×
Sankarpuri

Thumpamon Kalayil Family History

HomeThumpamon Kalayil Family History
ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

ശങ്കരപുരി കാലായിൽ തുമ്പമൺ കുടുംബയോഗം

(Estd 1962)

തുമ്പമൺ

പൂർവ്വ ദിവസങ്ങളെ ഓർക്കുക. നിന്റെ പിതാവിനോട് ചോദിക്കാം. അവൻ അറിയിച്ചു തരും. (ആവർത്തനം: 32: 7).


ക്രിസ്തുശിഷ്യനായ തോമസ് അപ്പോസ്തോലൻ എ.ഡി. 52-ൽ കൊടുങ്ങല്ലൂർ വന്ന് സുവിശേഷം പ്രസംഗിച്ചതിന്റെ ഫലമായി, 32 ഇല്ലക്കാർ സ്നാനം സ്വീകരിച്ചു. അതിൽ പ്രമുഖരായ ശങ്കരപുരി കുടുംബക്കാർ, ഹിന്ദുക്കളുടെ എതിർപ്പ് മൂലം അവിടം വിട്ട് ഏറ്റുമാനൂർ ക്ഷേത്ര അധികാരികളുടെ സമ്മത പ്രകാരം, ക്ഷേത്ര പരിസരത്ത് സ്ഥലം നൽകി പാർപ്പിച്ചു. അവരുടെ കുറവ് പരിഹരിച്ചു . അങ്ങനെ ആ സ്ഥലത്തിന് കുറവ്= വിലക്കൽ =നാട് അഥവാ കുറവിലങ്ങാട് ആയി പരിണമിച്ചു. കുറവിലങ്ങാട് പള്ളി സ്ഥാപിച്ചശേഷം പിതാക്കന്മാർ പള്ളിയുടെ തെക്കുവശം താമസം ഉറപ്പിച്ചതിനാൽ തെക്കേടം എന്നും പേര് സിദ്ധിച്ചു. നമ്മുടെ പൂർവികന്മാർ കൃഷിയും വാണിജ്യവും നടത്തുവാൻ ദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി പാർക്കുവാൻ തുടങ്ങി. അങ്ങനെ കുടുംബത്തിലെ പൂർവികർ പന്തളത്ത് എത്തി. പന്തളം രാജാവിനെ കണ്ടു തങ്ങൾക്ക് താമസത്തിനും കൃഷിക്കും സ്ഥലം അനുവദിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് പുണ്യഭൂമിയായ പന്തളത്തിന് ഫലഭൂവിഷ്ടമായ തുമ്പമൺ പ്രദേശം ദാനമായി കൊടുത്തു.

തുമ്പമൺ കാലായിൽ കുടുംബം

ശങ്കരപുരി കുടുംബത്തിലെ ബന്ധുക്കളായ രണ്ടു പിതാക്കന്മാർ, അച്ചൻകോവിൽ ആറിനടുത്ത് വടക്കുവശം തുമ്പമൺ വടക്കേക്കര എത്തുകയും അതിൽ വർക്കി എന്ന് പിതാവ് വടക്കുംനാഥ ക്ഷേത്രത്തിന് വടക്ക് കാലായിൽ പുരയിടത്തിലും (കൃഷിയിടം) കുര്യൻ എന്ന പിതാവ് ചേന്നീർകര, പുന്നൂരെത്തും താമസം ഉറപ്പിച്ചു. അവരുടെ തലമുറക്കാർ തുമ്പമൺ കാലായിൽ കുടുംബം. നിരണം രാജാക്കന്മാർ എഴുതിയ "നിരണം ഗ്രന്ഥാവലിയിൽ "കുടുംബക്കാർ കൃഷിവലന്മാരും ദൈവഭക്തിയുള്ളവർ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ആരാധനയ്ക്കായി കടമ്പനാട് പള്ളിയിലും, തുമ്പമൺ വലിയ പള്ളിയിലും പോയിരുന്നു . പിൽക്കാലത്ത് തുമ്പമൺ വടക്കേക്കര ഇമ്മാനുവേൽ പള്ളിയിലും പോയിരുന്നു.

