×
Sankarpuri

Family Branches

HomeFamily Branches
ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

- തട്ടുങ്കൽ സഖറിയ മാണി ഐ.ആർ.എസ്സ്.

അവതാരിക


യേശുവിന്റെ ശിഷ്യൻ തോമാശ്ലീഹാ മലയാളക്കരയിൽ 6700-ലധികം ബ്രാഹ്മണരെ യേശു വിന്റെ ഉപദേശങ്ങൾ പഠിപ്പിച്ച് സ്നാനപ്പെടുത്തിയെന്ന് നസ്രാണികളുടെ റമ്പാൻ പാട്ടിലു ണ്ട്. റമ്പാൻ പാട്ട് കെട്ടുകഥയാണെന്ന് കേരളത്തിലെ ചുരുക്കം ചില ചരിത്രകാരന്മാർ എഴുതിയിരിക്കുന്നു. പുരോഹിതകർമ്മങ്ങൾക്ക് പാലയൂർ ഗ്രാമക്കാരായ ശങ്കരപുരി, പക ലോമറ്റം, കള്ളി, കാളിയാങ്കൽ (കാളികാവ്) എന്നീ നാലു ബ്രാഹ്മണകുടുംബങ്ങൾ തെര ഞ്ഞെടുക്കപ്പെട്ടു. അവയിൽ ആദ്യം പട്ടക്കാരെ വാഴിച്ചത് ശങ്കരപുരി കുടുംബത്തിൽ നിന്നാ യിരുന്നു. മുസിരിസ് തുറമുഖത്തിൻ്റെ വ്യാപാര കേന്ദ്രങ്ങളും ചേര രാജാവിൻ്റെ തലസ്ഥാ നവും ഉൾപ്പെട്ട പ്രദേശം ബി.സി. കാലഘട്ടത്തിൽ തന്നെ മകോതേവരപട്ടണം എന്ന് പ്രസി ദ്ധമായിരുന്നു. ഒരു പഴയ പാട്ടിൽ എഴുതിയിരിക്കുന്നത് തോമാശ്ലീഹാ ശങ്കരപുരിയിൽ ഇരുന്നു എന്നാണ്. അതിൻ്റെ അർത്ഥം തോമാശ്ലീഹാ ശങ്കരപുരി എന്ന കുടുംബത്തിൽ താമസിച്ചു എന്നാണ്. ശങ്കരപുരിക്കാർക്ക് ചില പ്രത്യേക അധികാരങ്ങൾ ഉണ്ടായിരുന്നതി നാൽ, ചേര രാജാക്കന്മാർ തോമാശ്ലീഹായ്ക്ക് അവരുടെ ഇല്ലത്ത് താമസിക്കാൻ അനുവാദം കൊടുത്തു. മേൽപ്പറഞ്ഞ നാലു ഇല്ലക്കാർ വിവാഹബന്ധത്തിലൂടെ അരക്കിട്ടുറപ്പിച്ച “കൂറ്റു കാരാ'യി അറിയപ്പെട്ടു. ആ നാലു ഇല്ലക്കാർക്ക് പ്രാമാണിത്വം ഉണ്ടായിരുന്ന കുറവില ങ്ങാട് മർത്ത മറിയം പള്ളിയും “കൂറ്റുകാരുടെ പള്ളി" എന്ന് പിൽക്കാലത്ത് പ്രസിദ്ധമായ തിന്റെ പശ്ചാത്തലം അതാണ്.

ഇംഗ്ലീഷ് പുരാവസ്തു‌ ഗവേഷകർ 1996-97 വർഷങ്ങളിൽ ഈജിപ്റ്റിൽ നിന്നും കണ്ടെടുത്ത ഒരു ഗ്രീക്കു നാടകത്തിൽ മലയാളക്കരയിലെ തോമാക്രിസ്ത്യാനികളുടെ ഖോർബോൺ എന്ന് പേര് നൽകിയ ഒന്നാം നൂറ്റാണ്ടിലെ കുർബാനയുടെ ഭാഗമുണ്ടെന്ന് തെളിയിച്ചത് ഈ അവതാകരനാണ്. പ്രസ്‌തുത ഗവേഷണത്തിന് പതിനാറു വർഷം വേണ്ടി വന്നു. 2020 മാർച്ചിൽ ആ ഗവേഷണത്തിന്റെ സംപൂർണ്ണ പഠനം ഇംഗ്ലീഷിൽ എഴുതിയ ഒരു ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ അവതാരികയുടെ മൂന്നു അനുബന്ധങ്ങൾ ഇതിനോട് ചേർത്ത് വായിക്കേണ്ടത് അനിവാര്യമാണ്. ഒന്നാം നൂറ്റാണ്ടിലെ കുർബാന യിൽ എഴുപത്തി ഒമ്പത് സംസ്കൃത പദങ്ങളും ഇരുപത്തി അഞ്ച് മലയാള പദങ്ങളും, ഇരു പത്തി ഒമ്പത് ഗ്രീക്കു പദങ്ങളും, യേശു, ഈശോ, മർത്തമറി, തൂമ (തോമ) എന്ന നാമങ്ങൾ ഉൾപ്പെട്ട പന്ത്രണ്ട് അറമായ പദങ്ങളും തോമാശ്ലീഹായുടെ പാരമ്പര്യം ശക്തമായ ചരിത്ര മാണെന്ന് തെളിവു നൽകുന്നു.

