×
Sankarpuri

Sankarapuri Vadakkemuri

HomeSankarapuri Vadakkemuri
ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

ശങ്കരപുരി വടക്കമുറി തറവാട് ലഘു ചരിത്രം

AD 52 ൽ യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹാ കൊടുങ്ങല്ലൂർ തുറമുഖത്ത് പായ്ക്കപ്പലിൽ പാലയൂരിൽ വന്നിറങ്ങി അവിടെ ബ്രാഹ്മണ സമൂഹമായിരുന്ന പാലയൂരിൽ സുവിശേഷം അറിയിച്ചു 1050 ബ്രാഹ്മണരെ ക്രിസ്തുമതത്തിൽ ചേർത്ത്. അവശേഷിച്ച മറ്റ് ബ്രാഹ്മണർ പാലയൂരിൽ നിന്ന് താമസം മാറ്റി എന്ന ചരിത്രമുണ്ട്. ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ജീവിച്ചിരുന്ന അവിടെയുള്ള ഹിന്ദു കുടുംബങ്ങളെ ക്രിസ്തീയ ആരാധന പഠിപ്പിക്കുകയും, കുർബാന മുതലായ ആചാരങ്ങൾ അനുഷ്ഠിക്കുവാൻ തോമസ്ലീഹ അവരെ പരിശീലിപ്പിക്കുകയും ചെയ്തു, പള്ളിയാങ്കൽ , കാളികാവ് , ശങ്കരപുരി, പകലോമറ്റം എന്നീ കുടുംബക്കാർ ക്രിസ്തുവിന്റെ അനുയായികളായി ജീവിക്കുവാൻ ആരംഭിച്ചതോടെ അവിടെയുള്ള മറ്റു ഹിന്ദുക്കൾ ഇവരുടെ ശത്രുക്കളായി മാറി. ബിസി 600 കാലഘട്ടം മുതൽ കൃഷിയും കച്ചവടവും നടത്തിപ്പോന്ന ശങ്കരപുരി കുടുംബങ്ങൾ ഗ്രീക്കും, റോമനും, അബ്റായ ഭാഷയും സംസാരിച്ചിരുന്നു.

(മുസരീസ് ) കൊടുങ്ങല്ലൂർ തുറമുഖത്തെ ചുറ്റിപ്പറ്റിയുള്ള ജീവചരിത്രമാണുള്ളത്. എന്നാൽ ഇന്ന് ആലപ്പുഴ ജില്ലയിലുള്ള ചമ്പക്കുളം പഞ്ചായത്തിൽ അധിവസിക്കുന്ന 62 - ൽ അധികം വരുന്ന വടക്കുംമുറി കുടുംബക്കാർ ഈ ശങ്കരപുരിയിൽ നിന്നും എഡി 1400-1450 കാലഘട്ടത്തിൽ തെക്കുംകൂർ രാജാവിന്റ പ്രജകൾ ആയി , കൃഷിക്കാരായി, കുറവിലങ്ങാട്ട് നിന്നും, ചങ്ങനാശ്ശേരി, വഴി കുട്ടനാട്ടിൽ വന്നവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐതിഹ്യവും ചരിത്രവും ഇടകലർന്നു കിടക്കുന്ന കാല്പനിക ഭൂതകാലത്തിന്റെ തെളിവുകൾ ഏറെയുള്ള നാട് . ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളുടെ കടലിനോട് ചേർന്ന് കിടക്കുന്ന വെള്ളത്താൽ ചുറ്റപെട്ട വലിയ പ്രദേശമാണ് കുട്ടനാട്. കണ്ടൽ കാടുകൾ കൊണ്ട് നിറഞ്ഞ ഈ പ്രദേശം മഹാഭാരത കഥയിലെ ഖണ്ടവനം എന്ന സ്ഥലമായിരുന്നെന്നും അഗ്നിയിൽ കത്തിക്കരിഞ്ഞ ഈ പ്രദേശത്ത് 20-24 അടിച്ച കുഴിച്ചു ചെന്നാൽ ഇന്നും കത്തിക്കരിഞ്ഞ കണ്ടൽ മരത്തടികൾ കാണാൻ ആകുമെന്ന് പറയുന്നതും വിശ്വസനീയമായ ചരിത്രമാണ്. ചുട്ടുകരിച്ച ഈ പ്രദേശം കാലക്രമേണ "ചുട്ടനാട് "എന്ന തമിഴ് നാമത്തിൽ അറിയപ്പെട്ടിരുന്നു. ഉച്ചാരണത്തിൽ പിന്നീടത് കുട്ടനാട് ആയി മാറിയെന്നും പറയപ്പെടുന്നു. വിശാലമായ തമിഴകത്തിന്റെ ഒരു ഭാഗമായിരുന്നു കുട്ടനാട് .