കാലായിൽ കുടുംബയോഗം

ഭവനങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് പതിവായി കൂടിയ കൂട്ടായ്മ, ഒരു കുടുംബയോഗമായി. 1962- ൽ, ആദ്യ യോഗം വാലുകാലായിൽ ശ്രീ വർഗീസ് എന്ന പിതാവിന്റെ അധ്യക്ഷതയിൽ കൂടി. ശ്രീ. ഈ. എബ്രഹാം (സെക്രട്ടറി ), ശ്രീ. ലുക്ക് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. 14 ശാഖകളിലായി 120ൽ പരം കുടുംബങ്ങൾ അന്ന് ഉണ്ടായിരുന്നു. കാലങ്ങളായി യോഗം കൃത്യമായി നടന്ന് വരുന്നു.

കാലായിൽ കുടുംബ ചരിത്രം

യെശ:ശരീരനായ ആഞ്ഞിലി വിളയിൽ തോമസ് സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ച കുടുംബ ചരിത്രരേഖകൾ ക്രോഡീകരിച്ച് റവ. ടി . സി ജോൺ പ്രസിഡണ്ടായും ഡോക്ടർ ജോസ് എബ്രഹാം കൺവീനർ ആയും ഉള്ള ചരിത്ര കമ്മറ്റി, 2005- ൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഡോക്ടർ ഐസക് ഫിലോക്സിനോസ് , ബിഷപ്പ് സാം മാത്യു എന്നീ തിരുമേനിമാർ പ്രകാശന കർമ്മം നിർവഹിച്ചു.

ശങ്കരപുരി കുടുംബ ഭാരവാഹികളായ ശ്രീ. പി. എം. ജോസഫ്, ശ്രീ തോമസ് കണ്ണന്തറ, ശ്രീ ജോസഫ് മാണി ആവിയിൽ എന്നിവർ സംബന്ധിച്ചിരുന്നു. ഡോക്ടർ മാത്യൂസ് മാർ മ ക്കാറിയോസ് എപ്പിസ്കോപ്പ് , കാലായിൽ കുടുംബാംഗമായ റവ. ഡോക്ടർ വർഗീസ് മത്തായി 2011 - ൽ മാർത്തോമ സഭയിൽ ഒരു മേൽപ്പട്ടക്കാരനായി അഭിഷിക്തനായി. കുടുംബയോഗത്തിന്റെ വകയായി സ്വീകരണവും സമ്മേളനവും നടത്തപ്പെട്ടു.

കുടുംബയോഗം സുവർണ്ണ ജൂബിലി 2012

1962 ൽ ആരംഭിച്ച യോഗത്തിന്റെ സുവർണ്ണ ജൂബിലി 2012-ൽ നടത്തപ്പെട്ടു. സ്മാരക ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

സുവർണ്ണ ജൂബിലി സ്മാരക മന്ദിരം 2013

ജൂബിലി ആസ്ഥാനമന്ദിര തുമ്പമൺ വടക്ക് ഇന്ദിരാ നഗറിൽ 2013 - ൽ യാഥാർത്ഥ്യമായി .

കാലായിൽ ശ്രീ. ഈ. എബ്രഹാമിന് ആദരവ്

ആദ്യകാല സെക്രട്ടറിയും (founder സെക്രട്ടറി) ഇപ്പോൾ പേട്രൺ ആയിരിക്കുന്ന കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിൽ 2020- ൽ ആദരിച്ചു.

കുടുംബയോഗം Present Status

പ്രസിഡന്റ് റവ. ജോൺ എൻ എബ്രഹാമിന്റെയും, കുടുംബാംഗങ്ങളായ മറ്റു പട്ടക്കാരുടെയും, നേതൃത്വത്തിൽ ക്രെമമായി പ്രാർത്ഥന , രോഗികളെ സന്ദർശിക്കൽ, സാമ്പത്തിക സഹായങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഇവ നടത്തി വരുന്നു. വാർഷിക സമ്മേളനങ്ങൾ ക്രമമായി നടത്തിവരുന്നു. ശങ്കരപുരി മഹാകുടുംബം സമ്മേളനങ്ങളിലും പങ്കെടുത്തു വരുന്നു.
ഇപ്പോൾ ഈ കുടുംബത്തിലെ ഡോക്ടർ ജോസ് അബ്രഹാം, മൂലകുടുംബമായ ശങ്കരപുരി മഹാ കുടുംബത്തിന്റെ വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുന്നു .

കാലായിൽ കുടുംബത്തിന് ലഭിച്ച ദൈവകൃപകൾക്കായി സ്തോത്രം.

പ്രസിഡണ്ട് റവ. ജോൺ എബ്രഹാം
സെക്രട്ടറി ശ്രീ. കെ.എം. ജോൺ കാലായിൽ
    ഡോക്ടർ ജോസ് അബ്രഹാം കാലായിൽ