അക്കാലത്തെ ദേവാലയത്തിൻ്റെ പേര് തേർമന (വിശ്വാസത്തോടെ പ്രാർത്ഥിക്കാനുള്ള വലിയ ആലയം) എന്നായിരുന്നു. ദേവാലയത്തിൻ്റെ മുമ്പിൽ ഒരു കുരിശ് സ്ഥാപിച്ചിരുന്നു. യേശുവിനെ തറച്ച കുരിശിന് ഗ്രീക്ക് സുവിശേഷങ്ങളിൽ ഉപയോഗിച്ചിട്ടുള്ള പേര് ക്രാനിയു (KRANIOU) എന്നാണ്. അതേ പേരാണ് ഈ ഗ്രീക്ക് നാടകത്തിലും ഉൾപ്പെടുത്തിയിരിക്കു ന്നത്. ക്രാനിയൂവിൻ്റെ മലയാളമാണ് തലയോടിടം എന്നത്. തോമാശ്ലീഹായുടെ പിൻതു ടർച്ചക്കാരായ സുറിയാനി സഭകൾ കർത്താവിൻ്റെ കുരിശിനെ ഗോഗുൽത്താ / ഗാഗുൽത്താ എന്ന് വിളിച്ച് വരുന്നു. പാശ്ചാത്യസഭകൾ അതിന് ലത്തീൻ ഭാഷയിൽ കാൽവരി എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും കാൽവരി എന്ന് ഉപയോഗിച്ചു വരുന്നു.

ഖരീതിയോൺ എന്ന പേരിലാണ് ഈ ഗ്രീക്കു നാടകം അറിയപ്പെടുന്നത്. ഈ ഗ്രീക്കു നാടകത്തിലെ നായികയുടെ പേരാണ് ഖരീതിയോൺ. ഈ നാടകത്തിന്റെ സാമാന്യം വിശ ദമായ പഠനം അനുബന്ധം ഒന്നിലെ മലയാള ലേഖനത്തിലുണ്ട്. ഇനി ഒരു ചരിത്രകാരനും എതിർക്കാൻ സാധിക്കാത്ത രേഖയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ചുരുക്കമായി പറഞ്ഞാൽ തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽ മലയാളക്കരയിൽ വന്ന് കൃസ്‌തുവിൻ്റെ മതം സ്ഥാപി ച്ചുവെന്നത് ഐതീഹ്യമല്ല, ശരിയായ ചരിത്രമാണ് എന്ന് ഈ നാടകത്തിന്റെ രേഖ തെളി യിച്ചു കഴിഞ്ഞു. ഒന്നാം നൂറ്റാണ്ടിലെ കുർബാനയിൽ ഓർക്കുന്ന ഒരേ ഒരു ശിഷ്യൻ തോമാ ശ്ലീഹായാണ്. ഈ തെളിവുകളെല്ലാം പാശ്ചാത്യലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അത് സംബന്ധമായ പ്രധാനപ്പെട്ട രേഖകളാണ് അനുബന്ധം 2, 3 എന്ന നമ്പറുകളിൽ ചേർത്തി രിക്കുന്നത്.

പെരിയാറു മുതൽ കല്ലടയാറു വരെയുള്ള നദികളുടെ പരിസരപ്രദേശങ്ങളിൽ പുതിയ താവളങ്ങൾ കണ്ടെത്താനിടയായി. അത് എ.ഡി. മൂന്നാം നൂറ്റാണ്ടിനു ശേഷമായിരുന്നു. ശങ്കരപുരിയുടെ ശാഖകൾ പല പ്രദേശങ്ങളിലും പട്ടണങ്ങളും അങ്ങാടികളും ഗ്രാമങ്ങളും പണിതു ഉയർത്തിയതിൻ്റെ ചരിത്രമാണ് ശങ്കരപുരിയുടെ ശാഖകൾ നമുക്ക് നൽകുന്നത്. ആ ശാഖകൾ വ്യാപിച്ചിടത്തെല്ലാം കൃഷിയും വ്യാപാരവും വിദ്യാഭ്യാസവും ശക്തിപ്പെടാനി ടയായി. നാട്ടുരാജാക്കന്മാർ അവരെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു.

ആദ്യം പെരിയാർ എന്ന നദിയെ അടുത്ത് അറിയേണ്ടതുണ്ട്. ആ നദിയുടെ പഴയ പേര് ചൂർണ്ണി എന്നായിരുന്നു. ഗ്രീക്കുകാർ അതിനെ സോളിക്കസ് (Psolichus) എന്ന് വിളിച്ചു. അതിന്റെ അർത്ഥം മണൽപ്പൊടി നിറഞ്ഞ നദി എന്നാണ്. കപ്പലുകൾ കടലിൽ നങ്കൂരം ഇട്ട് കിടക്കേണ്ടിയിരുന്നു. ചരക്കുകൾ വള്ളങ്ങളിൽ ഇറക്കി, ചൂർണ്ണിയുടെ കരയിൽ സ്ഥിതി ചെയ്തിരുന്ന മുസി രീസ് തുറമുഖത്ത് കൊണ്ടു ചെന്ന് നികുതി കൊടുത്ത ശേഷം തുറ മുഖം സ്ഥിതിചെയ്തിരുന്ന മകോതേവര പട്ടണത്തിൽ ഉൾപ്പെട്ട മലയാളംകര, ചൂർണ്ണിക്കര, പാലയൂർ, കുന്നംകുളം, ചൊവ്വര, പറവൂർ, കാലടി, മലയാറ്റൂർ, അങ്കമാലി, പുത്തൻവേലിക്കര, ചാലക്കുടി, എയ്യൽ തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും, പാശ്ചാത്യരാജ്യങ്ങളിലേക്ക് കയറ്റി അയക്കേണ്ട അറുപത്തി നാലിനം സുഗന്ധദ്രവ്യങ്ങൾ, ആനക്കൊമ്പ്, ചൈനക്കാരുടെ സിൽക്ക് എന്നിവ ശേഖരിച്ച് കപ്പലുകളിൽ കൊണ്ടെത്തിക്കുകയും ചെയ്തിരുന്നു. ഈ വ്യാപാരകേന്ദ്രങ്ങളിലെല്ലാം തോമാക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നു.