"കരുമാടിക്കുട്ടൻ"എന്ന നാട്ടുപ്രമാണി ആയിരുന്നു അന്ന് അവിടെ ഭരിച്ചിരുന്നത് . അദ്ദേഹം ബുദ്ധമതം സ്വീകരിച്ചപ്പോൾ "ബുദ്ധനാട്" എന്ന വിളിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. പമ്പ, മണിമല, അച്ചൻകോവിൽ, മീനച്ചിലാർ എന്നീ നദികളിലൂടെ സഹ്യപർവ്വത നിരകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴുകി വരുന്ന ചെളിയും, മണലും, കട പുഴകിയ വൃക്ഷങ്ങളും, വൻ വൃക്ഷങ്ങളും കൊണ്ട് ആയിരത്തിലധികം വർഷങ്ങൾ എടുത്ത് രൂപപ്പെട്ട കുറെ ദ്വീപ് സമൂഹങ്ങൾ ആയിരുന്നു കുട്ടനാട് . എഡി 427 ൽ സ്ഥാപിതമായ കല്ലൂർക്കാട് ദേവാലയം അത്തരത്തിലുള്ള പമ്പയുടെ തീരത്തുള്ള വനനിബിഡമായ ഒരു തുരുത്തിലായിരുന്നു സ്ഥാപിച്ചത്. നിരണം പള്ളിയുടെ കുരിശുപള്ളിയായിരുന്നു ചമ്പക്കുളം ദേവാലയം - കല്ലൂർക്കാട് ദേവാലയം എന്ന് പിന്നീട് അറിയപ്പെടാനും തുടങ്ങി.

AD 70 കളിൽ സെന്റ് തോമസിന്റെ തമിഴ്നാട്ടിലേക്കുള്ള യാത്രയിൽ അദ്ദേഹം മരണം വരിക്കാനിടയായി. അത് എഡി 72 ആയിരുന്നു. അന്യർ ആയിത്തീർന്ന ക്രിസ്ത്യാനികൾ ഹൈന്ദവരുടെ ശല്യങ്ങൾ സഹിക്കാനാവാതെ ഇന്നത്തെ തൃശൂരിലുള്ള പാലയൂരിൽ നിന്നും അങ്കമാലി വരാപ്പുഴ പ്രദേശങ്ങളിലേക്ക് കുടിയേറി. തലമുറകളായി വളരെയധികം കാലം ക്രിസ്ത്യാനികൾ അവിടെ താമസിച്ചില്ലെങ്കിലും കള്ളിയാങ്കൽ , പകലോമറ്റം, കാളിക്കാവ് എന്നീ കുടുംബങ്ങളിലെ സഹോദരന്മാർ തോമാശ്ലീഹാ സഞ്ചരിച്ച് പാതയിൽ കൂടി തന്നെ യാത്ര ചെയ്തു നിരണം വഴി കൊല്ലം തുറമുഖം വരെയെത്തി . എട്ടു നമ്പൂതിരി കുടുംബങ്ങൾ അധിവസിച്ചിരുന്ന എട്ടുമല ഊരും പിന്നീട് ഏറ്റുമാനൂർ എന്ന് വിളിക്കപ്പെട്ടു. ഈ ദേവാലയം കുറവിലങ്ങാട്ട് മുത്തിയമ്മയുടെ പള്ളിയായി അറിയപ്പെട്ടു കാലാകാലങ്ങളിൽ ദേവാലയം പുതുക്കിപ്പണിയ്യുകയും ഇന്ന് നമ്മൾ കാണുന്ന സെൻമേരിസ് സീറോ മലബാർ മേജർ മാർച്ച് എപ്പിസ്കോപ്പൽ ചർച്ച ആയി മാറുകയും ചെയ്തു. തോമാശ്ലീഹായുടെ പ്രിയപ്പെട്ട കപ്പലോട്ടക്കാരായ ഇന്നത്തെ കടപ്പൂർ നിവാസികളെ തമിഴ്നാട്ടിൽ നിന്നും കൊണ്ടു വന്ന് പള്ളിയുടെ സമീപത്തു തന്നെ താമസിപ്പിക്കുകയും, പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഉള്ള കപ്പലോട്ട പ്രദക്ഷിണം ഇന്നിവിടെ താമസിക്കുന്ന കടപ്പൂർ ദേശക്കാരുടെ അവകാശമായി അംഗീകരിക്കുകയും ചെയ്തു.

