ശങ്കൂരിക്കൽ കുടുംബ ഞാറക്കൽ ചരിത്രം
എറണാകുളത്തു നിന്നും 5 കിലോമീറ്റർ പടിഞ്ഞാറു അറബിക്കടൽ തീരത്തു AD 1341 ലെ കനത്ത വെള്ളപ്പൊക്കത്തിലൂടെ രൂപം പൂണ്ട ദ്വീപാണ് വൈപ്പിൻ കര . 28 km നീളവും ശരാശരി 2.5km വീതിയും പടിഞ്ഞാറു അറബിക്കടലും കിഴക്കു വേമ്പനാട് കായലും ആയ ഈ ദ്വീപിലെ പ്രധാന ഗ്രാമ പ്രദേശം ആണ് ഞാറക്കൽ . ഞാറപ്പക്ഷികൾ (ഞാറകൊക്കു - purple Heron) ചേക്കേറിയിരുന്ന, അവരുടെ പ്രധാന ആവാസ കേന്ദ്രമായിരുന്ന ഈ ഗ്രാമത്തിനു ഞാറക്കൽ എന്ന് പേര് ലഭിച്ചു എന്ന് ഐതീഹ്യം. തുടർന്നു 1451 യില് ഇവിടെ സീറോ മലബാർ അതിരൂപതയുടെ പ്രഥമ സിറിയൻ ദേവാലയമായ സെന്റ് മേരീസ് പള്ളി സ്ഥാപിതമായി . അത് 1824 ലും 2001 ലും പുനർ നിർമ്മിക്കപ്പെട്ടു .കൊച്ചി ബ്ലാവേലി രാജകുടുംബത്തിൽ നിന്നുള്ള ഒരു ജന്മി തനിക്കു കന്യകാമറിയത്തിൽ നിന്നും ലഭിച്ച അത്ഭുത രോഗശാന്തിക്ക് ഉപകാര സ്മരണയായി പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തിനും ചുറ്റും ഉളള അങ്ങാടികൾക്കും ആയി സ്ഥാലം സൗജന്യമായി നൽകുകയും തുടർന്നു എല്ലാവർഷവും രാജ കുടുംബ അംഗങ്ങൾ ഈ ദേവാലയം സന്ദർശിക്കുകയും ചെയ്തിരുന്നു എന്ന് ഞാറക്കൽ പള്ളി ചരിത്ര രേഖകളിൽ കാണുന്നു . ഈ പള്ളിയുടെ ചുറ്റുമുള്ള അങ്ങാടികളിൽ ശങ്കരപുരിയിൽ നിന്ന് വന്ന ശങ്കൂരിക്കൽ കുടുംബങ്ങൾ താമസമാക്കുകയും പള്ളിയുടെ ഭരണ കാര്യങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്തിരുന്നു എന്നും പള്ളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു . 2004 ൽ നിർമിച്ച ഗോശ്രീ പാലങ്ങളിലൂടെ വൈപ്പിൻ കരയെയും ഞാറക്കലിനിനെയും എറണാകുളമായി ബന്ധിക്കുകയും അതോടെ നിരവധി വാണിജ്യ വ്യവസായ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളും ഉയർന്നു വന്നു. അങ്ങിനെ ലോകത്തിലെ എറ്റവും കൂടുതൽ ജനസാന്ദ്രതാ ഉളള ഈ ഗ്രാമപ്രദേശം ഇന്നു ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
പതിനാറാം നൂറ്റാണ്ടിൽ കുറവിലങ്ങാട്ടു നിന്നും തൊടുപുഴ കരിമണ്ണൂർ മനയിലെ വാമനൻ നമ്പൂതിരി തൈലാദി വസ്തുക്കൾ തൊട്ടു ശുദ്ധമാക്കുവാൻ കുറവിലങ്ങാട് ശങ്കരപുരി തറവാട്ടിലെ പൗലോസ് എന്ന ആദി കാരണവരെ വരുത്തുകയും അദേഹത്തിന്റെ പിൻ തലമുറക്കാർ വിവിധ കുടുംബ പേരുകളിൽ കുടുംബ ശാഖകളായി കരിമണ്ണൂർ ഇന്നും അറിയപ്പെടുന്നു . അതുപോലെ പൗലോസിന്റെ സഹോദരനായ മാത്തൻ ശങ്കരപുരി, പുളിങ്കുന്നിലെക്കും താമസമാക്കി. മൂന്നാമത്തെ സഹോദരൻ വറീദ് ശങ്കരപുരി , കുറവിലങ്ങാട്ടു നിന്നും ആദ്യം ഇടപ്പള്ളിയിലും അവിടെ നിന്നും വേമ്പനാട് കായൽ കടന്നു ഞാറക്കൽ വന്നു താമസമാക്കി എന്ന് കേരള ചരിത്ര ഗ്രന്ഥത്തിൽ പേജ് 424, 425 ലും രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ഞാറക്കൽ പള്ളിക്കു സമീപം വടക്കൻ പറവൂര് നെടുമ്പിള്ളി സ്വരൂപത്തിലെ ക്രിസ്തു മദതിലെക്കു പരിവർത്തനം ചെയ്ത നെടുംതള്ളി മാളിയേക്കൽ കുടുംബത്തിലെ അവകാശി സ്ത്രീയെ വിവാഹം കഴിച്ചു വറീദ് ഞാറക്കൽ പള്ളിക്കു സമീപം 1525 ൽ താമസമാക്കി എന്നും ചരിത്ര രേഖകളിൽ കാണുന്നു . ഈ കുടുംബം ഞാറക്കൽ ശങ്കൂരിക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു എന്ന് 1978 ൽ പ്രസിദ്ധികരിച്ച ഫാദർ പോൾ കുഴിക്കാട്ട് സ്മാരക ഗ്രന്ഥത്തിൽ 39 ആം പേജിൽ ഫാദർ ജി സി ടീലാർ വിവരിക്കുന്നു.
