയിൽ
ട്രഷറർ - ചാക്കോച്ചൻ പുത്തൻപുരയിൽ
കമ്മറ്റി അംഗങ്ങൾ
ജോയി കുഴിക്കാട്ട്A G അഗസ്റ്റിൻ വരിക്കശ്ശേരി
ബെന്നി കാരക്കുന്നേൽ
വർക്കി കുരി കുന്നേൽ
ജോണി പുത്തൻപുരയിൽ
ജോസ് രണ്ടാംകുന്നേൽ
മാത്യു മലേപറമ്പിൽ
മാത്തച്ചൻ താഴത്തേടത്ത്
ജെയിംസ് കോണിക്കൽ
ബെന്നി ചെട്ടിപ്പറമ്പിൽ
ലോയിഡ് മുണ്ടക്കൽ.
ജോർജ് ജോസഫ് ആയത്ത് പാടത്ത് സെക്രട്ടറി