×
Sankarpuri

Shankarathil Kudumbom

HomeShankarathil Kudumbom

                                                                               Family story  

                                   ശങ്കരത്തിൽ കുടുംബം-കുറവിലങ്ങാട്

                                                                                            ശങ്കരത്തിൽ കുടുംബം

 

അതിപുരാതനമായ ‘ശങ്കരപുരി’ മഹാകുടുംബത്തിൽനിന്നും ഉത്ഭവിച്ചതാണ് ശങ്കര ത്തിൽ കുടുംബം. വടക്കൻ പറവൂരിൽനിന്നും കുറവിലങ്ങാട്ടെത്തിയതാണ് നമ്മുടെ പൂർ വ്വീകർ. നാലാം ശതാബ്ദത്തിൽ വടക്കൻ പ്രദേശങ്ങളിലെ വർഗീയ ലഹളകളോ മെച്ചമാ യ ജീവിത സൗകര്യങ്ങൾ ആർജ്ജിക്കാനുള്ള മോഹമോ ആയിരിക്കാം പൂർവ്വീകരെ കു റവിലങ്ങാട്ടുനിന്നും തെക്കോട്ടുയാത്ര ചെയ്യാൻ പ്രേരിപ്പിച്ചത്. കുറവിലങ്ങാട്ടുനിന്നും പാ ണ്ടിയിലും കോന്നിയിലും തൊടുപുഴയ്ക്കടുത്തുള്ള ‘തലനാട്ടി’ലും താമസിച്ചതായാണ്.

 

ചരിത്ര സാക്ഷ്യം. തലനാട്ടുനിന്നും യാത്ര ചെയ്ത് പന്തളത്തുവന്ന് അന്നവിടെ ഭരണം നടത്തിയിരുന്ന ‘പന്തിരുകളത്തിൽ’ പോറ്റിമാരെ അഭയം പ്രാപിച്ചുവെന്നും, അവർക്ക് ക്ഷേത്രവും സഭ കൂടുന്നതിനുള്ള ഒരു ആസ്ഥാനമണ്ഡപവും അഭ്യാസമുറകൾ പഠിക്കുന്നതിനുള്ള കളരി കളും ഉണ്ടായിരുന്നുവെന്നും സാക്ഷിക്കുന്നു.

കായികവിദ്യകളിലും ആയുധാഭ്യാസത്തിലും അതിനിപുണരായിരുന്നു നമ്മുടെ പൂർ വ്വികർ, പലവിധമായ തുളുനാടൻ വിദ്യകളും കളരിപ്പയറ്റ് മുതലായവും അവർക്ക് വശ മായിരുന്നു. സ്വദേശികളെക്കാൾ ഉൽക്കർഷ പ്രാപിച്ച് അവരുടെ വിശ്വസ്തതയും സാ മർത്ഥ്യവും സൈനീകപ്രാഗത്ഭ്യവും നിമിത്തം പോറ്റിമാരുടെ സ്നേഹബഹുമാനങ്ങൾ ക്ക് പാത്രീഭൂതരായി. തൻനിമിത്തം ഭരണകാര്യങ്ങളിലും അവർ ശ്രദ്ധേയമായ സ്ഥാന ങ്ങൾ കരസ്ഥമാക്കി. തുടർന്ന് പന്തളം വിലയ്ക്കു വാങ്ങി അധികാരത്തിൽ വന്ന പന്തളം രാജാവും ഇവരെ സ്വീകരിക്കുകയും സ്ഥാനമാനങ്ങൾ നൽകുകയും ഭരണകാര്യങ്ങ ളിൽ പ്രധാന പങ്കാളികളാക്കുകയും ചെയ്തു.

പന്തളത്തുവന്ന നമ്മുടെ പൂർവ്വീകർ പന്തളത്തു രാജാക്കന്മാരെയാണ് അഭയം പ്രാപിച്ചത് എന്നുള്ള പാരമ്പര്യമാണ് പ്രബലമായിട്ടുള്ളത്. പന്തളം രാജാക്കന്മാർ നമ്മുടെ പൂർ വ്വീകർക്ക് പണിക്കർ, പിരമ്പർ, തരകൻ എന്നിങ്ങനെ പദവികൾ നൽകി ആദരിച്ചു. അ വർ വിശ്വസ്ഥന്മാരും ഏതു മാറാരോഗങ്ങൾക്കും ചികിത്സാവിദഗ്‌ധരുമായിരുന്നു. മന്ത്ര തന്ത്രാദികളും വശപ്പെട്ടിരുന്നു.