ഇതേ വിവരങ്ങൾ തന്നെ 1525ൽ പ്രസിദ്ധീകരിച്ച പ്ലാത്തോട്ടം കുടുംബ ചരിത്രത്തിലും, മാതെക്കല് കുടുംബ ചരിത്രം 1992ൽ പ്രസിദ്ധീകരിച്ചതിൽ പേജ് 3,4 ൽ രേഖപ്പെടുത്തിയിരിക്കുന്നു . ഈ കുടുംബ ശാഖകളിൽ പെട്ടതാണ് അമ്പാടൻ , കുമ്പാടൻ , ചെറുകുളം എന്ന് മാതെക്കല് കുടുംബ ചരിത്രത്തിൽ വിശദമായി വിവരിക്കുന്നു .
പാരമ്പര്യമായി പിതാവിന്റെ പേര് മകന്റെ മൂത്ത മക്കൾക്കു നൽകി വന്നിരുന്നത്‌കൊണ്ട് ഞാറക്കൽ ശങ്കൂരിക്കൽ കുടുംബ അംഗങ്ങളിൽ 1525 മുതൽ വറീദ് , കുഞ്ഞി പൗലോ , കുഞ്ഞുവർക്കി കുരുവിള എന്നുള്ള നാമങ്ങൾ എല്ലാ തലമുറകളിലും നിലനിന്നു വന്നു.
1760 ൽ ജനിച്ചു, റോമിൽ പ്രൊപ്പഗാണ്ട വൈദീക സെമിനാരിയിൽ 10 വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കി ഡോക്ടറേറ്റ് ബിരുദം നേടി 1778 ൽ തിരിച്ചു ഞാറക്കൽ എത്തിയ മാർ ഗീവര്ഗീസ് ശങ്കൂരിക്കൽ 1800 ൽ സുറിയാനി കത്തോലിക്ക സഭയുടെ ആദ്യ ഗോവർണ്ണദോർ ആയി ആലപ്പുഴ മാർ ശ്ലീഹ ഫൊറോനാ പള്ളിയിൽ വെച്ച് തിരഞ്ഞെടുത്തു. ആ വിവരം പള്ളിയിൽ കൊത്തി വെച്ചിരിക്കുന്ന ശിലാ ഫലകത്തിൽ ഇന്നും കാണാം . ഈ നിയമനത്തിന് പരിശുദ്ധ സിംഹാസത്തിന്റെയും, കൊച്ചി മഹാരാജാവിന്റെയും അംഗീകാരവും ലഭിച്ചതായി രേഖകൾ ഉണ്ട് . മാർ കരിയാറ്റിൽ , മാർ പാറേമേക്കൽ തോമ കത്തനാരും ഒപ്പം സഭയിൽ പ്രവർത്തിച്ച ഞാറക്കൽ ശങ്കൂരിക്കൽ മാർ ഗീവർഗീസ് 1802 ൽ നിര്യാതയായി. ഗീവര്ഗീസ് മല്പാനെക്കുറിച്ചു "കേരള ക്രൈസ്തവർ " എന്ന ഗ്രന്ഥത്തിൽ പേജ് 171ൽ വിവരിക്കുന്നുണ്ട് . "മാർ തോമാശ്ലീഹായും കേരള ക്രൈസ്തവ സഭയും " എന്ന ഗ്രന്ഥത്തിൽ ഫാദർ തോമസ് മുളവരിക്കൽ C M I പേജ് 198 മുതൽ മാർ ഗീവര്ഗീസ് ശങ്കൂരിക്കൽ പറ്റി വിശദമായി വിവരിക്കുന്നു . റവ.ഫാ.ബെർണാഡ് എഴുതി 1921-ൽ പ്രസിദ്ധീകരിച്ച "മാർത്തോമാ ക്രിസ്ത്യാനികൾ " എന്ന ബുക്കിലും പേജ് 238,239, 240 ൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു .അദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചുകൊണ്ടു കൊച്ചി രാജാവ് ഒപ്പിട്ട അനുപതി പത്രം കൊച്ചി റീജിയണൽ ആർകൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്.