AD 1341 കേരളത്തിൽ ഉണ്ടായ അതിഭയങ്കരമായ കടൽക്ഷോഭത്തിന് പേമാരിയിലും പെരിയാറിലൂടെ ഒഴുകിവന്ന മണലും കടപുഴകിയ വൻമരങ്ങളും വന്ന് നിറഞ്ഞ് കൊടുങ്ങല്ലൂർ മുസരീസ് തുറമുഖം ഉപയോഗശൂന്യമായി. ഈ പ്രകൃതിക്ഷോഭത്തിന്റെ ഫലമായി ഞാറക്കൽ വൈപ്പിൻ മുതൽ കായംകുളം വരെ കടൽ കര വെച്ച പ്രദേശങ്ങളാണ് അരൂക്കുറ്റി ചേർത്തല ആലപ്പുഴ പുറക്കാട് ആറാട്ടുപുഴ നീണ്ടകര മുതലായ പ്രദേശങ്ങൾ. അതോടെ രാജ്യത്തിന്റെ ചതുപ്പ് നിലങ്ങളായി കിടന്നിരുന്ന പ്രദേശത്തിനും കടൽ നികത്തിയ സ്ഥലത്തിനും ഇടയിലായി ഏകദേശം 98 കിലോമീറ്റർ നീളത്തിൽ, 230 squire മീറ്റർ, അതിനെ വേമ്പനാട്ടുകായൽ എന്ന് വിളിച്ചു . കടൽപ്പരപ്പിൽ നിന്നും ആറടിയോളം ആഴത്തിൽ സ്ഥിതി ചെയ്യുന്ന കുട്ടനാട് പ്രദേശം മണൽ തുരുത്തുകളുടെയും അവിടെ അധിവസിക്കുന്ന പുലയ പഴയ ജാതിയിലുള്ള മനുഷ്യരുടെയും ഭൂമിയായിരുന്നു . ചങ്കൻകരി, രാമൻകരി, അമിച്ചകരി , കണ്ടങ്കരി, ചേന്ദൻകരി, മിത്രകരി, മാമ്പുഴ കരി, പുത്രക്കര ചതുർത്തകരി മുതലായ ഫലഭൂയിഷ്ടമായ കരിനിലങ്ങളിൽ കൃഷി ചെയ്യുവാൻ തെക്കുംകൂർ രാജാവിന്റെ ഇഷ്ടപ്രകാരം വന്ന അധ്വാനികളായ സാഹസികരായ കൃഷിക്കാരാണ് നമ്മുടെ വടക്കുംമുറി, ശങ്കരിക്കൽ, പഴയ പറമ്പിൽ എന്നീ പേരുകളിൽ പുളിങ്കുന്നു, കിടങ്ങറ, മീത്രകരി, ചമ്പക്കുളം മുതലായ പ്രദേശങ്ങളിൽ നിന്ന് വന്ന താമസം ഉറപ്പിച്ച ശങ്കരപുരി കുടുംബത്തിലെ നമ്മുടെ കാരണവന്മാർ.