തലനാട്ടുനിന്നെത്തിയവരാകയാൽ തലയനാട്ടുകാരെന്നു വിളിക്കപ്പെടുന്നു. പന്തളം പ ത്തനംതിട്ട റോഡിൽ കടയ്ക്കാടു എന്ന സ്ഥലത്തുനിന്നും 200 വാരമാറി ‘പൂർവ്വീകരായ 5 പിതാക്കന്മാരുടെ കബറിടം സ്ഥിതി ചെയ്യുന്നു. കുടുംബത്തിലെ ‘തല’ ആയവർ അ ന്ത്യവിശ്രമം കൊള്ളുന്നതിനാൽ ഈ പേരുണ്ടായി എന്നും കരുതുന്നുണ്ട്. ഈ കല്ലറകൾ ചെങ്കല്ലുകൊണ്ട് കുമ്മായം ചേർക്കാതെ പണിതിട്ടുള്ളതും ക്രിസ്ത്യൻ കല്ലറകളെപ്പോ ലെ കിഴക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നതും ആകുന്നു. കല്ലറയുടെ പടിഞ്ഞാറുവശ ത്ത് “മാർത്തോമ്മൻ കുരിശടയാളങ്ങൾ കൊത്തിയിട്ടുള്ളതും പഴയ ‘നാനം മോനം” ലി പിയിൽ മേലെഴുത്ത് ഉള്ളതും ആയിരുന്നു.

ഭക്തജനങ്ങൾ ഈ കല്ലറകളിൽനിന്നും വെട്ടുകല്ലിന്റെ അംശം ശേഖരിച്ച് വീടുകളിൽ കൊണ്ടുപോയി രോഗവും മറ്റ് പകർച്ചവ്യാധികളും വരാതിരിക്കാനായി സൂക്ഷിക്കുക പ തിവായിരുന്നു. തൻനിമിത്തവും കാലപ്പഴക്കം കൊണ്ടും കല്ലറകൾക്കു കേടുപാടു സംഭ വിച്ചതിനാൽ പഴയകല്ലറകൾ കാണത്തക്കവണ്ണം ചുറ്റും ഭിത്തികെട്ടി അവയെ സൂക്ഷിച്ചിരുന്നു.

ഈ കല്ലറകളിൽ നിത്യം വിളക്കു വയ്പ്‌പ് പിതൃക്കൾക്കുവേണ്ടി പ്രാർത്ഥന കൂടാതെ പ രിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ദൈവാലയത്തിൽ മാസ ത്തിന്റെ രണ്ടാം ശനിയാഴ്‌ചയും നാലാം ശനിയാഴ്ചയും വിശുദ്ധ കുർബ്ബാനയും ധൂപ പ്രാർത്ഥനയും നടത്തുന്നു. ആണ്ടുതോറും കുംഭമാസം 9-ാം തീയതി വി.കുർബാന, ക ല്ലറയിൽ ധൂപംവയ്പ്, നേർച്ചവിളമ്പ് എന്നിവ അതിപുരാതനകാലം മുതൽ നടത്തിവരു ന്നു. പെരുന്നാളിനോടനുബന്ധിച്ച് ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന വിശ്വാസികളുടെ ‘തീർത്ഥാടകസംഘങ്ങൾക്ക്’ സ്വീകരണം ഇവ നട ത്തുന്നുണ്ട്.