1875,1876 കാലഘട്ടത്തിൽ തദ്ദേശ്ശിയ മെത്രാനെ ലഭിക്കുവാനായി നിരന്തരം കർമലീത്താ നിഷ്പാദുക സഭയിലെ നമ്മുടെ സുറിയാനി വൈദീകർ കഠിനമായി പരിശ്രമിച്ചു . അതോടെ വിദേശികളായ മെത്രാന്മാർ കോപാകുലനായി നമ്മുടെ വൈദികരെ നിഷ്ടൂരം പീഡിപ്പിക്കുവാൻ ശ്രമിക്കുകയും ശിക്ഷണ നടപടികൾ എടുക്കുകയും ചെയുതു. നമ്മുടെ 7 യുവ നസ്രാണി വൈദീകർക്കു എതിരായി നടപടികൾ എടുക്ക പെട്ടവരിൽ ആദ്യ നടപടി നേരിട്ടത് ഞാറക്കൽ ശങ്കൂരിക്കൽ പൗലോസ് അച്ഛനായിരുന്നു . തുടർന്ന് മറ്റു 6 പേർക്കും നടപടികൾ നേരിടേണ്ടിവന്നു . അവരെ സുറിയാനി കത്തോലിക്ക സഭാ ചരിത്രത്തിൽ 7 വ്യാകുലങ്ങൾ എന്ന് അറിയപ്പെട്ടു . അതിൽ ഏഴാമത്തെ പഴയാറ്റിൽ പിതാവ് പിന്നീട് സ്വദേശി മെത്രാനായി നിയമിച്ചു . ഫാദർ റാൽഫേർ കരിപ്പശ്ശേരി CMI എഴുതിയ സഭയുടെ 11 സ്ഥാപകരും , ഏഴു വ്യാകുലങ്ങളും എന്ന ഗ്രന്ഥത്തിൽ പേജ് 25,26 ൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു .
ഞാറക്കൽ ശങ്കൂരിക്കൽ കുടുംബത്തിൽ നിന്നും വീരോചിത സേവനങ്ങൾ അനുഷ്ടിച് കടന്നുപോയ മറ്റു വൈദീകരായിരുന്നു ഫാദർ ഏലിയാസ് ശങ്കൂരിക്കൽ TOCD,ഫാദർ ജോസഫ് ശങ്കൂരിക്കൽ (S P അച്ചൻ ), ഫാദർ S L പോൾ ശങ്കൂരിക്കൽ M S F S , ഫാദർ Dr S L ആന്റണി ശങ്കൂരിക്കൽ S J ,ഫാദർ സെബാസ്റ്റ്യൻ ശങ്കൂരിക്കൽ , അമേരിക്കയിൽ ഇപ്പോൾ സേവനം ചെയ്യുന്ന ഫാദർ ജോർജ് ശങ്കൂരിക്കൽ.
സന്യാസിനിമാരായി ഞാറക്കൽ ശങ്കൂരിക്കൽ കുടുംബത്തിൽ നിന്നും നിരവതി പേർ സേവനം ചെയ്തിട്ടുണ്ട് . അവരിൽ പ്രമുഖർ മദർ ബെർക്‌മാൻസ് , മദർ മാർഗരറ്റ് C H F, മദർ മേരി ക്രൂസ് , മദർ ഗബ്രിയേൽ C M C, സിസ്റ്റർ ഒക്‌ടേവിയ C H F, സിസ്റ്റർ മിലാനി, സിസ്റ്റർ മേരി അസ്സീസ്സി, സിസ്റ്റർ ബ്രിട്ടോ , സിസ്റ്റർ ബ്രിജിത് , സിസ്റ്റർ ആനി ജോസ് , സിസ്റ്റർ റോസിലി F M M, സിസ്റ്റർ പാസ്കൽ C H F, സിസ്റ്റർ ഡൊമിനിസ് C H F തുടങ്ങിയവർ.