കേരളത്തിൽ ബി.സി. അഞ്ചാം നൂറ്റാണ്ടിന് മുമ്പ് കുടിയേറിയ ബ്രാഹ്മണരുടെ ഭാഷ സംസ്ക തമായിരുന്നു. എന്നാൽ വിദേശവ്യാപാരത്തിന് ഗ്രീക്കു ഭാഷ അനിവാര്യമായിരുന്നു. ഈ ഭാഷകൾ എല്ലാം തന്നെ മലയാളഭാഷയെ സ്വാധീനിച്ചിരുന്നു. മകോതേവര പട്ടണത്തിന്റെ ഭാഗമായിരുന്ന മലയാളങ്കരയിലെ (മലങ്കര എന്ന് പിന്നീട് ചുരുക്കപ്പേരിൽ അറിയാനിടയാ യി) ദേവാലയത്തിൽ മൂവ്വായിരത്തോളം തോമാക്രിസ്‌ത്യാനികൾ പങ്കെടുത്തു എന്ന ചരിത്രം റമ്പാൻ പാട്ടിലുണ്ട്. തോമാശ്ലീഹായിൽ നിന്നു ആദ്യമായി ക്രിസ്‌തുമതം സ്വീകരിച്ചത് ചേര രാജ കൂടുംബത്തിലെ അംഗങ്ങൾ ആയിരുന്നു. യഹൂദന്മാർ അല്ലാത്തവരെ സ്നാന പ്പെടുത്താനാണ് യേശു തന്റെ ശിഷ്യന്മാരെ അന്ന് അറിയപ്പെട്ടിരുന്ന രാജ്യങ്ങളിലേക്ക് അയ ച്ചത്. അല്ലാതെ യഹൂദന്മാരെ അന്വേഷിച്ച് തോമാശ്ലീഹ വന്നു എന്നും അവരെയാണ് ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനികൾ ആക്കിയതെന്നും അബ്രഹാം ബെൻഹർ എന്ന പേരിൽ ഒരു ഗവേഷകൻ എഴുതിയിരിക്കുന്നു. അത് വേദ പുസ്‌തകത്തിലെ സൂചനകൾക്കെതിരാ ണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം അവസാന ഭാഗത്ത് യേശു ശിഷ്യന്മാരെ അധി കാരം നൽകി അയച്ചത് യഹൂദന്മാർ അല്ലാത്തവരെ കണ്ടെത്തി അവരുടെ ഇടയിൽ ക്രിസ മതം പ്രചരിപ്പിക്കാനാണ്. ഗ്രീക്കു ഭാഷയിൽ യഹൂദരല്ലാത്തെ ജാതികളെ പരാമർശിക്കുന്ന “എന്റോസ്” എന്ന് പദം ആണ് ഉപയോഗിച്ചിരുന്നത്. അതിന് എതിരായിട്ട് യഹൂദന്മാരെ അന്വേഷിച്ചു ശിഷ്യന്മാർ പോയി എന്ന ധാരണയിൽ ചരിത്രമെഴുതിയത് തെറ്റാണ്. നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള തെളിവുകൾ അനുസരിച്ച്, 0.001% യഹൂന്മാർ മാത്രമാണ് സാഹചര്യവശാൽ മകോതേവര പട്ടണത്തിൽ ക്രിസ്‌ത്യാനികളായത്. അതായത് ക്രിസ്ത്യാനിക ളായ മൂവ്വായിരം പേരിൽ നാൽപ്പത് യഹൂദന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചൂർണ്ണി നദിയും പരിസരവും ഏതോ പ്രകൃതിക്ഷോഭത്തിൽ നാശോന്മുഖമായി തീർന്നു. റോമൻ വ്യാപാരം വളരെ കുറഞ്ഞു. തോമാക്രിസ്ത്യാനികൾ മറ്റു പ്രദേശങ്ങളിലേക്ക് മാറാൻ നിർബന്ധിതരായി. നാലില്ലക്കാർ വേമ്പനാട്ടു കായലിലൂടെ സഞ്ചരിച്ച് ഏറ്റുമാനൂരിലെ ത്തി. അവിടെ നിന്നും കടുത്തുരുത്തി വഴി കുറവിലങ്ങാട് ദേശത്ത് കുടിയേറിപ്പാർത്തു. കുറവിലങ്ങാട്ട് മർത്തമറിയം പള്ളിയിലെ വൈദീകരും പ്രമാണികളും ഈ നാലില്ലക്കാ രിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അവർക്കു സ്വന്തമായ കളരികളും പണിക്കരന്മാരും ഉണ്ടാ യിരുന്നു. പലർക്കും മാപ്പിളസ്ഥാനം ലഭിച്ചു. അക്കാലം മുതൽ നടപ്പിൽ വന്ന ചൊല്ലാണ് “മാപ്പിളയുടെ വാക്കു മതി രേഖ വേണ്ട” എന്നത്. അങ്ങനെ സ്ഥാനം ലഭിച്ച മാപ്പിളന്മാർക്ക് രാജാക്കന്മാരുടെ അടുത്ത് ഇരുന്ന് സംഭാഷണം നടത്താൻ അനുവാദം ഉണ്ടായിരുന്നു.

തോമാക്രിസ്ത്യാനികൾ എവിടെയൊക്കെ സ്ഥിരതാമസം നടത്തിയോ അവിടെ ദേവാല യങ്ങൾ സ്ഥാപിക്കാൻ ഇട വന്നു. തോമാശ്ലീഹ വൈദീക പട്ടം നൽകിയ കുടുംബങ്ങളിലെ യോഗ്യരായവരെ മാത്രം വൈദീകരായി സ്വീകരിച്ചിരുന്ന ഒരു പാരമ്പര്യം അടുത്ത കാലം വരെ നില നിന്നു. നാലില്ലക്കാരിൽ നിന്ന് അനേകം പട്ടക്കാരും മേൽപ്പട്ടക്കാരും വാഴിക്കപ്പെ ടാൻ ഇത് വഴി തെളിച്ചു. ജാതിക്ക് തലവന്മാരായ അർക്കദയാക്കോൻ സ്ഥാനം, ഗവർണദോർ സ്ഥാനം എന്നിവ ശങ്കരപുരിക്കാർക്ക് ലഭിച്ചതിന് രേഖയുണ്ട്.