‘യഹൂദന് ജറുശലേം’ എന്നപോലെ സ്വദേശത്തും ലോകത്തിന്റെ നാനാഭാഗങ്ങളി ലും കഴിയുന്ന കുടുംബാംഗങ്ങളും ജാതിമതഭേദമില്ലാതെ വിശ്വാസികളും കുംഭം ഒൻപ തിലും പെരുന്നാൾ ദിനങ്ങളിലും എത്തിച്ചേരുന്നു. പുണ്യപിതൃക്കളുടെ മദ്ധ്യസ്ഥതയിൽ അഭയം തേടി എത്തുന്നവർക്ക് അത്ഭുതരോഗസൗഖ്യവും ഉദ്ദിഷ്ടകാര്യനിവൃത്തികളും സാധാരണമാണ്. പിതാക്കന്മാരുടെ കാവലും കരുതലും അനുഗ്രഹങ്ങളും നിത്യാനുഭവ ങ്ങളാണ്. തലയനാട്ട് പിതാക്കന്മാർ, തലയനാട്ട് അപ്പുപ്പന്മാർ എന്ന വിളിക്കുമുമ്പിൽ ദൈ വാനുഗ്രഹങ്ങൾ സിദ്ധിക്കുന്നവരുടെ സംഖ്യ നിത്യം വർദ്ധിച്ചുവരുന്നതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. പരിശുദ്ധ പിതാക്കന്മാരിലൂടെ കൈമാറ്റപ്പെടുന്ന ദൈവീക പുണ്യ ങ്ങളും സിദ്ധികളുമാണ്. ‘കുടുംബത്തിന്റെ ഐശ്വര്യം’ എന്ന് നിസംശയസാക്ഷ്യമാണ്. തലയനാട്ടു പിതാക്കന്മാരെപ്പറ്റിയുള്ള അനുഭവങ്ങൾ ധാരളമാണ്.

നമ്മുടെ പൂർവ്വികർ ‘കുറവിലങ്ങാട്ടെ’ പെരുന്നാളിന് മുടക്കം കൂടാതെ പോയിവരുമാ യിരുന്നുവെന്ന് പാരമ്പര്യമുണ്ട്. കുടുംബത്തിലെ ആചാര്യന്മാർ ശങ്കരപുരിയിലായ ചന്ദ്ര ത്തിൽ കുടുംബവുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നുവെന്നും ചരിത്ര സാ ക്ഷ്യമുണ്ട്.തലയനാട്ട് കബറടങ്ങിയ പിതാക്കന്മാരുടെ സന്തതിപരമ്പരകൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി ശാഖോപശാഖകളിലായി ജീവിക്കുന്നു. കുടുംബാംഗങ്ങൾ താമസിക്ക ന്ന ഇടങ്ങളിലെ സ്ഥലനാമങ്ങളുടെ നാമങ്ങളിലാണ് കൂടുതലും വിളിപ്പേരുകൾ ഉണ്ടായി ട്ടുണ്ട്.

അഞ്ചുവർഷം കൂടുമ്പോൾ ‘ശങ്കരത്തിൽ ആഗോള കുടുംബസംഗമം’ വിവിധ സ്ഥല ങ്ങളിലായി നടത്തിവരുന്നു. കുടുംബത്തിൻ്റെ രക്ഷാധികാരിയായി മലങ്കര ഓർത്തഡോ ക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത മുഖ്യ നേതൃത്വം നൽകിവരു ന്നു. വിവിധ സഭകളിലായി 25-ൽ പരം വൈദീകസ്ഥാനികൾ ലോകത്തിന്റെ നാനാഭാഗ ങ്ങളിലായി സേവനം അനുഷ്ഠിക്കുന്നു. കുടുംബസംഗമങ്ങളിൽ എല്ലാവരും ഒന്നു ചേർ ന്ന് പ്രവൃത്തിക്കുന്ന പാരമ്പര്യമാണുള്ളത്.

ശങ്കരപുരി മഹാകുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ അഭിമാനിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

തലയനാട്ട് അന്ത്യവിശ്രമം കൊള്ളുന്ന പുണ്യപിതാക്കന്മാരെപ്പറ്റി കുടുംബത്തിന്റെ അ ഭിമാനവും കവിയും എഴുത്തുകാരനും പ്രഭാ,കനുമായിരുന്ന കായംകുളം ശ്രീ. എവി മാ ത്യു രചിച്ച തലയനാടു കീർത്തനത്തിലെ ചില വരികൾ ചുവടെ ചേർക്കുകയാണ്.




                                                          തലനാടുകീർത്തനം

തലനാടേ! വാഴുക! മാന്യ

കുലമൊന്നിനു പൂർവ്വികമായ

തറവാടേ! നിർമ്മലവീടേ!