വൈപ്പിൻ കരയിൽ നിന്നും ഉളള ആദ്യ അഭിഭാഷകനായ Adv ലോനപ്പൻ ശങ്കൂരിക്കൽ, മകൻ പ്രൊഫസർ S L തോമസ് S B കോളേജ് ചങ്ങനാശ്ശേരിയും, ഫാദർ S L പോൾ MSFS, ഫാദർ Dr.S L ആന്റണി SJ എന്നിവർ സഹോദരങ്ങൾ ആയിരുന്നു . ഫാദർ S L പോൾ ശങ്കൂരിക്കൽ, ബോംബയിൽ നടന്ന ദിവ്യ കാരുണ്യ കോൺഗ്രസിന്റെയും പരിശുദ്ധ മാർപാപ്പ പോൾ ആറാമന്റെ ഇന്ത്യ സന്ദർശനത്തിന്റെയും മുഖ്യ സംഘടകൻ ആയി മാർപാപ്പയുടെ പ്രത്യേക ആദരവും പ്രശംസയും നേടിയിരുന്നു . ഞാറക്കൽ ശങ്കൂരിക്കൽ കുടുംബത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ, പോൾ ശങ്കൂരിക്കൽ (S S പോൾ - സണ്ണി ) ഇരിഞ്ഞാലക്കുട, 1960ൽ വെറ്റിനറി ഡോക്ടർ ആയതിനുശേഷം 1963ൽ MBBS കഴിഞ്ഞു, 1965 ൽ MD പാസ്സായി.. തുടർന്ന് നിരവധി ഡോക്ടർമാർ കുടുംബത്തിൽ ഇന്നു ഉണ്ടാവുകയും അവർ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സേവനം ചെയ്യുന്നു . ഞാറക്കൽ ശങ്കൂരിക്കൽ കുടുംബത്തിൽ നിന്നും ആദ്യമായി 1970 ൽ Phd ബിരുദം എടുത്ത Dr S L വര്ഗീസ് ശങ്കൂരിക്കൽ, സൗത്ത് അലബാമ, യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് ഡീൻ ആയി. Dr. Roy John Thomas Sankoorikal Phd, Nuclear Engineering at Framatome Inc, USA, Manoj Mathew Thomas IT architect, American Electric power AEP Columbia, Ohio USA.
ശങ്കരപുരി ആഗോള മഹാ കുടുംബത്തിന്റെ പേട്രൺ ഇന്ത്യയിലേ തൂത്തുക്കുടി, മംഗലാപുരം , മുംബൈ , ഗോവ തുറമുഖങ്ങളിൽ Dy. Chairman, Chairman എന്നീ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു പ്രശസ്ത സേവനം ചെയ്ത ഡോക്ടർ ജോസ് പോൾ ശങ്കൂരിക്കൽ, കേരള electricity വകുപ്പ് Chief Executive Engineer, KSEB Board member ആയിരുന്ന ജോസ് വർക്കി ശങ്കൂരിക്കൽ എന്ന് തുടങ്ങി നിരവധി പേർ വിദ്യാഭ്യാസ , സാംസ്‌കാരിക , ആരോഗ്യ , ഭരണ നിർവഹണ രംഗങ്ങളിൽ പ്രശംസനീയ സേവനം നടത്തിയിട്ടുണ്ട് .
ഞാറക്കൽ ശങ്കൂരിക്കൽ കുടുംബത്തിന്റെ ഉൽഭവവും, എല്ലാ കുടുംബ അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു കൊണ്ട് ള്ള കുടുംബ കൂട്ടായ്മയുടെ ഒരു ചരിത്ര ഗ്രന്ഥം, 5 വർഷത്തെ ഗവേഷണത്തിലൂടെ 2020 വർഷം പ്രസിദീകരിക്കുവാൻ സാധിച്ചു . നിലവിൽ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും ഇന്ത്യയിലും ആയി 209 കുടുംബങ്ങളും 490 അംഗങ്ങളും ഉളള ഞാറക്കൽ ശങ്കൂരിക്കൽ കുടുംബ ചരിത്രവും കുടുംബ കൂട്ടായ്മയുടെ പൂർവികരുടെ ഓർമകളും ഉൾകൊള്ളിച്ചു വെബ് സൈറ്റിൽ (www.sankoorikal.com), അംഗങ്ങളുടെ നിലവിലുള്ള വിശദ വിവരങ്ങളും ലഭ്യമാണ് .മണ്മറഞ്ഞു പോയ നമ്മുടെ പൂർവികരെ സ്മരിച്ചുകൊണ്ട് അവരുടെ മരണ വാർഷീക ദിനത്തിൽ ശങ്കൂരിക്കൽ ഫാമിലി കൂട്ടായ്മയുടെ whatsapp ഗ്രൂപ്പിൽ അവരുടെ ഓർമ ദിനം അറിയിച്ചു കൊണ്ട് പ്രാർത്ഥന അഭ്യർത്ഥനകളും നടത്തിവരുന്നു .
പ്രസിഡന്റ്
ജോയ് പോൾ ശങ്കൂരിക്കൽ
ഫോൺ 9947383973