AD 1425 50 കാലഘട്ടത്തിൽ മീനച്ചിലാറിന്റെ പ്രദേശം ഭരിച്ചിരുന്ന തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം പുതുപ്പള്ളി ആയിരുന്നു. എന്നിരുന്നാലും തെക്കുംകൂർ രാജാക്കന്മാരുടെ കീഴിൽ ഉണ്ടായിരുന്ന ഫലഭൂയിഷടാമായ കുട്ടനാടൻ പ്രദേശത്ത് കൃഷി ചെയ്യുവാനുള്ള അവകാശത്തിനായി രാജാക്കന്മാരുടെ പ്രിയങ്കരനായ കായംകുളം രാജാവുമായി നിരന്തരം യുദ്ധം നടന്നു . വള്ളംകളിയിൽ ആകൃഷ്ടനായ വാട്‍സ് സായിപ്പിന്റെ നിർദ്ദേശപ്രകാരമാണ് ആ വർഷം മുതൽ ചുണ്ടൻ വള്ളങ്ങൾ പാടി തുഴയുന്നതിന് പകരം മൂലം നാളിലെ വള്ളംകളിയിൽ വാശിക്ക് പിഴച്ചിൽ ആരംഭിച്ചതും രാജപ്രമുഖ ട്രോഫി സമ്മാനമായി സ്ഥിരപ്പെടുത്തിയതും, ചമ്പക്കുളം തഹസിൽദാറിനെ അതിന്റെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുകയും ചെയ്തു. കരിയാന പള്ളി അപെപ്പച്ചൻ ഏതാണ്ട് 14 വർഷം 1924 മുതൽ 1938 വരെ ചമ്പക്കുളം വള്ളത്തിന്റെ ക്യാപ്റ്റനായി പ്രവർത്തിക്കുകയും സ്വന്തം ഭവനത്തിൽ തുഴച്ചിൽ കാർക്കും താളക്കാർക്കും ഏതാണ്ട് 70 ഓളം വരുന്ന ആളുകൾക്ക് പരിശീലനം നാളുകളിൽ ഭക്ഷണവും മറ്റു സൗകര്യങ്ങളും എല്ലാവർഷവും ഒരുക്കുകയും ചെയ്ത പോന്നു . സാമൂഹിക സേവനത്തിലൂടെ നാട്ടിൽ ബഹുമാന്യനും പ്രമുഖനും ആയിരുന്ന അദ്ദേഹം ചമ്പക്കുളം പരസ്പര സഹായ സംഘത്തിന്റെ ആരംഭം കുറിച്ചവരിൽ ഒരാളായിരുന്നു. അന്ന് തുടങ്ങിയ ആ പ്രസ്ഥാനം ഇന്ന് ചമ്പക്കുളം കോപ്പറേറ്റീവ് ബാങ്ക് നമ്പർ 1258 ആയി പ്രവർത്തിച്ചുവരുന്നു. വളരെ കാലങ്ങൾക്ക് ശേഷം എന്റെ അച്ചായൻ കരിയാനപള്ളി ജോർജ് കുട്ടി അതിൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് . പുത്തൻപറമ്പിൽ മാതുചയാന് ചമ്പക്കുളം വള്ളത്തിന്റെ സ്ഥാനം വഹിച്ചു കുടുംബ പാരമ്പര്യം നിലനിർത്തി . മകൻ ജോർജുകുട്ടി കല്ലൂർക്കാട് ബസിലിക്കയുടെ കൈക്കാരനായി. ആ കാലക്രമങ്ങളിൽ ക്രമേണ പുലയ, പറയ തൊഴിലാളികൾ കമ്മ്യൂണിസ്റ്റുകാരായി മാറി. എട്ടുമണിക്ക് ചുവന്ന പാർട്ടിക്കൊടി ഉയർത്തുമ്പോൾ പാടത്ത് പണിക്കിറങ്ങുകയും നാലുമണിക്ക് കൊടി ഉയർത്തുമ്പോൾ പണി നിർത്തുകയും ചെയ്യുന്ന സംവിധാനം ആ കാലത്തെ കൃഷി മേഖലയെ തകർത്തു. ആ കാലങ്ങളിൽ സംഘട്ടനങ്ങൾക്ക് തുടക്കം കുറിച്ചു.

1971 മങ്കോബിൽ പാർട്ടിക്കാർ തമ്മിലുള്ള കൊലപാതകം വെള്ളത്തൂവലിൽ നക്സൽ ബാരി സ്റ്റീഫനും കൂട്ടരും ഒരു ജന്മിയുടെ തല അറുത്തു റോഡിൽ വച്ചതു മുതൽ പ്രക്ഷുബ്ധമായ സ്ഥിതിവിശേഷം കേരളത്തിലുണ്ടായി. കാവാലത്തെ കൃഷി രാജാവായ മുരുക്കൻ മൂട്ടിൽ ഔതച്ചന്റെ നെല്ലറയ്ക്ക് തീയിട്ടതും , അദ്ദേഹത്തിന്റെ മകന്റെ വെടിവെപ്പും, നെടുമുടിയിലെ പഞ്ചായത്ത് പ്രസിഡണ്ട് കാഞ്ഞൂ പറമ്പിൽ കുഞ്ചപ്പൻ കോശിയുടെ വെടിവെപ്പും കുട്ടനാട്ടിലെ സമാധാനം അന്തരീക്ഷം ഇല്ലാതാക്കിയതോടൊപ്പം കുട്ടനാട്ടിലെ ജനങ്ങളുടെ ഇടയിൽ പകയും വിദ്വേഷവും തെറ്റിദ്ധാരണകളും ഉടലെടുത്തു. ആയതിനാൽ തങ്ങളുടെ കൃഷിസ്ഥല കിട്ടുന്ന വിലയ്ക്ക് വിറ്റ് കിഴക്കൻ മേഖലയിലേക്ക് കുടിയേറിയ ധാരാളം കുട്ടനാട്ടുകാരിൽ ഒരു കുടുംബമാണ് കരിയാനപ്പിള്ളി. റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കേരള ഗവൺമെന്റ് ഏറ്റെടുത്തതും കൃഷി നടത്താൻ ആവാതെ ഇന്നും നശിച്ചു കിടക്കുന്നതും ആണ് .

ജോർജ്കുട്ടി കരിയാനപ്പിള്ളി
ഫോൺ 9845034493