പെരിയാറിന്റെ തീരപ്രദേശത്തെ വ്യാപാരകേന്ദ്രങ്ങളെപ്പറ്റി സൂചിപ്പിച്ചു കഴിഞ്ഞു. മറ്റു നദികളെപ്പറ്റി അറിയുന്നത് ശങ്കരപുരിയിലെ ശാഖകൾ എവിടെയെല്ലാം തങ്ങളുടെ താമസ ത്തിന് തെരഞ്ഞെടുത്തു എന്ന് മനസ്സിലാക്കാൻ സഹായിക്കും. വേമ്പനാട്ടു കായലിൽ പതി ക്കുന്ന മറ്റു പ്രധാന നദികൾ മൂവാറ്റുപുഴയാറ്, മീനച്ചിൽ ആറ്, മണിമലയാണ്, പമ്പാനദി, അച്ചൻകോവിലാറ്, എന്നിവയാണ്. മേൽപ്പറഞ്ഞ നദീതടങ്ങളിലെല്ലാം ക്രിസ്‌ത്യാനികൾ തിങ്ങിപ്പാർക്കുന്നു. മൂവാറ്റുപൂഴ ആറിൽ ചേരുന്ന മൂന്ന് നദികൾ തൊടുപുഴയാറ്, കാളിയാറ്, കോതമംഗലം ആറ് എന്നിവയാണ്. മീനച്ചിൽ ആറിൽ നിരവധി ചെറു നദികൾ ചേരുന്നുണ്ട്. ഈരാറ്റുപേട്ടയിൽ വെച്ച് പൂഞ്ഞാർ മീനച്ചിൽ ആറുമായി യോജിക്കുന്നു. വടക്കൻ ശാഖ അനേകം കൈവഴികളായി വേമ്പനാട്ടു കായലിൽ ചേരുന്നു. തെക്കൻ ശാഖ താഴത്തങ്ങാടി ചെങ്ങളം വഴി കുമരകത്ത് വച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു. മണിമലയാറ് നീരേറ്റുപു റത്ത് വച്ച് പമ്പയിൽ ലയിക്കുന്നു. പമ്പാനദിയിൽ ചേരുന്ന മറ്റു നദികൾ കക്കിയാർ, അഴുത, കക്കാട്ടാറ്, കല്ലാറ്, മണിമലയാറ്, അച്ചൻകോവിലാറ് എന്നിവയാണ്. പമ്പാനദി കടന്നു പോകുന്ന സ്ഥലങ്ങൾ പെരിനാട്, വടശ്ശേരിക്കര, റാന്നി, കുറിയന്നൂർ, കോഴഞ്ചേരി, പാണ്ടനാട്, നീരേറ്റു പുറം, പരുമല, നെടുമുടി, മാന്നാർ എന്നീ പ്രദേശങ്ങളാണ്. അച്ചൻകോവിലാറ് പമ്പയുടെ പോഷകനദിയാണ്. വിയപുരത്തു വച്ച് അത് പമ്പയിൽ ലയിക്കുന്നു. മേൽപ്പറഞ്ഞ നദീതട ങ്ങളിൽ തോമാക്രിസ്‌ത്യാനികൾ അങ്ങാടികളും പള്ളികളും സ്ഥാപിച്ച് കൃഷിയും വ്യാപാ രവും ചെയ്തു വരുന്നു. ഇവിടെയെല്ലാം ശങ്കരപുരി കുടുംബ ശാഖകൾ പല പേരുകളിൽ അറിയപ്പെടുന്നു.

ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

ശങ്കരപുരി കുടുംബ ചരിത്രം - ആമുഖം

- ജോയ് പോൾ ശങ്കൂരിക്കൽ

ആമുഖം


ശങ്കരപുരി മഹാകുടുംബം കുറവിലങ്ങാട് എത്തിയതിനു ശേഷം വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറി. ഈ കുടുംബാംഗങ്ങൾ അതാത് സ്ഥലത്തെ പ്രമുഖരെ സന്ദർശിച്ച് താമസസൗകര്യങ്ങൾ ഒരുക്കി. ഏറ്റുമാനൂർ കർത്താ കുടുംബം കാളികാവിനടുത്ത് അമ്പലത്തിനടുത്ത് താമസമാക്കി. കൂടുതൽ സുറിയാനി ക്രിസ്ത്യാനികൾ പാലയൂർ നിന്നും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വന്നു താമസമാക്കി. കാളികാവ് പ്രദേശം ക്രിസ്ത്യൻ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായി മാറി. അവർക്ക് അവിടെ പ്രാർത്ഥനയ്ക്കായി ദേവാലയമോ ശ്മശാനമോ ലഭ്യമായിരുന്നില്ല. അവർ തങ്ങളുടെ സ്വന്തം പുരയിടത്തു തന്നെ ക്രിസ്ത്യൻ ആചാര്യം അനുസരിച്ച് സമ്സ്‌കാരങ്ങൾ നടത്തി വന്നിരുന്നു. തോമസ് ശ്ലീഹായുടെ പേരിൽ ഇവർ നിർമ്മിച്ച അഞ്ചു ശവകുടീരങ്ങൾ അവിടെ നിന്നും കണ്ടെടുത്തു. ഈ പള്ളിക്ക് സമീപം കിഴക്കേ ഭാഗത്ത് കബറിടങ്ങൾ കണ്ടെത്തി. ഇത് ജൂത ക്രിസ്ത്യാനികളുടെ പാലയൂരിൽ നിന്നും വന്ന മുൻഗാമികൾ ആണ് എന്ന് തെളിയുന്നു . കുറവിലങ്ങാട് മർത്തമറിയം പള്ളി (St. Mary's Church) ഏതാണ്ട് 1700 വർഷം പഴക്കമുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . എഡി 337 യിൽ ഈ ദേവാലയം സ്ഥാപിച്ചതായി രേഖകൾ ഉണ്ട് . റോമൻ ചക്രവർത്തി Constantine ചക്രവർത്തിയുടെ കാലത്ത് ആണ് ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിച്ചത്. എഡി 325ലാണ് പ്രശസ്ത കുടുംബങ്ങളും ഈ ദേവാലയത്തിന്റെ സമീപം താമസമാക്കി എന്ന് ചരിത്രരേഖകളിൽ വ്യക്തമായി കാണുന്നു. അവ ശങ്കരപുരി തെക്കുംഭാഗത്തു, തെക്കേടത്ത്, പകലോമറ്റം, കാളി, കുടുംബങ്ങൾ വടക്കു ഭാഗത്തും താമസിച്ചു.