കുറവെന്യേ കുറൊടു നീണാൾ

ഒരു കാലത്തുത്തരപറവൂർ

പുരിയിങ്കൽ നിന്നിഹവന്ന വരഭൂസുര ഭവനോ-

ത്തരമാനസർ വാഴവു നിന്നിൽ

മുഖമാന്ത്രിക മുത്തമ വൈദ്യം

സുഖദായക മാർമ്മിക കലയും

അകളങ്കിതമാർന്നതു മൂലം

പുകളായവർ നേടി പലേടം

കുരിശിൽ തിരുവുടലേൽപ്പിച്ച

കരുണക്കടലിന്റെയിരമ്പൽ

അരുമത്തിരു ശിഷ്യൻ തോമ-

സ്സുരുവിട്ടതു കേട്ടുവശായി,

തിരു രക്ഷക മാറിട മുറിവിൽ

പരിശോധന ചെയ്‌ത കരത്താൽ

വരഭൂസുര ഗേഹം പശ്ചാൽ

പരിശുദ്ധ മതത്തേ മുത്തി,

മതഭേദന കാരണമുടനേ

മതിമാന്യതയെഴുമവരവിടം

ധൃതധീരതയോടു വെടിഞ്ഞു

ഗതിയാർന്നഥ തെക്കോട്ടായി…

അതുകാലം പാണ്ടിയിൽനിന്നും

യതിവര്യത പൂണ്ട നരേന്ദ്രർ

പ്രതിമാത്ര പ്രതീക്ഷാധീനം

സ്ഥിതിചെയ്താർ കോന്നിയിലെങ്ങോ

തദനന്തരമായവർ വന്നീ

വിദിതോത്ഭവ പന്തളസീമ്ന്നി

പ്രഥിതം നരപാലന ധർമ്മം

പതിവായ് നിറവേറ്റി വരുമ്പോൾ

ഇവർ നമ്മുടെ പൂർവ്വികർ നിത്യ

സ്മരണീയത രാജഗൃഹത്തിൽ

അവിഭേദം നേടിയമൂലം

നരനായക കൃപയിലുയർന്നാർ

രോഗ ചികിത്സാ ധർമ്മപഥം

സകലേന’ ഗ്രഹിച്ചുവരാം

ലോകഗുരുക്കളിലാദരവാ

ഭുകമിതാക്കളിലുലവായി.

യുദ്ധോചിത മെയ്യഭ്യാസ-

സിദ്ധികളവയെയുമവിടെയവർ

സിദ്ധന്മാർ, നരപാലകർതൻ മദ്ധ്യേ കാട്ടിശ്ശോഭിച്ചാർ..

അങ്ങനെ വാണവസാനിച്ച

മംഗലപതി ദേവതമാരാം

അംഗനമാരമ്മച്ചികളും

പുംഗവരാം ഗൃഹനായകരും

കുടികൊണ്ടരുളും കബറുകളെ

അടിമുടി നമ്മൾ നമിക്കേണം

ഉടയവരോടവർ പേർക്കായി

കടപൊരുതിക്കായ് പ്രാർത്ഥിക്കാം

ഇക്കബറിട സീമനിവാഗ്വോ-

രിക്കാണും നമ്മുടെയെല്ലാം

ഉൽക്കർഷിത ജന്മദരാണെ

ന്നെക്കാലവുമോർക്കണമീ നാം

ജീവിതത്തിന്റെ പ്രതിസന്ധികളിലും അഭിസന്ധികളിലും ഇന്നും പുണ്യപിതാക്കന്മാ രുടെ അനുഗ്രഹങ്ങൾ ആശ്രയിക്കുന്നവർക്കെല്ലാം സിദ്ധിക്കുന്നുവെന്നത് “ദൈവാനുഗ്ര ഹമാണ്, കുടുംബത്തിന്റെ പുണ്യമാണ്.

തയ്യാറാക്കിയത് :

ഫാ. യോഹന്നാൻ ശങ്കരത്തിൽ (പ്രസിഡന്റ്)

ശങ്കരത്തിൽ ഗ്ലോബൽ കുടുംബസംഗമം