ഈ കുടുംബങ്ങൾ ശാഖോപശാഖകൾ ആയി പുതിയ കൃഷി സ്ഥലങ്ങൾ കണ്ടു പിടിച്ചു താമസം മാറ്റി. ശങ്കരപുരി കുടുംബക്കാർ തിരുവല്ല, ചെങ്ങന്നൂർ, ഓമല്ലൂർ, കുടമാള്ളൂർ , എടത്വ അതിരമ്പുഴ, പുത്തൻകാവ്, പത്തനംതിട്ട, എരുമേലി ഭാഗങ്ങളിലേക്ക് പോയി. അവരെത്തിച്ചേർന്ന സ്ഥല നാമം കുടുംബത്തിനു പേരായി നല്കി ജീവിതം ആരംഭിച്ചു. ഇപ്പോൾ 150-ഇൽ പരം വിവിധ കുടുംബ ശാഖകൾ വിവിധ സ്ഥലങ്ങളിൽ കുറവിലങ്ങാട് കേന്ദ്രികരിച്ചു ശങ്കരപുരി മഹാകുടുംബത്തിനു ഉണ്ട് . അതിൽ ശങ്കൂരിക്കൽ , ശങ്കരമംഗലം, തെക്കേടം, തുടങ്ങിയവ ശങ്കരപുരിയുമായി നേരിട്ട് ബന്ധപ്പെട്ടതാണ് എന്ന് അവകാശപ്പെടുന്നു . തുടർന്നു ശാഖകളായി പിരിഞ്ഞു തറപ്പേൽ, നരിയപ്ര, മഞ്ഞക്കാട്, മരങ്ങാട്ടുപള്ളി, കുറിച്ചിത്താനം, കുടകച്ചിറ, പാലാ, തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ എത്തിച്ചേർന്നു . കുറവിലങ്ങാട് പള്ളി ശങ്കരപുരി കുടുംബത്തിന്റെ ആല്മീയകേന്ദ്രം ആയി മാറി .

വീണ്ടും വിദൂര സ്ഥലങ്ങളിലേക്ക് പുറപ്പെട്ട് അവർ താമസം ആരംഭിച്ചു. ശങ്കരപുരിയിലെ തെക്കേടം കുടുംബം മണ്ണാക്കനാട്, കടുത്തുരുത്തി, കടപ്ലാമറ്റം, അരുവിത്തുറ, വയല, ഞാറക്കൽ , അതിരമ്പുഴ, കൂടല്ലൂർ, പുത്തൻകാവ്, പത്തനാപുരം , കൊട്ടാരക്കര, ചങ്ങനാശ്ശേരി, പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ വന്നു താമസം തുടങ്ങി. ഈ സ്ഥലങ്ങളിൽ അവർ പള്ളികളും പള്ളിക്കുടങ്ങളും വിവിധ മത സ്ഥാപനങ്ങളും സ്ഥാപിച്ചു. ശങ്കരപുരി കുടുംബത്തിന്റെ വിവിധ ശാഖകൾ ലഭ്യമായ രേഖകളുടെ തെളിവിലൂടെ താഴെ കൊടുക്കുന്നു. ഇതിൽ ചില കുടുംബനാമങ്ങൾ ശങ്കരപുരിയിൽ പെടാത്തവർ മറ്റുള്ള മത സമുദായിക വിവിധ വിഭാഗങ്ങളിലും ഉള്ളതായി നമുക്കു കാണാം. അതെല്ലാം ശങ്കരപുരി മഹാകുടുംബത്തിൽ ഭാഗം ആയിരിക്കില്ല.

ഇതിൽ തെക്കേടത് കുറവിലങ്ങാട് ചോലപ്പിള്ളി, തറപ്പേൽ, കുഴുമ്പിൽ, കച്ചിറമറ്റം , പട്ടരുമഠത്തിൽ കുറവിലങ്ങാട്, ആവിയിൽ, മടയാകുന്നു, നമ്പുശ്ശേരി, ചെട്ടിയാംകുന്ന്, മാപ്പിളപ്പറമ്പിൽ, കണ്ണാന്തറ, മുട്ടത്തു, മുട്ടപ്പള്ളി, മൂലശ്ശേരിൽ ( കുടക്കച്ചിറ ),ശങ്കൂരിക്കൽ (ഞാറക്കൽ ),മാപ്പിളക്കുന്നേൽ (പാലാ , വയനാട് ), മഞ്ഞക്കാട്ടിൽ, കദളിക്കാട്ടിൽ (മൂവാറ്റുപുഴ ), വലിയവീട്ടിൽ, വയല, വണ്ണക്കാട്ടിൽ, നിരവത്ത്, തേക്കുംകാട്ടിൽ, മുണ്ടക്കൽ, കിഴക്കേടത് , എടക്കര , ആറ്റുപുറം, പൂവത്തുംമൂട് , കൊച്ചുപറമ്പിൽ, താഴത്തേടത്, വടക്കനാട്ട്‌നിലം, തുണ്ടത്തിൽ, തറയിൽ, കുടിലിൽ, നാട്ടുനിലത്തിൽ, കുമ്പളത്തുകുന്നേൽ, തയ്യിൽ, മേലേപ്പറമ്പിൽ, പൂവത്തുംതുരുത്തിൽ, ചേട്ടപ്പറമ്പിൽ, തേവരുപറമ്പിൽ, ചെമ്പിത്തറ, പാക്കിൽ, കുളത്തുങ്കൽ, ചെറുവള്ളിൽ, ചിറയിൽ, പെരുംചിറ, ചന്ദ്രത്തിൽ എരുമറ്റം, പറയന്നിലം, കുറ്റിക്കൽ ( പുളിങ്കുന്നു ), പഴയപറമ്പിൽ , പണിക്കരീടം (കുടമാളൂർ) ആവിയോട് (കൊട്ടാരക്കര ), ഗണച്ചക്കാട് (ഇരവിപുരം ), അടങ്ങാപ്പുറം (തലവടി ) ചക്കാലക്കൽ, ചാരോത് (പാമ്പാടി ), തെക്കേടത് ആർപ്പൂക്കര, കൈതവന (തുമ്പമൺ ), ശങ്കരമംഗലം (ഇരവിപേരൂർ ), ശങ്കരത്തിൽ (പന്തളം ) , താമരപ്പിള്ളിൽ കല്ലിശ്ശേരി , തെക്കേടത് പുത്തൻകാവ്, പൊയ്കയിൽ പത്തനാപുരം, പീടികപ്പറമ്പിൽ , തെക്കേടത് വളവ് കയത്തിൽ, ശങ്കരപുരി തെക്കേടത് എടത്വ, കണ്ടത്തിപ്പറമ്പിൽ, കുന്നുങ്കൽ (ആലപ്പുഴ ), വടക്കേക്കളം ആലപ്പുഴ, വലിയകുളം ചങ്ങനാശ്ശേരി, വെട്ടുതോട്ടുങ്കൽ , ഇരെത്ര, ഇട്ടിയമ്പറമ്പിൽ , മുക്കാട്ടുതറ, കലത്തിൽ, പാത്തിക്കൽ , കണ്ണാകുളം, പഴയാറ്റിൽ ഇക്കര വീട് , വടക്കേക്കര, വലിയപറമ്പിൽ, തുറമാലിൽ, പുത്തൻപറമ്പിൽ, മാലിയിൽ, ഇക്കരവീട്, കലമണ്ണിൽ, മണ്ണിശ്ശേരിൽ, നാലുഴത്തിൽ, പള്ളിക്കൽ, വടക്കേമണ്ണിൽ, വളവ്കയത്തിൽ, മണലോടി, ചേറ്റുകണ്ടത്തിൽ, ഇഞ്ചക്കൽ, പാലമൂട്ടിൽ, ഈൻതനപ്രായിൽ, എബനേസിർ, തെക്കേടത് തിരുവനന്തപുരം.

ഈ ചരിത്ര കുടുംബങ്ങൾക്ക് യേശുവിന്റെ അപ്പസ്തോലൻ ആയി നേരിട്ടുള്ള ബന്ധവും പാരമ്പര്യത്തിൽ അധിഷ്ഠിതമായ രേഖകളും ഉണ്ട് ശങ്കരപുരി , പകലോമറ്റം എന്നീ കുടുംബങ്ങൾക്ക് വൈദീക പദവികളും ലഭിച്ചതായി മാർ തോമ്മാ സ്ലീഹായുടെകല്യാണ ചരിതം പാട്ടിൽ കാണാം .

“ശങ്കരപുരി, പകലോമറ്റം, കള്ളി , കാളി-
യങ്കാവ് എന്നീ ഇല്ലക്കാരഖിലവും
ചിത്തേ വിസ്മയംപൂണ്ടു , സത്യബോധവും വന്നു
തങ്കമായുള്ള വേദം വിശ്വസിച്ചു.”

തോമസ് ശ്ലീഹ ചിലർക്ക് റമ്പാൻ സ്ഥാനങ്ങളും , കൊടുങ്ങല്ലൂർ,നിരണം,എന്നിവിടങ്ങളിൽ വൈദീക പദവികളും നൽകിയിട്ടുണ്ട് .1919-ഇൽ പാലയൂരിൽ നടത്തിയ ആഴത്തിലുള്ള ഭൂമി കുഴിച്ചുള്ള പരിശോധനകളിൽ ശങ്കരപുരി ഇല്ലങ്ങളുടെയും പകലോമറ്റം ഇല്ലങ്ങളുടെയും Revenue വിഭാഗം നടത്തിയ വിശദമായ തെരച്ചലിൽ സർക്കാർ പുരാവസ്തു വിദഗ്ദ്ധരുടെ വിശകലനത്തിലും പഠനത്തിലും അവിടെ താമസിച്ചിരുന്ന പൂർവികരുടെ കുടുംബ അവശിഷ്ടങ്ങൾ ശേഖരിച്ചു സൂക്ഷിച്ചിട്ടുണ്ട്. കുന്നംകുളത്തു ആർത്താറ്റ് ദേശത്തുളള മലങ്കര orthodox സിറിയൻ സഭയുടെ അതിമെത്രാസന അരമനയിൽ ഈ അവശിഷ്ടങ്ങൾ ഇന്നും കാണാം. ഈ ലഭിച്ച പുരാതന അവശിഷ്ടങ്ങൾ അവിടെ ജൂത നസ്രാണികൾ താമസിച്ചിരുന്നതിന്റെ തെളിവുകൾ ആണ് . വി. തോമസ് ശ്ലീഹ ഭാരതത്തിൽ വന്നതിന്റെയും സുവിശേഷ പ്രവർത്തനം നടത്തിയതും കേന്ദ്ര സർക്കാർ അംഗീകരിച്ചതിന്റെ തെളിവാണ് 1952ഇൽ പ്രസിദ്ധീകരിച്ച തപാൽ സ്റ്റാമ്പ് .

ഞാറക്കൽ ശങ്കൂരിക്കൽ കുടുംബം 5 വർഷമായി നടത്തിയ ചരിത്ര ഗവേഷണഫലമായി താഴെ കൊടുക്കുന്ന കുടുംബ ശാഖകളും ശങ്കരപുരിയുമായി ബന്ധപ്പെട്ടതായി കാണുന്നു .കുഴിക്കാട്, കുഴിയിൽ തരകൻ അരക്കുഴ, വരിക്കാശ്ശേരിൽ, കദളിക്കാട്ടിൽ, കുന്നപ്പിള്ളിൽ, രാംകുന്നേൽ, പന്നക്കൽ, പുളീംതാനത്, കുഴിക്കാട് മ്യാലിയിൽ, നെടുമല, പുത്തൻപുരക്കൽ, കരിക്കുന്നേൽ, കാരക്കുന്നേൽ, തൈക്കൂട്ടം, ആലാട്ട്, ആയത്തുപാടം , കുമ്പാട്ട്, അമ്പാട്ട്, കോണിക്കൽ, ചെറുകുളം, കൊല്ലംമാട്ടേൽ, മുക്കൽ, വടക്കുംമുറി ചമ്പക്കുളം , മഠത്തിൽ, മഠത്തിൽ പുത്തൻപുരക്കൽ, എട്ടിൽ, കാരിയാനപ്പള്ളിൽ, എട്ടുപറയിൽ, കാങ്കോലിൽ, നാലുപറയിൽ, അറുപതിൽ, അറക്കപ്പറമ്പിൽ, പ്ന്ത്രിൽ, ഇത്തിക്കത്തിൽ, കറ്റിക്കാടം പാക്കൽ, അൻപതിൽ, ചിറയിൽ, കളത്തില്, ആറുപറയിൽ, ഒരത്തിൽ, ഓഴെകയിൽ, ചെറുകാട്ട് , കളമ്പാട്ട് .

ശങ്കരപുരി മഹാ കുടുംബത്തിന്റെ വിവരണ ശേഖരത്തിനായി, ദൈന്യം ദിന കുടുംബ വാർത്തകൾ, ചരമങ്ങൾ കുടുംബയോഗങ്ങൾ സ്വദേശത്തും വിദേശത്തും ഉള്ള അംഗങ്ങൾക്കായി ഒരു വെബ് സൈറ്റ് നവംബര് 2025-ഇൽ www.sankarapuri.org ആരംഭിച്ചു പ്രവർത്തിച്ചു വരുന്നു. ഈ വെബ്‌സൈറ്റിൽ ശങ്കരപുരി കുടുംബ അംഗങ്ങൾ നൽകുന്ന അവരുടെ കുടുംബ ചരിത്രങ്ങൾ പ്രസിദ്ധീകരിച്ചു തെറ്റുകൾ ഉണ്ടെങ്കിൽ , പരിശോദിച്ചു ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും എല്ലാ അംഗങ്ങളുടെ അറിവിലേക്കും ഉപകരിക്കുന്നു.

  • മാർ ലൂവിസ് പഴയപറമ്പിൽ എറണാകുളം
  • മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തലശ്ശേരി
  • മോസിഞ്ഞോർ ജേക്കബ് വടക്കേവീട്ടിൽ
  • ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റ
  • മാർത്തോമാ സഭ ബിഷപ്പ് ഡോക്ടർ വര്ഗീസ് ചക്കാലക്കൽ,
  • സെക്രട്ടറി ജനറൽ ഇന്ത്യൻ ബിഷപ്‌സ് കൌൺസിൽ,
  • മുൻ ജമ്മു കാശ്മീർ ബിഷപ്പ്, മാർ ഹിപ്പോളിറ്റ്‌സ് കുന്നുങ്കൽ,
  • മാർ ഗീവര്ഗീസ് ശങ്കൂരിക്കൽ ഗോവർണ്ണദോർ ,
  • മുൻ മേഘാലയ ഗവർണ്ണർ എം. എം. ജേക്കബ്
  • കേരള കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റ് ജോൺ കച്ചിറമറ്റം,
  • സാമൂഹിക ഭരണ രംഗങ്ങളിൽ ശങ്കരപുരി കുടുംബത്തിലെ ഇവർ പ്രശസ്തരാണ് .

    ശങ്കരപുരി മഹാ കുടുംബയോഗത്തിന്റെ

      രക്ഷാധികാരികളായ:
    • ഡോക്ടർ സിറിയക് തോമസ്, മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ്‌ചാന്സലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ അംഗവുമാണ്
    • ഡോക്ടർ ജോസ് പോൾ ശങ്കൂരിക്കൽ MA PhD (Wales) FBIM FCIT (London), Former chairman, ഗോവ പോർട്ട് Trust
    • പ്രസിഡന്റ് : ശ്രീ തോമസ് കണ്ണംതറ
    • ജനറൽ സെക്രട്ടറി : ശ്രീ കുരിയൻ സഖറിയ
    • ട്രഷറർ/ Treasurer : ശ്രീ ആൽവിൻ ജോസ്
    • ഉപദേഷ്ടക്കളായ :അഡ്വ. സിജി ആന്റണി ശങ്കരപുരി , ശ്രീ ബാബു വി ശങ്കരപുരി
    • എന്നിവരെ 1/11/2025 ഇൽ കൂടിയ ശങ്കരപുരി മഹാകുടുംബയോഗത്തിന്റെ പൊതുയോഗത്തിൽ വെച്ച് തെരെഞ്ഞെടുത്തു . തുടർന്ന് 25/11/2026 നു കേരളാ സംഘങ്ങൾക്കുള്ള രെജിസ്‌ട്രേഷൻ ആക്ട് 2025 പ്രകാരം നമ്പർ KTM/11/2026 ആയി ശങ്കരപുരി മഹാ കുടുംബം കുറവിലങ്ങാട് രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്നു

      അവലംബം
      1. ഷെവലിയർ വി സി (1973) കുറവിലങ്ങാട് മർത്ത മറിയം പള്ളിയും കേരളാ നസ്രാണികളും
      2. തോമാ കത്തനാർ പാറേമ്മാക്കൽ (2012), വർത്തമാന പുസ്തകം
      3. ശങ്കരമംഗലം കുടുംബചരിത്രം ഇരവിപേരൂർ
      4. Dr എബ്രഹാം ബെൻഹർ (2009)ഭാരതത്തിലെ ജൂത ക്രിസ്തിയാനികൾ
      5. ഫാദർ പോൾ കുഴിക്കാട്ട് സ്മാരക ഗ്രന്ഥം (1978) കരിമണ്ണൂർ, തൊടുപുഴ.
      6. മാർത്തോമ്മാ ക്രിസ്ത്യാനികൾ ക. നീ. മൂ. സ.,ഫാദർ ബർണാർഡ് തോമ്മാ
      7. Dr ഫ്രാൻസിസ്‌ ബുക്കാനൻ കേരളം (1981)
      8. ജോസഫ് തെക്കേടം (1974) ശങ്കരപുരി കുടുംബം കുറവിലങ്ങാട്
      9. ശങ്കരപുരി തെക്കേടത് കുരിയന്നൂർ കുടുംബ ചരിത്രം
      10. ഫാദർ ജോർജ് എട്ടുപറയിൽ ശങ്കരപുരി വടക്കുംമുറി കുടുംബചരിത്രം ചമ്പക്കുളം
      11. മൈലാടൂർ കുടുംബചരിത്രം പാലാ
      12. തോട്ടുങ്കൽ കുടുംബചരിത്രം
      13. ഭാരത സഭ ചരിത്രം ഫാദർ സേവിയർ കൂടപ്പുഴ
      14. ശങ്കൂരിക്കൽ ഞാറക്കൽ കുടുംബ ചരിത്രം (2020)
      15. മാർ തോമാസ്ലീഹയും കേരള ക്രൈസ്തവ സഭയും ഫാദർ തോമസ് മുളവരിക്കൽ
      16. മാർ തോമ നസ്രാണികളുടെ സത്യ വിശ്വാസം by P.കുര്യൻ (1908) തിരുവനന്തപുരം
      17. ശങ്കരപുരി തറവാട് അടങ്ങാപ്പുറത് കുടുംബ ചരിത്രം (2001)

കുടുംബ പട്ടിക

കുടുംബ പട്ടിക

ശങ്കരപുരി കുടുംബ വിവരങ്ങൾ

1
ശങ്കുരിക്കൽ ഞാറക്കൽ
സ്ഥലം: ഞാറക്കൽ
Click for more Details
2
തെക്കേടത്ത്
സ്ഥലം: കുറവിലങ്ങാട്
3
ചെട്ടിയാക്കുന്നേൽ
സ്ഥലം: കുറവിലങ്ങാട്
Click for more Details
4
പട്ടരുമഠം
സ്ഥലം: കുറവിലങ്ങാട്
5
മാപ്പിള പറമ്പിൽ
സ്ഥലം: കുറവിലങ്ങാട്
6
കൈതവന
സ്ഥലം: തുമ്പമൺ
Click for more Details
7
ആവിയിൽ
സ്ഥലം: കുറവിലങ്ങാട്
8
നെല്ലിക്കാട്ടിൽ
സ്ഥലം: കുളത്തൂർ
9
ചോലപ്പിള്ളി
സ്ഥലം: രാമപുരം
Click for more Details
10
തേവർ പറമ്പിൽ
സ്ഥലം: കുറുപ്പുംന്തറ
Click for more Details
11
നമ്പൂശ്ശേരിൽ
സ്ഥലം: കുളത്തൂർ
12
തറപ്പേൽ
സ്ഥലം: മണ്ണയ്ക്കനാട്
Click for more Details
13
മഞ്ഞക്കാട്ടിൽ
സ്ഥലം: കുടുംബ വിവരങ്ങൾ
Click for more Details
14
ശങ്കരപുരി
സ്ഥലം: കരിമണ്ണൂർ
Click for more Details
15
തെക്കേടം പണിക്കരേടം
സ്ഥലം: കുടമാളൂർ
Click for more Details
16
തെക്കേടം
സ്ഥലം: ആർപ്പൂക്കര
Click for more Details
17
തട്ടുങ്കൽ
സ്ഥലം: കോട്ടയം
Click for more Details
18
പാറേമാക്കൽ
സ്ഥലം: കടനാട്
19
ശങ്കരപുരി കുടുംബയോഗം
സ്ഥലം: വയല
20
മുട്ടപ്പള്ളിൽ
സ്ഥലം: കുറവിലങ്ങാട്
21
മഞ്ഞനാനിക്കൽ
സ്ഥലം: ചേർപ്പുങ്കൽ
22
കൂത്രപള്ളിൽ കുടുംബയോഗം
സ്ഥലം: കൂത്രപള്ളി
23
ശങ്കരമംഗലം
സ്ഥലം: ഇരവിപേരൂർ
24
ശങ്കരത്തിൽ
സ്ഥലം: പന്തളം
Click for more Details
25
കാലായിൽ
സ്ഥലം: തുമ്പമൺ
Click for more Details
26
എടത്വ ശങ്കരപുരി തെക്കേടം
സ്ഥലം: എടത്വ
27
വടക്കുംമുറി
സ്ഥലം: ചമ്പക്കുളം
Click for more Details
28
തെക്കേടം പുത്തൻ കാവ്
സ്ഥലം: ചെങ്ങന്നൂർ
29
പാണംതുണ്ടിൽ
സ്ഥലം: അടൂർ
Click for more Details
30
തെക്കേടം
സ്ഥലം: കൊട്ടാരക്കര
Click for more Details
31
തെക്കേതുണ്ടിയിൽ
സ്ഥലം: കുഴിക്കാല
32
അടങ്ങാപുറം കലമണ്ണിൽ
സ്ഥലം: അടൂർ
Click for more Details
33
തെക്കേടം
സ്ഥലം: പത്തനാപുരം
34
ആശാരിപറബില്‍
സ്ഥലം: കുറവിലങ്ങാട്
Click for more Details
35
കണ്ണാന്തറ
സ്ഥലം: കുറവിലങ്ങാട്
36
മരുതുകുന്നേൽ
സ്ഥലം: കടപ്ലാമറ്റം, മീനച്ചിൽ ,പാലാ
Click for more Details